1f37  മലയോരഗ്രാമത്തിന്‌ അഭിമാനമായി വിഷ്‌ണു | mangalam.com
Last Updated 5 hours 57 min ago
19
Wednesday
June 2013

മലയോരഗ്രാമത്തിന്‌ അഭിമാനമായി വിഷ്‌ണു

mangalam malayalam online newspaper

ചെറുപുഴ: മലയോരഗ്രാമത്തിന്‌ അഭിമാനമായി വിഷ്‌ണു ഉണ്ണിയുടെ െജെത്രയാത്ര തുടരുന്നു. ഇറ്റാവയില്‍ നടക്കുന്ന ദേശീയ സ്‌കൂള്‍ അത്‌ലറ്റിക്‌ മീറ്റില്‍ പോള്‍വോള്‍ട്ടില്‍ കേരളത്തിനു വേണ്ടി സ്വര്‍ണമണിഞ്ഞ വിഷ്‌ണു ചെറുപുഴയെന്ന മലയോരഗ്രാമത്തെ രാജ്യത്തിനാകെ പരിചയപ്പെടുത്തിയിരിക്കുകയാണ്‌.
ചെറുപുഴയ്‌ക്കടുത്തു വാണിയംകുന്നില്‍ ഉണ്ണിയൂര്‍ക്കാവിന്‍ ഉണ്ണിയുടെയും മിനിയുടെയും മൂത്തമകനാണു വിഷ്‌ണു ഉണ്ണി.
കോതമംഗലം സെന്റ്‌ ജോര്‍ജ്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്‌ടു വിദ്യാര്‍ഥിയാണ്‌. കഴിഞ്ഞ ദേശീയ സ്‌കൂള്‍ ചാമ്പ്യന്‍ഷിപ്പിലും സംസ്‌ഥാന സ്‌കൂള്‍ കായികമേളയിലും പോള്‍വോള്‍ട്ടില്‍ നിരവധി റെക്കോര്‍ഡുകള്‍ വിഷ്‌ണുവിനു ലഭിച്ചിട്ടുണ്ട്‌. സീനിയര്‍ ആണ്‍കുട്ടികളുടെ പോള്‍വോള്‍ട്ടിലാണു നിലവിലെ റെക്കോഡ്‌ ഭേദിച്ചു വിഷ്‌ണു സ്വര്‍ണം നേടിയത്‌. നിര്‍ധന കുടുംബത്തില്‍പ്പെട്ട വിഷ്‌ണു ചെറിയ പ്രായംതൊട്ടേ കായികമത്സരങ്ങളില്‍ മികവു തെളിയിച്ചിട്ടുണ്ട്‌. ഇഷ്‌ട ഇനമായ പോള്‍വോള്‍ട്ടില്‍ പരിശീലനം നേടാനാണു കോതമംഗലം സ്‌കൂളില്‍ ചേര്‍ന്നത്‌. ബസ്‌ ഡ്രൈവറായ പിതാവും വീട്ടമ്മയായ മാതാവും സഹോദരിയും അടങ്ങുന്നതാണു വിഷ്‌ണുവിന്റെ കുടുംബം. മകന്റെ കായികനേട്ടങ്ങള്‍ പടിപിടിയായി ഉയരുമ്പോള്‍ നിറഞ്ഞ മനസോടെ ആശീര്‍വദിക്കുകയാണു മാതാപിതാക്കള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0