1f37  യുണൈറ്റഡിനു ജയം | mangalam.com
Last Updated 3 hours 11 min ago
25
Saturday
May 2013
2000

യുണൈറ്റഡിനു ജയം

mangalam malayalam online newspaper

മാഞ്ചസ്‌റ്റര്‍: ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗ്‌ ഫുട്‌ബോളില്‍ മുന്‍ ചാമ്പ്യന്‍മാരായ മാഞ്ചസ്‌റ്റര്‍ യുെണെറ്റഡിനു ജയം. സതാംപ്‌ടണിനെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്കു തോല്‍പ്പിച്ചാണു യുെണെറ്റഡ്‌ ജയക്കുതിപ്പു തുടര്‍ന്നത്‌.
24 കളികളില്‍നിന്ന്‌ 59 പോയിന്റ്‌ നേടിയ മാഞ്ചസ്‌റ്റര്‍ യുെണെറ്റഡ്‌ ഒന്നാംസ്‌ഥാനത്തു വ്യക്‌തമായ ലീഡ്‌ ഉറപ്പാക്കി. നിലവിലെ ചാമ്പ്യന്‍മാരും അയല്‍ക്കാരുമായ മാഞ്ചസ്‌റ്റര്‍ സിറ്റിയെക്കാള്‍ ഏഴു പോയിന്റ്‌ മുന്നിലാണ്‌ അവര്‍.
24 കളികളില്‍നിന്നു 46 പോയിന്റ്‌ നേടിയ ചെല്‍സിയാണു മൂന്നാമത്‌. ലീഗ്‌ സീസണില്‍ സ്വന്തം ഗ്രൗണ്ടില്‍ നടന്ന 12 കളികളില്‍ 11 ലും ജയിക്കാന്‍ യുെണെറ്റഡിനായി. ഇന്നലെ ഒരു ഗോളിനു പിന്നിട്ടുനിന്ന യുെണെറ്റഡ്‌ വെയ്‌ന്‍ റൂണിയുടെ ഇരട്ട ഗോളിലാണു ജയിച്ചു കയറിയത്‌.
മൂന്നാം മിനിട്ടില്‍ ജേയ്‌ റോഡ്രിഗസിലൂടെ സതാംപ്‌ടണ്‍ മുന്നിലെത്തിയിരുന്നു. െമെക്കിള്‍ കാരിക്കിന്റെ ബാക്ക്‌പാസ്‌ െകെപ്പിടിയിലാക്കുന്നതില്‍ യുെണെറ്റഡ്‌ ഗോള്‍കീപ്പര്‍ ഡേവിഡ്‌ ഡി ഗിയയ്‌ക്കു പിഴച്ചതാണു ഗോളില്‍ കലാശിച്ചത്‌. എട്ടാം മിനിട്ടില്‍ തകര്‍പ്പന്‍ ഗോളിലൂടെ റൂണി സമനില പിടിച്ചു. 27 ാം മിനിട്ടിലാണു ജയമുറപ്പിച്ച ഗോളിന്റെ പിറവി.
ഇന്നലെ നടന്ന മറ്റൊരു ലീഗ്‌ മത്സരത്തില്‍ ലിവര്‍പൂള്‍ ആഴ്‌സണലിനെ സമനിലയില്‍ തളച്ചു. ആഴ്‌സണലിന്റെ സ്വന്തം എമിറേറ്റ്‌സ്‌ സ്‌റ്റേഡിയത്തിലാണു കളി നടന്നത്‌. ലൂയിസ്‌ സുവാരസും ജോര്‍ദാന്‍ ഹെന്‍ഡേഴ്‌സണും ആഴ്‌സണല്‍ പ്രതിരോധം മുറിച്ചു കടന്നു ഗോളടിച്ചു. ഒലിവര്‍ ജീറോഡിന്റെയും തിയോ വാല്‍ക്കോട്ടിന്റെയും ഗോളുകളാണ്‌ ആഴ്‌സണലിനെ തോല്‍വിയില്‍നിന്നു രക്ഷിച്ചത്‌. 38 പോയിന്റുള്ള ആഴ്‌സണല്‍ ആറാം സ്‌ഥാനത്തും 35 പോയിന്റുമായി ലിവര്‍പൂള്‍ ഏഴാം സ്‌ഥാനത്തുമാണ്‌. ചൊവ്വാഴ്‌ച നടന്ന മത്സരത്തില്‍ മാഞ്ചസ്‌റ്റര്‍ സിറ്റിയെ ക്വൂന്‍സ്‌ പാര്‍ക്ക്‌ റേഞ്ചേഴ്‌സ്‌ ഗോള്‍രഹിത സമനിലയില്‍ പിടികൂടിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0