1f37  റയാല്‍ -ബാഴ്‌സ പോരാട്ടം സമനിലയില്‍ | mangalam.com
Last Updated 4 hours 42 min ago
20
Monday
May 2013

റയാല്‍ -ബാഴ്‌സ പോരാട്ടം സമനിലയില്‍

mangalam malayalam online newspaper

മാഡ്രിഡ്‌: റയാല്‍ മാഡ്രിഡും ബാഴ്‌സലോണയും തമ്മില്‍ നടന്ന സ്‌പാനിഷ്‌ കപ്പ്‌ ഫുട്‌ബോള്‍ ഒന്നാംപാദ സെമി െഫെനല്‍ മത്സരം സമനിലയില്‍ പിരിഞ്ഞു.
ഫുട്‌ബോള്‍ ലോകം ശ്വാസമടക്കിപ്പിടിച്ചു കണ്ട മത്സരത്തില്‍ ഇരുവരും ഒരോ ഗോള്‍ വീതമടിച്ചു പിരിഞ്ഞു. റയാല്‍ മാഡ്രിഡിന്റെ സ്വന്തം തട്ടകമായ സാന്തിയാഗോ ബെര്‍ണ്യാബുവില്‍ നടന്ന മത്സരത്തില്‍ സെസ്‌ക്‌ ഫാബ്രിഗാസിലൂടെ ബാഴ്‌സ മുന്നിലെത്തിയിരുന്നു. ഫ്രഞ്ച്‌ യുവ താരം റാഫേല്‍ വാറാനെയാണു റയാലിനു സമനില നേടിക്കൊടുത്തത്‌. റയാലിന്റെ സൂപ്പര്‍ താരം ക്രിസ്‌റ്റ്യാനോ റൊണാള്‍ഡോയ്‌ക്കും ബാഴ്‌സയുടെ സൂപ്പര്‍ താരം ലയണല്‍ മെസിക്കും ക്ലാസിക്‌ മത്സരത്തില്‍ ഗോളടിക്കാനായില്ല.
സ്‌പാനിഷ്‌ കപ്പ്‌ രണ്ടാംപാദ സെമി 27 നു ബാഴ്‌സലോണയിലെ ന്യൂക്യാമ്പില്‍ നടക്കും. ഇവിടെ ഗോള്‍ വഴങ്ങാതെ സമനില നേടിയാല്‍ റയാല്‍ െഫെനലില്‍ കടക്കും. ലയണല്‍ മെസി അടക്കമുള്ള ബാഴ്‌സ താരങ്ങളുടെ മുന്നേറ്റങ്ങളുടെ മുന സമര്‍ഥമായി ഒടിച്ച റാഫേല്‍ വാറാനെ ഇന്നലെ ശ്രദ്ധിക്കപ്പെട്ടു.
വാറാനെയും റിക്കാഡോ കാര്‍വാലോയുമായിരുന്നു പ്രതിരോധത്തിന്റെ കാവലാളുകള്‍. സെര്‍ജി റാമോസ്‌, ഫാബിയോ കോയാന്‍ഡ്രോ എന്നിവര്‍ സസ്‌പെന്‍ഷന്‍ മൂലവും പെപെ പരുക്കു മൂലവും പുറത്തിരുന്നതിനെ തുടര്‍ന്നാണു കോച്ച്‌ ഹൊസെ മൗറീഞ്ഞോ വാറാനെയും റിക്കാഡോ കാര്‍വാലോയെയും ആശ്രയിച്ചത്‌.
ഗോള്‍കീപ്പറും നായകനുമായ ഇകേര്‍ കാസിയസിനു പകരം ഡീഗോ ലോപ്പസാണു വലയം കാത്തത്‌. ടിറ്റോ വിലാനോവ ന്യൂയോര്‍ക്കില്‍ അര്‍ബുദത്തിനു വിദഗ്‌ധ ചികിത്സ നേടുന്നതിനാല്‍ അസിസ്‌റ്റന്റ്‌ ജോര്‍ഡി റൗറയാണ്‌ ബാഴ്‌സയുടെ താല്‍കാലിക കോച്ചായത്‌. വിക്‌ടര്‍ വാല്‍ഡേസിനു പകരം ജോസ്‌ മാനുവല്‍ പിന്റോയും ബാഴ്‌സയുടെ വലയം കാക്കാനെത്തി. ആവേശം വിതച്ച മത്സരത്തിന്റെ 50 ാം മിനിട്ടിലാണ്‌ ആദ്യ ഗോള്‍ വീണത്‌.
റയാലിന്റെ ജോസ്‌ കാലെജോണിന്റെ ക്ലിയറന്‍സ്‌ പിഴച്ചതാണു ഗോളിനു വഴിവച്ചത്‌. അപ്രതീക്ഷിതമായി പന്ത്‌ കാലില്‍ കിട്ടിയ മെസി ഫാബ്രിഗാസിനു പന്തു മറിച്ചു നല്‍കി. ഡീഗോ ലോപ്പസിനെ അധികം അധ്വാനം കൂടാതെ മറികടക്കാന്‍ ഫാബ്രിഗാസിനു കഴിഞ്ഞു. തൊട്ടുപിന്നാലെ ഫാബ്രിഗാസിനു ലീഡ്‌ ഉയര്‍ത്താന്‍ അവസരം ലഭിച്ചെങ്കിലും വാറാനെയുടെ ഇടപെടല്‍ ഗോളൊഴിവാക്കി.
ബാഴ്‌സയ്‌ക്കു വേണ്ടി 200 ാം മത്‌സരം കളിക്കുന്ന പെഡ്രോ റോഡ്രിഗസും ഗോളടിക്കാനുള്ള അവസരം പാഴാക്കി. ഫാബ്രിഗാസ്‌ മറിച്ചു നല്‍കിയ പന്ത്‌ റോഡ്രിഗസ്‌ ക്ലോസ്‌ റേഞ്ച്‌ ഷോട്ടിലൂടെ ഗോളിലേക്കു പായിച്ചെങ്കിലും പുറത്തേക്കാണു പോയത്‌. കളി തീരാന്‍ ഒന്‍പതു മിനിട്ട്‌ ശേഷിക്കേയാണു റയാല്‍ തിരിച്ചടിച്ചത്‌. മെസ്യൂട്ട്‌ ഓസിലിന്റെ എണ്ണം പറഞ്ഞ ക്രോസിനു തലവച്ചാണു വാറാനെ ഗോളടിച്ചത്‌.
അവസാന മിനിട്ടില്‍ ജോര്‍ഡി ആല്‍ബ ഗോളടിനടുത്തെത്തിയെങ്കിലും ലോപസിന്റെ ജാഗ്രത റയാലിനെ രക്ഷിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ < 2000 br/> ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0