1f37  പറളിയുടെ താരം | mangalam.com
Last Updated 23 min 43 sec ago
26
Sunday
May 2013
2000

പറളിയുടെ താരം

mangalam malayalam online newspaper

ആനക്കര : ദീര്‍ഘദൂരനടത്തതിന്റെതാരമായി പറളിയുടെ കെ.ടി. നീനു കഴിഞ്ഞ വര്‍ഷം തനിക്ക്‌ നഷ്‌ടമായ ദേശിയ സ്‌ക്കൂള്‍ മീറ്റിലെ സ്വര്‍ണം തിരിച്ചുപിടിച്ചു കൊണ്ട്‌ തിരിച്ചുവരവ്‌ നടത്തി.
പറളി കമ്പ ചേനംപുര തങ്കന്‍ നിര്‍മ്മല ദമ്പതികളുടെ മകളാണ്‌ ഒന്‍പതാക്ലാസുകാരി നീനു. മണ്ണാര്‍ക്കാട്‌ ആശുപത്രി പടി സി.ഐ.ടി.യു ചുമട്ടു തൊഴിലാളിയായ തങ്കന്റെയും കൂലി പണിക്കാരിയായ നിര്‍മ്മലയുടെയും മൂന്നു മക്കളില്‍ രണ്ടാമത്തെ കുട്ടിയാണ്‌ നീനു.
തിരുവനന്തപുരത്ത്‌ നടന്ന സംസ്‌ഥാന സ്‌കൂള്‍ മീറ്റില്‍ ദേശീയ മീറ്റില്‍ 2008 ല്‍ കെ.ടി.മീഷ്‌മ സ്‌ഥാപിച്ച 14.24.40 എന്ന സമയവും സംസ്‌ഥാന റെക്കാഡായ 14.17.56 എന്ന സമയവും തിരുത്തികൊണ്ടാണ്‌ 14.11.70 എന്ന സമയം കൊണ്ട്‌ അന്ന്‌ നീനു റെക്കാഡ്‌ തന്റെ പേരില്‍ കുറിച്ചത്‌. അന്ന്‌ പറളിയുടെ കെ.എം.മീഷ്‌മയുടെ തന്നെ റെക്കാഡാണ്‌ തിരിത്തികുറിച്ചത്‌. സംസ്‌ഥാന സ്‌കൂള്‍ മീറ്റില്‍ കാഴ്‌ച വെച്ച അതേ പ്രകടനമാണ്‌ ദേശീയ സ്‌കൂള്‍ മീറ്റിലും നീനു കാഴ്‌ച വെച്ചിരിക്കുന്നത്‌. കൂലി പണിചെയ്‌ത്‌ അന്നത്തെ ഭക്ഷണത്തിനുളള വക കണ്ടെത്തുന്ന ഈ കുടുംബത്തിലെ അംഗമാണ്‌ നീനു. കൂലിപ്പണി എടുത്ത്‌ കൊണ്ടിരിക്കുന്നതിനിടയിലാണ്‌ മകളുടെ സ്വര്‍ണ്ണ നേട്ടം പലരും ഈ ദമ്പതികളെ ഫോണില്‍ വിളിച്ചറിയിച്ചത്‌. മകളുടെ മത്സരദിവസമായിട്ടുംഅമ്മക്ക്‌ കാണാന്‍ കഴിഞ്ഞില്ലങ്കിലും അച്‌ഛന്‌ ഇന്ന്‌ അവധിയായതിനാല്‍ കാണാന്‍ കഴിഞ്ഞു. വീട്ടിലെ പട്ടിണിയും പരിവട്ടവുമാണ്‌ ഓര്‍ത്താണ്‌ ഈ ദിവസവുംമാതാവിനെ ജോലിക്ക്‌ പോകാന്‍ പ്രേരിപ്പിച്ചത്‌. പാലക്കാട്‌ ജില്ലാ ബാങ്കില്‍ നിന്ന്‌ ഒരു ലക്ഷം രൂപ വായ്‌പ്പ എടുത്തത്‌ പലിശയും കൂട്ടു പലിശയുമായി ഉയരുകയും ഇത്‌ അടച്ചു തീര്‍ക്കണമെന്നുളള നോട്ടീസ്‌ ലഭിച്ച വിഷമത്തില്‍ കഴിയുമ്പോഴാണ്‌ മകള്‍ കേരളത്തിന്‌ വേണ്ടി സ്വര്‍ണ്ണം നേടിയത്‌. കുട്ടികളുടെ പഠനവും മറ്റ്‌ ചിലവുകളും കാരണമാണ്‌ ലോണ്‍ അടച്ചു തീര്‍ക്കാന്‍ ബുദ്ധിമുട്ട്‌ നേരിട്ടത്‌ പിതാവ്‌ പറഞ്ഞു. ദിവസം പുര്‍ച്ചെ അഞ്ച്‌ മണിക്ക്‌ പരിശീലനത്തിനായി മകളെ ആറ്‌ കിലോമീറ്റര്‍ ദൂരത്തുളള പറളി സ്‌ക്കൂളില്‍എത്തിച്ചാണ്‌ ദിവസവും ജോലിക്ക്‌ പോകുന്നത്‌. ഇളയ മകന്‍ നിധീഷ്‌ വര്‍ഷങ്ങലായി നടത്തത്തില്‍ പരിശീലനം നടത്തുന്നുണ്ട്‌.ഇവരെ കൂടാതെ പ്ലസ്‌ വണ്‍ വിദ്യാര്‍ഥിയായ നീതു എന്ന മകള്‍ കൂടിയുണ്ട്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0