Main Home | Feedback | Contact Mangalam

കാലിക്കറ്റ്‌ സര്‍വകലാശാല

ഫാര്‍മസിസ്‌റ്റ്: എഴുത്തുപരീക്ഷ
സര്‍വകലാശാല ഹെല്‍ത്ത്‌ സെന്ററിലെ ഫാര്‍മസിസ്‌റ്റ് തസ്‌തിക നിയമനത്തിനുള്ള എഴുത്തുപരീക്ഷ 17ന്‌ രാവിലെ 10 മണിക്ക്‌ കാലിക്കറ്റ്‌ യൂണിവേഴ്‌സിറ്റി ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ എന്‍ജിനീയറിംഗ്‌ ആന്‍ഡ്‌ ടെക്‌നോളജിയില്‍ നടക്കും. ഹാള്‍ടിക്കറ്റ്‌ ലഭിക്കാത്തവര്‍ 16ന്‌ നാലു മണിക്ക്‌ മുമ്പ്‌ സര്‍വകലാശാ ഭരണകാര്യാലയത്തിലെ റിക്രൂട്ട്‌മെന്റ്‌ സെക്ഷനില്‍ തിരിച്ചറിയല്‍ രേഖയുമായി ഹാജരാകണം. ഫോണ്‍ 0494 2407104.

സപ്ലിമെന്ററി പരീക്ഷ അപേക്ഷ
മൂന്നാം സെമസ്‌റ്റര്‍ ബി.എം.എംസി 2011 പ്രവേശനം, 2010 പ്രവേശനം സപ്ലിമെന്ററി പരീക്ഷക്ക്‌ ഓണ്‍ലൈനായിപിഴ കൂടാതെ 14 മുതല്‍ 18വരെയും നൂറു രൂപ പിഴയോടെ മാര്‍ച്ച്‌ 23 വരെയും അപേക്ഷിക്കാം. പരീക്ഷ ഏപ്രില്‍ മൂന്നിന്‌ ആരംഭിക്കും. അപേക്ഷയുടെ പ്രിന്റൗട്ട്‌ ചലാന്‍ രസീത്‌ സഹിതം ജെ.സിഇ-8, സ്‌കൂള്‍ ഓഫ്‌ ഡിസ്‌റ്റന്‍സ്‌ എജ്യുക്കേഷന്‍, കാലിക്കറ്റ്‌ സര്‍വകലാശാല എന്ന വിലാസത്തില്‍ 25നകം ലഭിക്കണം.

പരീക്ഷ
ഒന്ന്‌, രണ്ട്‌ സെമസ്‌റ്റര്‍ ബി.ടെക്‌, ബി.ആര്‍ക്ക്‌ സപ്ലിമെന്ററി പരീക്ഷ(2004 സ്‌കീം) 26ന്‌ ആരംഭിക്കും

ബി.ടെക്‌ ആറാം സെമസ്‌റ്റര്‍ (2004 സ്‌കീം) ബി.ആര്‍ക്‌ (2004-2008 പ്രവേശനം) സപ്ലിമെന്ററി/സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ 22ന്‌ ആരംഭിക്കും.

അഞ്ചാം സെമസ്‌റ്റര്‍ ബി.ടെക്‌/ബി.ആര്‍ക്ക്‌/ പാര്‍ട്ട്‌ ടൈം ബി.ടെക്‌ ഡിഗ്രി 2കെ സ്‌കീം സപ്ലിമെന്ററി/സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ 22ന്‌ ആരംഭിക്കും.

മൂന്നാം സെമസ്‌റ്റര്‍ ബി.ടെക്‌/ബി.ആര്‍ക്ക്‌ പാര്‍ട്ട്‌ടൈം ബി.ടെക്‌ (2കെ സിലബസ്‌) സപ്ലിമെന്ററി/സ്‌പെഷല്‍ സപ്ലിമെന്ററി പരീക്ഷ 21ന്‌ ആരംഭിക്കും.

പുനര്‍മൂല്യനിര്‍ണയ ഫലം
2012 ഒക്‌ടോബറില്‍ നടത്തിയ ബിഎസ്‌.സി നഴ്‌സിംഗ്‌ നാലാം വര്‍ഷ പുനര്‍മൂല്യനിര്‍ണയ ഫലം പ്രസിദ്ധീകരിച്ചു. ഉത്തരക്കടലാസ്‌ തിരിച്ചറിയാന്‍ ആഗ്രഹിക്കുന്നവര്‍ 15 ദിവസത്തിനകം പരീക്ഷാ ഭവനുമായി ബന്ധപ്പെടുക.

മാര്‍ക്ക്‌ ലിസ്‌റ്റ് വിതരണം
2012 ഏപ്രില്‍-മെയ്‌ മാസങ്ങളില്‍ നടത്തിയ എം.എ ഇക്കണോമിക്‌സ് (നോണ്‍ സെമസ്‌റ്റര്‍) പ്രീവിയസ്‌/ഫൈനല്‍ (റഗുലര്‍, സപ്ലിമെന്ററി, ഇംപ്രൂവ്‌മെന്റ്‌) പരീക്ഷയുടെ മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ 14 മുതല്‍ മുഖ്യ പരീക്ഷാകേന്ദ്രങ്ങളില്‍ നിന്ന്‌ ലഭിക്കും. വിവരങ്ങള്‍ക്ക്‌ ഫോണ്‍ 04942407476.

പരീക്ഷ മാറ്റി
14-ന്‌ നടത്താനിരുന്ന അദിബി ഐ ഫസില്‍ (ഉറുദു) റഗുലര്‍ /സപ്ലിമെന്ററി പരീക്ഷ ഏപ്രില്‍ 18-ന്‌ ആരംഭിക്കും.

18ന്‌ നടത്താനിരുന്ന ഒന്നാം സെമസ്‌റ്റര്‍ ബി.എ (സിസിഎസ്‌എസ്‌) ഇ.എന്‍.സി 02-ഇംഗ്ലീഷ്‌ ഫോര്‍ കമ്മ്യൂണിക്കേഷന്‍-1 പേപ്പര്‍-1 ഇംഗ്ലീഷ്‌ ലാംഗ്വേജ്‌ ആന്‍ഡ്‌ കമ്മ്യൂണിക്കേഷന്‍-ദ ബേസിക്‌സ് പരീക്ഷ 19-ലേക്ക്‌ (ഉച്ചയ്‌ക്ക് 1.30 മുതല്‍ 4.30 വരെ)മാറ്റി.

കണ്ണൂര്‍ സര്‍വകലാശാല
എം.സി.എ./എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്‌ ഹാള്‍ടിക്കറ്റുകള്‍
സര്‍വകലാശാലയുടെ 20-ന്‌ ആരംഭിക്കുന്ന ഒന്നാം സെമസ്‌റ്റര്‍ എം.സി.എ./എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്‌ പരീക്ഷകളുടെ ഹാള്‍ടിക്കറ്റുകള്‍ സര്‍വകലാശാല വെബ്‌െസെറ്റില്‍ ലഭ്യമാണ്‌. ഓണ്‍െലെന്‍ രജിസ്‌ട്രേഷന്‍ അല്ലാത്തവരുടെ ഹാള്‍ടിക്കറ്റുകള്‍ അതത്‌ സെന്ററുകളില്‍ നിന്ന്‌ െകെപ്പറ്റണം.

ബി.ഡി.എസ്‌. പരീക്ഷകള്‍
െഫെനല്‍ ബി.ഡി.എസ്‌. പാര്‍ട്ട്‌ - രണ്ട്‌ (റഗുലര്‍/ സപ്ലിമെന്ററി) പരീക്ഷകള്‍ ഏപ്രില്‍ 3നും സെക്കന്റ്‌ ബി.ഡി.എസ്‌. (സപ്ലിമെന്ററി) പരീക്ഷകള്‍ ഏപ്രില്‍ 12നും ആരംഭിക്കുന്നതാണ്‌. അപേക്ഷകള്‍ പിഴയില്ലാതെ മാര്‍ച്ച്‌ 18 വരെയും 100 രൂപ പിഴയോടെ 20 വരെയും സ്വീകരിക്കും.

എം.സി.എ/എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്‌ പ്രായോഗിക/െവെവ വോസി
ഒന്നാം സെമസ്‌റ്റര്‍ എം.സി.എ./എം.എസ്‌സി. കംപ്യൂട്ടര്‍ സയന്‍സ്‌ പ്രായോഗിക/െവെവ വോസി പരീക്ഷകള്‍ ഏപ്രില്‍ 8, 9 തിയതികളില്‍ വിവിധ കേന്ദ്രങ്ങളില്‍ നടത്തും.

ബി.എ.എം.എസ്‌. പ്രായോഗിക/െവെവ വോസി
മൂന്നാം വര്‍ഷ ബി.എ.എം.എസ്‌. പ്രായോഗിക/െവെവ വോസി പരീക്ഷകള്‍ പറശിനിക്കടവ്‌ ആയുര്‍വേദ മെഡിക്കല്‍ കോളജ്‌, ഗവ: ആയുര്‍വേദ കോളജ്‌ എന്നീ കേന്ദ്രങ്ങളില്‍ യഥാക്രമം ഏപ്രില്‍ 18, 19 തിയതികളില്‍ ആരംഭിക്കും.

മൂന്നാം സെമസ്‌റ്റര്‍ ബി.ടെക്‌ പരീക്ഷാഫലം
മൂന്നാം സെമസ്‌റ്റര്‍ ബി.ടെക്‌. (റഗുലര്‍/സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ - നവംബര്‍ 2012) പരീക്ഷാഫലം 13-ന്‌ പ്രസിദ്ധീകരിക്കും. മാര്‍ക്ക്‌ ലിസ്‌റ്റുകള്‍ അതത്‌ കോളജുകളില്‍ നിന്നും 20 മുതല്‍ വിതരണം ചെയ്ും. പുനയ:പരിശോധന/ഫോട്ടോകോപ്പി/ സൂക്ഷ്‌മപരിശോധന എന്നിവയ്‌ക്കുള്ള അപേക്ഷകള്‍ വെബ്‌െസെറ്റില്‍ നിന്നും ഡൗണ്‍ലോഡ്‌ ചെയ്‌ത മാര്‍ക്ക്‌ ലിസ്‌റ്റിന്റെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പിനോടോപ്പം 26-നു മുന്‍പായി സര്‍വകലാശാലയില്‍ സമര്‍പ്പിക്കണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();