Main Home | Feedback | Contact Mangalam

സരിതയുടെ പരാതി കിട്ടിയതും കമ്മീഷണര്‍ ഇടപെട്ടു

കെ.കെ. സുനില്‍

mangalam malayalam online newspaper

കൊച്ചി: സോളാര്‍ കേസ്‌ പ്രതി സരിതാ നായരുടെ പരാതിയില്‍ തന്റെ അറിവോ സമ്മതമോ നിര്‍ദേശമോ കൂടാതെ ഒരുതരത്തിലുള്ള അന്വേഷണ നടപടികളും ഉണ്ടാകാന്‍ പാടില്ലെന്ന്‌ എറണാകുളം നോര്‍ത്ത്‌ പോലീസിന്‌ കൊച്ചി സിറ്റി പോലീസ്‌ കമ്മീഷണറുടെ രഹസ്യനിര്‍ദേശം. പരാതി നോര്‍ത്ത്‌ പോലീസിന്‌ കൈമാറാന്‍ കോടതി നിര്‍ദേശിച്ച്‌ മണിക്കൂറുകള്‍ക്കകം കമ്മിഷണറുടെ കര്‍ശന നിര്‍ദേശമെത്തി.

പോലീസ്‌ ആസ്‌ഥാനത്തു നിന്നുള്ള നിര്‍ദേശപ്രകാരമാണ്‌ കമ്മീഷണറുടെ തിടുക്കത്തിലുള്ള ഇടപെടലെന്നാണ്‌ നിഗമനം. സരിതയുടെ പരാതിയില്‍ ഗൗരവതരമായ പരാമര്‍ശങ്ങളൊന്നുമില്ലാത്തതിനാല്‍ ഏതു വകുപ്പില്‍ കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു ആദ്യം പോലീസ്‌. ഒടുവില്‍ രാത്രിയോടെയാണ്‌ വധഭീഷണി, അപകീര്‍ത്തിപ്പെടുത്തല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത്‌ എഫ്‌.ഐ.ആര്‍. രജിസ്‌റ്റര്‍ ചെയ്‌തത്‌. ബിജു രാധാകൃഷ്‌ണനും ശാലുമേനോനുമാണ്‌ പ്രതികള്‍.

അന്വേഷണം എ.ഡി.ജി.പി. ഹേമചന്ദ്രന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘത്തിനു തന്നെ കൈമാറുന്നതിനെക്കുറിച്ച്‌ ഉന്നതതലത്തില്‍ ആലോചനയുണ്ട്‌. അതല്ലെങ്കില്‍, കൊച്ചി പോലീസിന്റെ പ്രത്യേക സംഘത്തെ നിയോഗിക്കും. സെന്‍സേഷണല്‍ കേസായതിനാല്‍ നോര്‍ത്ത്‌ എസ്‌.ഐയെക്കൊണ്ട്‌ അന്വേഷിപ്പിക്കേണ്ടതില്ലെന്നാണ്‌ പോലീസ്‌ ഉന്നതരുടെ അഭിപ്രായം.പോലീസ്‌ അന്വേഷണം നടത്താവുന്നത്ര ഗുരുതരമായ ആരോപണങ്ങളൊന്നും സരിതയുടെ ഈ പരാതിയിലില്ലെന്ന്‌ പോലീസുദ്യോഗസ്‌ഥര്‍ തന്നെ ചൂണ്ടിക്കാട്ടുന്നു. വധഭീഷണിയുണ്ടാകാനുള്ള സാധ്യതയും മോശമായി ചിത്രീകരിക്കാനുള്ള സാധ്യതയുമാണ്‌ പ്രതികള്‍ക്കെതിരേ സരിത ഉന്നയിച്ചിരിക്കുന്നത്‌. സാധ്യതയുടെ അടിസ്‌ഥാനത്തില്‍ ഏതു വകുപ്പില്‍ കേസെടുക്കുമെന്ന ആശയക്കുഴപ്പത്തിലായിരുന്നു രാവിലെ മുതല്‍ പോലീസ്‌.

ഒടുവില്‍ ഇക്കാര്യത്തില്‍ നിയമോപദേശം തേടിയശേഷം മുമ്പ്‌ ഭീഷണിപ്പെടുത്തിയിട്ടുണ്ടെന്ന പരാമര്‍ശം പരിഗണിച്ച്‌ കേസെടുക്കുകയായിരുന്നു. കസ്‌റ്റഡിയിലിരിക്കുന്ന ഒരു കേസിലെ പ്രതി കസ്‌റ്റഡിയിലിരിക്കുന്ന മറ്റ്‌ രണ്ടു പ്രതികള്‍ക്കെതിരേ ഉന്നയിച്ചിരിക്കുന്ന ഈ ആരോപണത്തില്‍ എന്തന്വേഷണമാണ്‌ നടത്തേണ്ടതെന്ന ചോദ്യവും പോലീസ്‌ മുമ്പാകെയുണ്ട്‌. എന്തായാലും പരാതിയുമായി ബന്ധപ്പെട്ട്‌ സരിതയേയും ബിജുവിനേയും ശാലുവിനേയും ചോദ്യം ചെയേ്ണ്ടിവരേുമെന്ന്‌ പോലീസുദ്യോഗസ്‌ഥര്‍ ചൂണ്ടിക്കാട്ടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();