1f37  ഹൈക്കമാന്‍ഡിനു പി.ജെ. കുര്യന്റെ തിരുത്ത്‌: എന്‍.എസ്‌.എസ്‌. ധാരണ ഉള്ളതുതന്നെ | mangalam.com
Main Home | Feedback | Contact Mangalam

ഹൈക്കമാന്‍ഡിനു പി.ജെ. കുര്യന്റെ തിരുത്ത്‌: എന്‍.എസ്‌.എസ്‌. ധാരണ ഉള്ളതുതന്നെ

mangalam malayalam online newspaper

കൊച്ചി: എന്‍.എസ്‌.എസും കോണ്‍ഗ്രസ്‌ െഹെക്കമാന്‍ഡും തമ്മില്‍ തെരഞ്ഞെടുപ്പു ധാരണ ഉണ്ടായിരുന്നതായി രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍. രമേശ്‌ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകുമെന്നുതന്നെയായിരുന്നു ധാരണ. ഇത്തരമൊരു ധാരണ ഉണ്ടായിരുന്നില്ലെന്ന പാര്‍ട്ടി ഔദ്യോഗിക വക്‌താവ്‌ പി.സി ചാക്കോയുടെ പ്രതികരണത്തെ തിരുത്തിക്കൊണ്ടാണ്‌ പി.ജെ കുര്യന്റെ വെളിപ്പെടുത്തല്‍. ഇന്നലെ െവെകിട്ട്‌ നെടുമ്പാശേരി വിമാനത്താവളത്തില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.
എന്‍.എസ്‌.എസ്‌ ആസ്‌ഥാനത്ത്‌ െഹെക്കമാന്‍ഡ്‌ പ്രതിനിധി എത്തിയാണ്‌ നേതാക്കളുമായി ചര്‍ച്ചനടത്തിയത്‌. എന്‍.എസ്‌.എസ്‌ നേതൃത്വമായിരുന്നില്ല മറിച്ച്‌ െഹെക്കമാന്‍ഡ്‌ തന്നെയാണ്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ മുന്‍െകെയെടുത്തത്‌. വിലാസ്‌റാവു ദേശ്‌മുഖായിരുന്നു െഹെക്കമാന്‍ഡ്‌ പ്രതിനിധി. എന്‍.എസ്‌.എസ്‌ ആസ്‌ഥാനത്തെത്തിയ ദേശ്‌മുഖുമായി പി.കെ നാരായണപ്പണിക്കരും ജി. സുകുമാരന്‍ നായരും ചേര്‍ന്നാണ്‌ ചര്‍ച്ച നടത്തിയത്‌.
അടച്ചിട്ട മുറിയില്‍ നടത്തിയ ചര്‍ച്ചയ 2000 ില്‍ എന്തൊക്കെയായിരുന്നു തീരുമാനങ്ങളെന്ന്‌ അവര്‍ക്ക്‌ മാത്രമാണ്‌ അറിവുള്ളത്‌. ദേശ്‌മുഖും നാരായണപണിക്കരും ജീവിച്ചിരിപ്പില്ലാത്ത സാഹചര്യത്തില്‍ ഇക്കാര്യത്തില്‍ അഭിപ്രായം പറയാനുള്ള അവകാശം ജി. സുകുമാരന്‍നായര്‍ക്ക്‌ മാത്രമാണ്‌.
ധാരണയെന്തായിരുന്നെന്നു പറയാനുള്ള അവകാശവും സുകുമാരന്‍നായര്‍ക്കുണ്ട്‌. ഇതു സംബന്ധിച്ച്‌ പി.സി ചാക്കോയുടെ അഭിപ്രായം അദ്ദേഹത്തിന്റേത്‌ മാത്രമാണെന്നും പി.ജെ കുര്യന്‍ വ്യക്‌തമാക്കി.
ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്നുതന്നെയായിരുന്നു െഹെക്കമാന്‍ഡിന്റെ ആഗ്രഹം. എ.കെ ആന്റണിയും ഇതേ ആവശ്യം ഉന്നയിച്ചിരുന്നു. ഇന്നത്തെ സാഹചര്യത്തില്‍ സര്‍ക്കാരിന്‌ നല്ലരീതിയില്‍ മുന്നോട്ടു പോകണമെങ്കില്‍ ചെന്നിത്തല മന്ത്രിസഭയില്‍ ഉണ്ടാകണമെന്നുതന്നെയാണ്‌ തന്റെയും ആഗ്രഹം. മന്ത്രിസഭയുടെ സ്‌ഥിരതയ്‌ക്കുവേണ്ടിയാണ്‌ ചെന്നിത്തല മന്ത്രിയാകണമെന്ന്‌ അഭിപ്രായപ്പെട്ടത്‌.
എന്നാല്‍, ചെന്നിത്തല തന്നെയാണ്‌ മന്ത്രിസഭയിലേക്കില്ലെന്ന നിലപാട്‌ സ്വീകരിച്ചത്‌. തെരഞ്ഞെടുപ്പ്‌ കഴിഞ്ഞ ഉടനെ ഉമ്മന്‍ചാണ്ടിയാണ്‌ മുഖ്യമന്ത്രിയെന്ന്‌ ആദ്യം പറഞ്ഞത്‌ ചെന്നിത്തലയാണ്‌.
എന്നാല്‍ കോണ്‍ഗ്രസ്‌ െഹെക്കമാന്‍ഡും എന്‍.എസ്‌.എസുമായി ധാരണയില്ലെന്ന നിലപാടില്‍ എ.ഐ.സി.സി. വക്‌താവ്‌ പി.സി.ചാക്കോ ഉറച്ചുനിന്നു. ഇന്നലെ തൃശൂരില്‍ മാധ്യമങ്ങളോടു സംസാരിക്കവെയാണ്‌ ഇങ്ങനെയൊരു ധാരണയില്ലെന്ന്‌ ആവര്‍ത്തിച്ചു പറഞ്ഞത്‌. താന്‍ സംസാരിക്കുന്നത്‌ എ.ഐ.സി.സി. വക്‌താവ്‌ എന്ന നിലയിലാണെന്നും കുര്യന്റെ പ്രസ്‌താവനക്കു കെ.പി.സി.സിയാണു മറുപടി പറയേണ്ടതെന്നും അദ്ദേഹം പറഞ്ഞു. എന്‍.എസ്‌.എസുമായി ആരെങ്കിലും സ്വകാര്യ സംഭാഷണത്തിലൂടെ ധാരണ ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അവരാണു മറുപടി പറയേണ്ടതെന്ന്‌ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0