പാലാ: കോടതി ഉത്തരവിനെത്തുടര്‍ന്ന് സ്വന്തം ജില്ലയില്‍ പ്രവേശിക്കാന്‍ കഴിയാത്ത എം.എം. മണിയെ പങ്കെടുപ്പിക്കാന്‍ സി.പി.എം ഇടുക്കി ജില്ലാ കമ്മറ്റി യോഗം ചേര്‍ന്നത് കോട്ടയം ജില്ലയിലെ പാലായില്‍. മണിയെ ജില്ലാ സെക്രട്ടറിയായി തിരികെയെടുക്കണമെന്ന് യോഗത്തില്‍ ശക്‌തമായ ആവശ്യമുയരുകയും ചെയ്‌തു. ഈ ആവശ്യം സംസ്‌ഥാനസമിതിക്ക് ശിപാര്‍ശ ചെയ്യാമെന്ന് നേതാക്കള്‍ യോഗത്തില്‍ ഉറപ്പുനല്‍കിയതായി അറിയുന്നു.
കോടതി വിലക്കുള്ളതിനാല്‍ കോട്ടയം ജില്ലയിലെ കിടങ്ങൂരിലുളള കുടുംബവീട്ടിലാണ് മണി താമസിക്കുന്നത്. ചരിത്രത്തില്‍ ആദ്യമായാണ് സി.പി.എം. ജില്ലാക്കമ്മിറ്റി ഇടുക്കിക്കുവെളിയില്‍ നടക്കുന്നത്. വിവാദപ്രസംഗത്തിന്റെ പേരില്‍ മണിക്കെതിരേ പോലീസ് കേസെടുക്കുകയും അറസ്‌റ്റ് ചെയ്യുകയും ചെയ്‌ത സാഹചര്യത്തിലാണ് ജില്ലാസെക്രട്ടറിസ്‌ഥാനത്തുനിന്ന് നീക്കംചെയ്യുകയും സംസ്‌ഥാനസമിതിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്യുകയും ചെയ്‌തത്.
സംസ്‌ഥാന കമ്മിറ്റിയില്‍ തിരിച്ചെടുത്ത സാഹചര്യത്തില്‍ ഇടുക്കി ജില്ലാ സെക്രട്ടറിസ്‌ഥാനത്തേക്കും തിരികെയെടുക്കണമെന്ന് ജില്ലാക്കമ്മിറ്റിയിലെ ഭൂരിഭാഗം അംഗങ്ങളും ആവശ്യ
2000
പ്പെട്ടു. സംസ്‌ഥാന സെക്രട്ടേറിയറ്റംഗം എളമരം കരീം, സംസ്‌ഥാന കമ്മിറ്റിയംഗവും കോട്ടയം ജില്ലാ സെക്രട്ടറിയുമായ കെ.ജെ. തോമസ്, ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്.
സി.പി.എം. പാലാ ഏരിയാ കമ്മിറ്റി ഓഫീസില്‍ ചേര്‍ന്ന യോഗത്തില്‍ മുപ്പത്തിയേഴംഗ ജില്ലാക്കമ്മിറ്റിയിലെ രണ്ടംഗങ്ങള്‍ ഒഴികെ മുഴുവന്‍ പേരും പങ്കെടുത്തു. പത്തുമണിയോടെ ജില്ലാസെക്രട്ടേറിയറ്റ് യോഗമാണ് ആദ്യം നടന്നത്. തുടര്‍ന്ന് ജില്ലാക്കമ്മിറ്റിയംഗംകൂടിയായ എം.എം. മണിയെ ഉള്‍പ്പെടുത്തി ജില്ലാക്കമ്മിറ്റി ചേര്‍ന്നു. ജില്ലാസെക്രട്ടേറിയറ്റിലും ജില്ലാക്കമ്മിറ്റിയിലും സംസ്‌ഥാനസമിതിയില്‍ മണിയെ തിരിച്ചെടുത്ത തീരുമാനത്തിന്റെ റിപ്പോര്‍ട്ടിംഗ് നടന്നു.
സി.ജി. ഡാല്‍മി
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക