Main Home | Feedback | Contact Mangalam
Ads by Google

വോട്ട്‌ ചെയ്യാന്‍ തിരിച്ചറിയല്‍ കാര്‍ഡ്‌ നിര്‍ബന്ധം

mangalam malayalam online newspaper

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വോട്ടു ചെയ്യുന്നതിനു തിരിച്ചറിയല്‍കാര്‍ഡ്‌ നിര്‍ബന്ധമാണെന്നു മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ നളിനി നെറ്റോ. തെരഞ്ഞെടുപ്പു കമ്മിഷന്‍ വോട്ടര്‍മാര്‍ക്കു വിതരണം ചെയ്യുന്ന സ്ലിപ്‌ തിരിച്ചറിയല്‍കാര്‍ഡിനു പകരം സംവിധാനമല്ല. തിരിച്ചറിയല്‍കാര്‍ഡ്‌ നഷ്‌ടപ്പെട്ടാല്‍ പകരം ഉപയോഗിക്കാവുന്ന ഔദ്യോഗികരേഖകളില്‍ ഒന്നുമാത്രമാണു സ്ലിപ്‌. പാസ്‌പോര്‍ട്ട്‌, ഡ്രൈവിംഗ്‌ ലൈസന്‍സ്‌, പാന്‍കാര്‍ഡ്‌, ആധാര്‍കാര്‍ഡ്‌, സ്‌മാര്‍ട്‌ കാര്‍ഡ്‌, തൊഴിലുറപ്പുപദ്ധതി തൊഴില്‍ കാര്‍ഡ്‌, ഹെല്‍ത്ത്‌ കാര്‍ഡ്‌, പെന്‍ഷന്‍ കാര്‍ഡ്‌, സര്‍ക്കാര്‍- പൊതുമേഖലാ സ്‌ഥാപനങ്ങള്‍-അംഗീകൃത ബാങ്കുകള്‍ നല്‍കിയിട്ടുള്ള ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡുകള്‍ എന്നിവയും ഔദ്യോഗിക രേഖയായി ഉപയോഗിക്കാം.

തിരിച്ചറിയല്‍ കാര്‍ഡില്ലാത്ത വോട്ടറുടെ കൈയില്‍നിന്നു സത്യവാങ്‌മൂലം വാങ്ങിയശേഷമേ പകരം രേഖയുടെ അടിസ്‌ഥാനത്തില്‍ വോട്ടു ചെയ്യാന്‍ അനുവദിക്കൂ. ഇതു സംബന്ധിച്ച അന്തിമതീരുമാനം ഉടനുണ്ടാകുമെന്നും നളിനി നെറ്റോ പത്രസമ്മേളനത്തില്‍ അറിയിച്ചു.

സംസ്‌ഥാനത്തു വോട്ടെടുപ്പു സമയം രാവിലെ ഏഴുമണി മുതല്‍ വൈകുന്നേരം ആറുമണി വരെയായി തെരഞ്ഞെടുപ്പു കമ്മിഷന്‍ ക്രമീകരിച്ചു. വൈകിട്ട്‌ ആറുമണിക്കു ക്യൂവിലുള്ള മുഴുവന്‍ പേര്‍ക്കും വോട്ട്‌ ചെയ്യാന്‍ അവസരം നല്‍കിയ ശേഷമേ പോളിംഗ്‌ അവസാനിപ്പിക്കുകയുള്ളൂ. സംസ്‌ഥാനത്ത്‌ പരസ്യപ്രചാരണം എട്ടിനു വൈകിട്ട്‌ ആറിന്‌ അവസാനിക്കും. ക്രമസമാധാനപ്രശ്‌നങ്ങളൊന്നും സംസ്‌ഥാനത്തു നിലവിലില്ല. സംസ്‌ഥാനത്തിനു പുറത്തുനിന്നു 45 കമ്പനി സേന എത്തിയിട്ടുണ്ട്‌. 10 കമ്പനി കൂടി എത്തും. പ്രശ്‌നസാധ്യതയുള്ള ബൂത്തുകളിലെ വോട്ടെടുപ്പു വിഡിയോയില്‍ പകര്‍ത്തും. പ്രശ്‌നബാധിത ബൂത്തുകള്‍ ഏതൊക്കെയെന്ന്‌ വിലയിരുത്തിവരികയാണ്‌. അവയുടെ എണ്ണം വരുംദിവസങ്ങളില്‍ പ്രസിദ്ധപ്പെടുത്തും. 391 നാമനിര്‍ദേശ പത്രികകളാണു ആകെ ലഭിച്ചത്‌. അതില്‍ 65 എണ്ണം തള്ളി. 57 പേര്‍ പിന്‍വലിച്ചു. 27 സ്‌ത്രീകള്‍ ഉള്‍പ്പെടെ 269 സ്‌ഥാനാര്‍ഥികള്‍ മത്സരരംഗത്തുണ്ട്‌. വോട്ടിംഗ്‌യന്ത്രങ്ങളുടെ പരിശോധന പൂര്‍ത്തിയായി. സ്‌ഥാനാര്‍ഥികളുടെ പേരുകള്‍ ക്രമീകരിക്കാനുള്ള ജോലിയാണ്‌ അവശേഷിക്കുന്നത്‌.

1,05,049 പോളിംഗ്‌ സ്‌റ്റാഫിനെ തെരഞ്ഞെടുപ്പു ജോലിക്കായി നിയോഗിച്ചിട്ടുണ്ട്‌. പോളിംഗ്‌ സ്‌റ്റേഷന്റെ 200 മീറ്റര്‍ പരിധിയില്‍ വാഹനം അനുവദിക്കില്ല. വോട്ടിംഗ്‌ കേന്ദ്രങ്ങളില്‍ വീല്‍ചെയര്‍ സൗകര്യം ഒരുക്കാന്‍ കലക്‌ടര്‍മാര്‍ക്കു നിര്‍ദേശം നല്‍കി. ഇടുക്കിയില്‍ ജോയിസ്‌ ജോര്‍ജിനെക്കുറിച്ചു പരാതി ലഭിച്ചിരുന്നു. അദ്ദേഹത്തിന്റെ നാമനിര്‍ദേശപത്രിക സ്വീകരിച്ച സാഹചര്യത്തില്‍ തെരഞ്ഞെടുപ്പിനെ അതൊരു തരത്തിലും ബാധിക്കില്ലെന്നും നളിനി നെറ്റോ വ്യക്‌തമാക്കി.

Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();