Main Home | Feedback | Contact Mangalam
Ads by Google

തെരഞ്ഞെടുപ്പ്‌ കമ്മിഷനെ പിടിച്ചുകെട്ടണമെന്ന്‌ ശിപാര്‍ശ

ന്യൂഡല്‍ഹി: രാഷ്‌ട്രീയകക്ഷികളുടെ അംഗീകാരം റദ്ദാക്കുന്നത്‌ ഉള്‍പ്പെടെയുള്ള ചില അധികാരങ്ങള്‍ തെരഞ്ഞെടുപ്പു കമ്മിഷനില്‍നിന്നു മാറ്റണമെന്നു പാര്‍ലമെന്റിന്റെ പഴ്‌സണല്‍-നിയമ-നീതിന്യായ സ്‌ഥിരം സമിതി ശിപാര്‍ശ ചെയ്‌തു.

തെരഞ്ഞെടുപ്പു പരിഷ്‌കരണം സംബന്ധിച്ച റിപ്പോര്‍ട്ടിലാണ്‌ ഈ ശിപാര്‍ശ. മാതൃകാ പെരുമാറ്റച്ചട്ടം തെരഞ്ഞെടുപ്പു പ്രഖ്യാപിക്കുന്ന ദിവസത്തിനു പകരം തെരഞ്ഞെടുപ്പു വിജ്‌ഞാപനം പുറപ്പെടുവിക്കുന്ന ദിവസം മുതല്‍ പ്രാബല്യത്തില്‍ വരുത്തമെന്നും സമിതി നിര്‍ദേശിച്ചു.

സ്‌ഥാനാര്‍ഥികളുടെ പ്രചാരണച്ചെലവു പരിധി ഉയര്‍ത്തുക, തെരഞ്ഞെടുപ്പു കേസുകള്‍ 12 മാസത്തിനുള്ളില്‍ തീര്‍പ്പാക്കാന്‍ അതിവേഗ കോടതി സ്‌ഥാപിക്കുക, തെരഞ്ഞെടുപ്പു കമ്മിഷന്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകള്‍ 1951 ലെ ജനപ്രാതിനിധ്യ നിയമത്തിന്റെ പരിധിയില്‍ വരുത്തുക തുടങ്ങിയവയാണു പ്രധാനപ്പെട്ട മറ്റു ശിപാര്‍ശകള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top
session_write_close(); mysql_close();