1f37  സൈനികന്റെ തലവെട്ടിയതു പാക്‌ ഭീകരര്‍; തലവെട്ടിയ ഭീകരന്‌ ഐ.എസ്‌.ഐയുടെ പാരിതോഷികം | mangalam.com
Main Home | Feedback | Contact Mangalam

സൈനികന്റെ തലവെട്ടിയതു പാക്‌ ഭീകരര്‍; തലവെട്ടിയ ഭീകരന്‌ ഐ.എസ്‌.ഐയുടെ പാരിതോഷികം

mangalam malayalam online newspaper

ന്യൂഡല്‍ഹി: നിയന്ത്രണരേഖ ലംഘിച്ച്‌ ഇന്ത്യന്‍ െസെനികരെ വധിക്കുകയും മൃതദേഹത്തിന്റെ തലവെട്ടിയെടുക്കുകയും ചെയ്‌ത നിഷ്‌ഠൂരതയ്‌ക്കു പിന്നില്‍ പാക്‌ ഭീകരസംഘടനകളായ ലഷ്‌കറെ തോയിബയും ജെയ്‌ഷെ മുഹമ്മദും. പാകിസ്‌താന്‍ ചാരസംഘടനയായ ഐ.എസ്‌.ഐ. ആസൂത്രണം ചെയ്‌ത ആക്രമണപദ്ധതിയില്‍ പ്രധാന പങ്കുവഹിച്ചതു ഭീകരസംഘടനകളാണെന്ന്‌ രഹസ്യാന്വേഷണ റിപ്പോര്‍ട്ട്‌ ഉദ്ധരിച്ചു സി.എന്‍.എന്‍-ഐ.ബി.എന്‍. ചാനല്‍ റിപ്പോര്‍ട്ട്‌ ചെയ്‌തു. െസെനികന്റെ തലവെട്ടുകയും മൃതദേഹം വികൃതമാക്കുകയും ചെയ്‌ത ഭീകരന്‌ ഐ.എസ്‌.ഐ. അഞ്ചു ലക്ഷം രൂപ പാരിതോഷികം നല്‍കുകയും ചെയ്‌തു.
ജനുവരി ആറിന്‌ ഉണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഇന്ത്യന്‍ ജവാന്‍മാരാണു കൊല്ലപ്പെട്ടത്‌. ഇവരില്‍ ലാന്‍സ്‌ നായിക്‌ ഹേമരാജിന്റെ തല പാകിസ്‌താന്‍ വെട്ടിയെടുക്കുകയും ലാന്‍സ്‌ നായിക്‌ സുധാകര്‍ സിംഗിന്റെ മൃതദേഹം വികൃതമാക്കുകയും ചെയ്‌തു.
അധിനിവേശ കാശ്‌മീരിലെ തട്ടാപാനി താവളമാക്കിയ ജബ്ബാര്‍ ഖാന്‍ എന്ന ഐ.എസ്‌.ഐ. സുബേദാറിന്റെ നേതൃത്വത്തില്‍ ലഷ്‌കര്‍, ജെയ്‌ഷ്‌ ഭീകരരായ പതിനഞ്ചുപ 2000 രാണു കൃത്യം നിറവേറ്റിയത്‌. മുന്‍കൂട്ടി പദ്ധതി തയാറാക്കി നിയന്ത്രണരേഖയില്‍ നുഴഞ്ഞുകയറിയ ഇവര്‍ ഇന്ത്യന്‍ െസെനിക പട്രോള്‍ സംഘത്തെ ആക്രമിക്കുകയായിരുന്നു.
അധിനിവേശ കാശ്‌മീരിലെ ബാര്‍മോഷ്‌ ഔട്ട്‌പോസ്‌റ്റില്‍ തങ്ങിയ ഭീകരസംഘം അതിര്‍ത്തിക്കിപ്പുറം രജ്‌പുത്താന െറെഫിള്‍സിന്റെ നിയന്ത്രണത്തിലുള്ള ആത്മ പോസ്‌റ്റിനെയാണു ലക്ഷ്യമിട്ടത്‌. ഇന്ത്യന്‍ െസെന്യത്തിന്റെ നീക്കം നിരീക്ഷിച്ചശേഷം രണ്ടാം ദിവസം ഇവര്‍ ആഞ്ഞടിച്ചു. നിയന്ത്രണരേഖ കടക്കാന്‍ അധിനിവേശകാശ്‌മീരുകാരായ ചില നാട്ടുകാരുടെ സഹായവും ഇവര്‍ക്കു കിട്ടി. ലഷ്‌കര്‍ ഭീകരനായ അന്‍വര്‍ ഖാനാണു ലാന്‍സ്‌ നായിക്‌ ഹേമരാജിന്റെ തല വെട്ടിമാറ്റിയത്‌. ഇയാള്‍ക്കു ഇതിനുള്ള പ്രതിഫലമായി ഐ.എസ്‌.ഐ. അഞ്ചു ലക്ഷം രൂപ നല്‍കി.
ഇയാള്‍ മുമ്പും അതിര്‍ത്തികടന്ന്‌ ഇന്ത്യന്‍ െസെന്യത്തെ ആക്രമിച്ചിട്ടുണ്ട്‌. 1996ല്‍ കൃഷ്‌ണ ഘാട്ടി മേഖലയില്‍ ഇന്ത്യന്‍ കരസേനാ ക്യാപ്‌റ്റനെ കൊന്ന്‌ ഇയാള്‍ തലവെട്ടിയെടുത്തിരുന്നു. െസെനികരെ ക്രൂരമായി വധിച്ചു തല വെട്ടിനീക്കിയ സംഭവം ഇന്ത്യ-പാകിസ്‌താന്‍ നയതന്ത്രബന്ധത്തില്‍ വിള്ളലുണ്ടാക്കിയിരുന്നു. ഇരുെസെന്യങ്ങളും തമ്മില്‍ അതിര്‍ത്തിയില്‍ രൂക്ഷമായ വെടിവയ്‌പും നടന്നു.
തലവെട്ടിമാറ്റി െസെനികരുടെ മൃതദേഹം വികൃതമാക്കിയതിനു പിന്നില്‍ ഭീകരസംഘങ്ങള്‍ ഉണ്ടാകുമെന്നു നേരത്തെതന്നെ സംശയമുണ്ടായിരുന്നു. ഈ പ്രവൃത്തിക്കു പിന്നില്‍ പാക്‌ െസെനികരായിരിക്കില്ലെന്നും നിഷ്‌ഠൂരമായി പെരുമാറുന്ന ജിഹാദി ഗ്രൂപ്പുകള്‍ക്കേ ഇങ്ങനെ പെരുമാറാന്‍ സാധിക്കുകയുള്ളൂ എന്നും മുന്‍ മിലിട്ടറി ഇന്റലിജന്‍സ്‌ തലവന്‍ ലഫ്‌. ജനറല്‍ എം.കെ. സാവ്‌നി അഭിപ്രായപ്പെട്ടു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0