1f37  കമലും മുസ്ലിം സംഘടനകളും ധാരണയിലെത്തിയാല്‍ വിലക്ക്‌ നീക്കാം: ജയലളിത | mangalam.com
Main Home | Feedback | Contact Mangalam

കമലും മുസ്ലിം സംഘടനകളും ധാരണയിലെത്തിയാല്‍ വിലക്ക്‌ നീക്കാം: ജയലളിത

mangalam malayalam online newspaper

ചെെന്നെ: മുസ്ലിം സംഘടനകളും നടന്‍ കമലഹാസനും തമ്മില്‍ ധാരണയിലെത്തിയാല്‍ വിശ്വരൂപം സിനിമയുടെ പ്രദര്‍ശനത്തിനു വഴിയൊരുക്കാമെന്നു തമിഴ്‌നാട്‌ മുഖ്യമന്ത്രി ജയലളിത. ക്രമസമാധാനപ്രശ്‌നവും അക്രമവും ഉണ്ടാകുമെന്ന ഇന്റലിന്‍സ്‌ റിപ്പോര്‍ട്ടുകളെ തുടര്‍ന്നാണ്‌ സിനിമയുടെ പ്രദര്‍ശനം രണ്ടാഴ്‌ചത്തേക്കു വിലക്കിയതെന്നും അവര്‍ പറഞ്ഞു.
കമലഹാസനോടു വ്യക്‌തിപരമായ യാതൊരു വിരോധവുമില്ല. സിനിമ നിരോധിച്ചതില്‍ വ്യക്‌തിപരമായ താല്‍പ്പര്യങ്ങളുമില്ല. തുടക്കത്തില്‍തന്നെ കമലഹാസന്‍ മുസ്ലിം നേതാക്കളെ സിനിമ കാണിച്ചിരുന്നെങ്കില്‍ ഇതെല്ലാം ഒഴിവാക്കാമായിരുന്നു. ക്രമസമാധാനത്തിനു ഭീഷണിയുണ്ടായിരുന്നു എന്നത്‌ വസ്‌തുതയാണ്‌. സിനിമ പ്രദര്‍ശിപ്പിക്കാനിരുന്ന 524 തിയറ്ററുകള്‍ക്കും സംരക്ഷണം നല്‍കാനുള്ള ആള്‍ശേഷി തമിഴ്‌നാട്‌ പോലീസിനില്ല- ജയലളിത പറഞ്ഞു.
സിനിമയുടെ ടിവി െറെറ്റ്‌ ജയ ടിവിക്കു നല്‍കാത്തതു മൂലമാണ്‌ സിനിമ നിരോധിച്ചതെന്ന ഡി.എം.കെ. നേതാവ്‌ കരുണാനിധിയുടെ ആരോപണം അവര്‍ തള്ളി.
പി. ചിദംബരത്തെ പരാമര്‍ശിച്ച്‌ ധോത്തി ധരിക്കുന്ന തമിഴന്‍ പ്രധാനമന്ത്രി 2000 ാകണമെന്നു കമലഹാസന്‍ ഒരു പൊതുചടങ്ങില്‍ പറഞ്ഞതിനെച്ചൊല്ലി തനിക്കു കമലിനോടു വിരോധമുണ്ടെന്ന ആരോപണം അടിസ്‌ഥാനരഹിതമാണെന്നും ജയലളിത പറഞ്ഞു.
അഭിപ്രായ സ്വാതന്ത്ര്യത്തെ സര്‍ക്കാര്‍ അടിച്ചമര്‍ത്തില്ല. ധോത്തി ധരിക്കുന്നയാള്‍ പ്രധാനമന്ത്രിയാകണമെന്നു കമല്‍ഹാസന്‌ അഭിപ്രായമുണ്ടെങ്കില്‍ അക്കാര്യം പറയാന്‍ അദ്ദേഹത്തിനു സ്വാതന്ത്ര്യമുണ്ട്‌. ജയ ടിവി എ.ഡി.എ.കെയെ പിന്തുണയ്‌ക്കുന്ന ചാനലാണെങ്കിലും എന്റെ സ്വന്തമല്ല. എനിക്കതില്‍ ഓഹരിയുമില്ല. ജയ ടിവിയുടെ നടത്തിപ്പില്‍ യാതൊരു പങ്കുമില്ല.-ജയലളിത പറഞ്ഞു. വിശ്വരൂപത്തെപ്പറ്റി ഒന്നുമറിയില്ലെന്നും സിനിമയില്‍ തനിക്കിപ്പോള്‍ താല്‍പര്യമില്ലെന്നും ജയലളിത പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0