Main Home | Feedback | Contact Mangalam
Ads by Google

സോഷ്യല്‍ മീഡിയയ്‌ക്കും പെരുമാറ്റച്ചട്ടം ബാധകം

ന്യൂഡല്‍ഹി: സോഷ്യല്‍ മീഡിയയ്‌ക്കും തെരഞ്ഞെടുപ്പു മാതൃകാ പെരുമാറ്റച്ചട്ടം ബാധകമെന്നു കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷന്‍. സോഷ്യല്‍ മീഡിയയിലൂടെ നടത്തുന്ന പ്രചാരണത്തിന്റെ ചെലവു സ്‌ഥാനാര്‍ഥിയുടെയും രാഷ്‌ട്രീയകക്ഷികളുടെയും കണക്കില്‍ ഉള്‍പ്പെടുത്തുമെന്നും കമ്മിഷന്‍ വ്യക്‌തമാക്കി.
പത്ര, ദൃശ്യമാധ്യമങ്ങള്‍ക്കുള്ള പെരുമാറ്റച്ചട്ടം അതേരീതിയില്‍ത്തന്നെ സോഷ്യല്‍ മീഡിയയിലും ഏര്‍പ്പെടുത്തും. ട്വിറ്റര്‍, ഫേസ്‌ബുക്ക്‌, യൂട്യൂബ്‌ തുടങ്ങിയ സോഷ്യല്‍ മീഡിയ വെബ്‌സൈറ്റുകളിലുള്ള തങ്ങളുടെ അക്കൗണ്ട്‌ വിവരങ്ങള്‍ സ്‌ഥാനാര്‍ഥികള്‍ തെരഞ്ഞെടുപ്പു പത്രികയ്‌ക്കൊപ്പം നല്‍കണമെന്നും സോഷ്യല്‍ മീഡിയയില്‍ ഉപയോഗിക്കുന്ന പരസ്യങ്ങളുടെ ഉള്ളടക്കത്തിനു മുന്‍കൂട്ടി അനുമതി വാങ്ങണമെന്നും കമ്മിഷന്‍ അറിയിച്ചു.
പരസ്യങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനു സോഷ്യല്‍ മീഡിയകള്‍ക്കു നല്‍കുന്നതും പരസ്യത്തിന്റെ ഉള്ളടക്കം രൂപപ്പെടുത്തുന്നതിനു വേണ്ടിവരുന്നതും ആയ തുക, രാഷ്‌ട്രീയകക്ഷികളുടെയും സ്‌ഥാനാര്‍ഥികളുടെയും അക്കൗണ്ടുകള്‍ കൈകാര്യം ചെയ്യുന്നവര്‍ക്കുള്ള ശമ്പളം തുടങ്ങിയ ചെലവുകള്‍ രാഷ്‌ട്രീയകക്ഷികളുടെ കണക്കില്‍ ഉള്‍പ്പെടുത്തും. സോഷ്യല്‍ മീഡിയ വഴിയുള്ള പ്രചാരണത്തെ അഞ്ചു ഘടകങ്ങളായി കമ്മിഷന്‍ തിരിച്ചിട്ടുണ്ട്‌.
വിക്കിപ്പീഡിയ പോലുള്ള കൊളാബറേറ്റീവ്‌ പ്രോജക്‌ടുകള്‍, ട്വിറ്റര്‍ പോലുള്ള മൈക്രോ ബ്ലോഗുകളും മറ്റു ബ്ലോഗുകളും, യ്യൂട്യൂബ്‌ പോലുള്ള കണ്ടന്റ്‌ കമ്യൂണിറ്റീസ്‌, ഫേസ്‌ബുക്ക്‌ പോലുള്ള സോഷ്യല്‍ നെറ്റ്‌ വര്‍ക്കിംഗ്‌ സൈറ്റുകള്‍, വിവിധ ആപ്‌സുകള്‍ ഉള്‍പ്പെടുന്ന വെര്‍ച്വല്‍ ഗെയില്‍ വേള്‍ഡ്‌ എന്നിങ്ങനെയാണു തിരിച്ചിരിക്കുന്നത്‌.
സ്‌ഥാനാര്‍ഥികള്‍ക്കും രാഷ്‌ട്രീയകക്ഷികള്‍ക്കുംവേണ്ടി ജനങ്ങള്‍ നടത്തുന്ന പ്രചാരണങ്ങള്‍ എങ്ങനെ നിയന്ത്രിക്കണമെന്നു കമ്മിഷന്‍ തീരുമാനിച്ചിട്ടില്ല. കേന്ദ്ര ഐടി വകുപ്പുമായി ആലോചിച്ചശേഷമായിരിക്കും ഇക്കാര്യം തീരുമാനിക്കുക. വ്യക്‌തിപരമായ ആരോപണങ്ങള്‍ ഒഴിവാക്കുന്നതിനും സാമൂഹികസൗഹാര്‍ദം ഉറപ്പാക്കുന്നതിനുമാണ്‌ ഈ നടപടികളെന്നു തെരഞ്ഞെടുപ്പു കമ്മിഷന്‍ വ്യക്‌തമാക്കി.
അടുത്ത പൊതുതെരഞ്ഞെടുപ്പില്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകാന്‍ കോണ്‍ഗ്രസും ബി.ജെ.പിയും പരിപാടികള്‍ ആസൂത്രണം ചെയ്യുന്നതിനിടെയാണു കമ്മിഷന്റെ ഇടപെടല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top
session_write_close(); mysql_close();