ഒബാമയുടെ സ്‌ഥാനാരോഹണച്ചടങ്ങില്‍ പരിപാടി അവതരിപ്പിച്ച പെണ്‍കുട്ടി വെടിയേറ്റു മരിച്ചു
Story Dated: Friday, February 1, 2013 12:20
ഷിക്കാഗോ: യു.എസ്. പ്രസിഡന്റ് ബരാക് ഒബാമയുടെ സ്‌ഥാനാരോഹണ ചടങ്ങില്‍ പരിപാടി അവതരിപ്പിച്ച പതിനഞ്ചുകാരി വെടിയേറ്റു മരിച്ചു.
ചിക്കാഗോ സ്വദേശിനിയായ െഹെഡിയ പെന്‍ഡല്‍ടണാണു അമേരിക്കന്‍ തോക്കു സംസ്‌കാരത്തിന്റെ ഏറ്റവും പുതിയ ഇര. ഒബാമയുടെ ഷിക്കാഗോയിലെ വസതിക്ക് രണ്ടു കിലോമീറ്റര്‍ മാത്രം അകലെയുള്ള പാര്‍ക്കില്‍ ചൊവ്വാഴ്‌ച ഉച്ചയോടെയായിരുന്നു സംഭവം.
മഴയില്‍നിന്നു രക്ഷപ്പെടാന്‍ പാര്‍ക്കിലെ മരത്തിനടയില്‍ അഭയം തേടിയതായിരുന്നു െഹെഡിയയും പത്തോളം സുഹൃത്തുക്കളും. പൊടുന്നനെ പാര്‍ക്കിന്റെ വേലി ചാടിക്കടന്നെത്തിയ അക്രമി കുട്ടികള്‍ക്കു നേരേ യാതൊരു പ്രകോപനവും കൂടാതെ നിറയൊഴിക്കാന്‍ ആരംഭിച്ചു. വെടിവയ്‌പ് ആരംഭിച്ചതോടെ കുട്ടികള്‍ ചിതറിയോടിയെങ്കിലും പിന്നില്‍ വെടിയേറ്റ െഹെഡിയ വീണുപോയി. മറ്റൊരു കുട്ടിക്കു കാലിനും വെടിയേറ്റു.
കണക്‌റ്റികട്ട് സ്‌കൂള്‍ വെടിവയ്‌പിനെത്തുടര്‍ന്നു തോക്ക് നിയന്ത്രണത്തിനായി പ്രസിഡന്റിന്റെ നേതൃത്വത്തില്‍ കഠിന പ്രയത്നം നടന്നു വരുന്നതിനിടെയാണു
2000
രാജ്യത്തെ ഞെട്ടിച്ചുകൊണ്ടു പുതിയ സംഭവം. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയ്‌ക്കു കുപ്രസിദ്ധമാണു ഷിക്കാഗോ. മരിച്ച പെണ്‍കുട്ടിക്ക് ഇത്തരം സംഘങ്ങളുമായി ബന്ധമില്ലെന്നു പോലീസ് വ്യക്‌തമാക്കി. െഹെഡിയയുമായോ സംഘത്തിലുണ്ടായിരുന്ന മറ്റു കുട്ടികള്‍ക്കോ അക്രമിയുമായി ബന്ധമില്ലെന്നും അന്വേഷണത്തില്‍ തെളിഞ്ഞിട്ടുണ്ട്. അമേരിക്കയില്‍ തോക്ക് നിയന്ത്രണത്തിനുള്ള മുറവിളി െഹെഡിയ സംഭവത്തോടെ കൂടുതല്‍ ശക്‌തമാകുമെന്നാണു സൂചന.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക