Main Home | Feedback | Contact Mangalam

ജയില്‍ മോചിതനായ മുന്‍ ചിക്കാഗോ ഗവര്‍ണ്ണര്‍ ഇനി വീട്ടുതടങ്കലില്‍

mangalam malayalam online newspaper

ചിക്കാഗോ : ഇല്ലിനോയിസ് സംസ്ഥാന ഗവര്‍ണ്ണര്‍ ആയിരിക്കുമ്പോള്‍ സര്‍ക്കാര്‍ കരാറുകള്‍ സ്‌നേഹിതന്മാര്‍ക്ക് നല്‍കിയതുള്‍പ്പെടെ 70 കുറ്റങ്ങള്‍ ചാര്‍ജ് ചെയ്യപ്പെട്ട മുന്‍ ഇല്ലിനോയിസ് ഗവര്‍ണ്ണര്‍ ജോര്‍ജ്ജ് റയണ്‍ ആറര വര്‍ഷത്തെ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലായിരുന്നു.

ഈ വര്‍ഷം ജൂലായ് മാസം മാത്രമേ ഔദ്യോഗിക ജയില്‍ കാലാവധി അവസാനിക്കുകയുള്ളൂവെങ്കിലും പ്രായാധിക്യവും (78) രോഗങ്ങളും അലട്ടുന്ന ഗവര്‍ണ്ണറെ ജയില്‍ മോചിതനാക്കിയെങ്കിലും വീട്ടുതടങ്കല്‍ തുടരും. അത്യാവശ്യ ചികിത്സകള്‍ക്കല്ലാതെ വീടുവിട്ടുപോകാന്‍ അനുമതിയില്ല.

2003 ല്‍ ഗവര്‍ണ്ണര്‍ പദവി ഒഴിയുന്നതിന് മുന്‍പ് ചിക്കാഗോ സംസ്ഥാനത്തെ ജയിലുകളില്‍ വധശിക്ഷ വിധിക്കപ്പെട്ട് കഴിഞ്ഞിരുന്ന 160 പേര്‍ക്കാണ് വധശിക്ഷ ഒഴിവാക്കി കൊടുത്തത്. സമാധാനത്തിനുള്ള നോബല്‍ സമ്മാനത്തിനുവരെ ഗവര്‍ണ്ണറുടെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. ശിക്ഷാ കാലാവധി കഴിഞ്ഞാല്‍ വധശിക്ഷ അമേരിക്കയില്‍ നിന്നും തുടച്ചു നീക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുമെന്നാണ് ജയില്‍ മോചിതനായ ഗവര്‍ണ്ണര്‍ പറഞ്ഞത്.

വാര്‍ത്ത അയച്ചത് : പി പി ചെറിയാന്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top