1f37  ജലാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ കേസ് രണ്ട് ഘട്ടമായി പരിഗണിക്കും | mangalam.com
Main Home | Feedback | Contact Mangalam

ജലാതിര്‍ത്തി ലംഘിച്ച ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ കേസ് രണ്ട് ഘട്ടമായി പരിഗണിക്കും

ദോഹ : ജലാതിര്‍ത്തി ലംഘിച്ചതിന് ഖത്തര്‍ കോസ്റ്റ്ഗാര്‍ഡ് അറസ്റ്റ് ചെയ്ത നാല് മലയാളികളടക്കം 25 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളുടെ കേസ് രണ്ട് ഘട്ടമായി പരിഗണിക്കും. മൂന്ന് ബോട്ടുകളിലെ തൊഴിലാളികളുടേത് ഫെബ്രുവരി നാലിനും നാല് ബോട്ടുകളിലുള്ളവരുടേത് ഫെബ്രുവരി ഏഴിനുമാണ് പരിഗണിക്കുക.

ഏഴ് ബോട്ടുകളിലായി സൗദി അറേബ്യയില്‍ നിന്നെത്തിയ 25 മത്സ്യത്തൊഴിലാളികളാണ് ഈ മാസം 22ന് രാവിലെ അറസ്റ്റിലായത്. ഇരില്‍ 21 പേര്‍ തമിഴ്നാട്ടിലെ കന്യാകുമാരി, രാമനാട് പ്രദേശങ്ങളില്‍ നിന്നുള്ളവരും നാല് പേര്‍ കേരളത്തില്‍ നിന്നുള്ളവരുമാണ്. രജ്ഞിത് ആന്റണി, സതീഷ് സില്ലുവൈ ജോസഫ്, മണികണ്ഠന്‍ അറുമുഖം, പ്രഭ ചന്ദ്രശേഖര്‍ , മരിയ റീഗന്‍ , ആന്‍റണി, സഹായ പ്രഭാകരന്‍ , ആന്‍േറാ ജോസഫ്, അരുളപ്പന്‍ ആന്ത്രോസ്, തിരുമൂര്‍ത്തി പളനിവേല്‍ , ആന്‍റണി മെറിന്‍ , ഷാജി ഏലിയാസ്, ഭൈജു, മണിപാല്‍ എന്നിവര്‍ അറസ്റ്റിലായവരില്‍ ഉള്‍പ്പെടുന്നു. പ്രോസിക്യൂഷനില്‍ ഹാജരാക്കിയ ശേഷം ഇവരെ ജയിലില്‍ പാര്‍പ്പിച്ചിരിക്കുകയാണ്.

മത്സ്യത്തൊഴിലാളികളുടെ മോചനത്തിന് കേന്ദ്ര സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തണമെന്നാവശ്യപ്പെട്ട് സാഫ് ജനറല്‍ സെക്രട്ടറി ഫാ. ചര്‍ച് 2000 ിലും പ്രസിഡന്‍റ് ലീമ റോസും തമിഴനാട് മുഖ്യമന്ത്രിക്ക് നിവേദനം നല്‍കിയിരുന്നു.

വാര്‍ത്ത അയച്ചത് : അബ്ദുള്‍ ഖാദര്‍ കക്കുളത്ത്

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0