Kozhikode » Obituary

വി.ടി. കുമാരന്റെ ഭാര്യ എ. ശാന്ത

വടകര: കവി വി.ടി കുമാരന്റെ ഭാര്യയും ഗായകന്‍ വി.ടി മുരളിയുടെ അമ്മയുമായ എ. ശാന്ത(85) നിര്യാതയായി. ആദ്യകാല അധ്യാപക സംഘടനാ നേതാവായിരുന്നു. ജാപ്പു വിരുദ്ധ സമരത്തില്‍ കലാസംഘം പ്രവര്‍ത്തകയായാണു സമരരംഗത്ത്‌ വന്നത്‌. വടകര മുനിസിപ്പാലിറ്റിയിലെ പ്രഥമ കൗണ്‍സില്‍ അംഗമായിരുന്നു. വടകര ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റായും സേവനമനുഷ്‌ഠിച്ചു. കാരക്കാട്‌ എല്‍.പി. സ്‌കൂളില്‍ ദീര്‍ഘകാലം പ്രധാന അധ്യാപികയായിരുന്നു. നിലവില്‍ വി.ടി. കുമാരന്‍ ഫൗണ്ടേഷന്‍ അംഗമായി പ്രവര്‍ത്തിച്ചു വരികയായിരുന്നു. മറ്റു മക്കള്‍: വി.ടി. മധു(കാലിക്കറ്റ്‌ സര്‍വകലാശാല), വി.ടി. ശോഭ, വി.ടി. മിനി.മരുമക്കള്‍: ശശികല, രേഷ്‌മ, രവീന്ദ്രന്‍ വടകര, ജഗദീശന്‍ പേരാമ്പ്ര.

mangalam malayalam online newspaper

പി.വി. പദ്‌മനാഭന്‍ നമ്പ്യാര്‍

കോഴിക്കോട്‌: പ്രമുഖ പി.ഡബ്ല്യു.ഡി. കോണ്‍ട്രാക്‌ടറും വ്യവസായിയും ഡിലക്‌സ് ക്ലേ ഇന്‍ഡസ്‌ട്രീസ്‌ ഉടമയുമായ മുരിങ്ങോളി പി.വി. പദ്‌മനാഭന്‍ നമ്പ്യാര്‍ (71 വയസ്‌) നിര്യാതനായി. കഴിഞ്ഞ ദിവസം ദേഹാസ്വാസ്‌ഥ്യത്തെ തുടര്‍ന്നു മിംസ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രാത്രി ഒമ്പതോടെ ഹൃദയാഘാതത്തെ തുടര്‍ന്ന്‌ മരിക്കുകയായിരുന്നൂ. സംസ്‌കാര ചടങ്ങുകള്‍ ഇന്ന്‌ രാവിലെ 10-ന്‌ കക്കോടി മക്കടയിലുള്ള മോഹാലയം വീട്ടുവളപ്പില്‍. ഭാര്യ : മോഹിനി. മക്കള്‍: കെ. അരുണ്‍ കുമാര്‍ (മാനേജിംഗ്‌ ഡയറക്‌ടര്‍, കാലിക്കറ്റ്‌ ലാന്റ്‌മാര്‍ക്ക്‌ ബില്‍ഡേഴ്‌സ്), കെ. അജേഷ്‌ കുമാര്‍. (യു.കെ.). മരുമക്കള്‍: ലിജിത കുമാരി, കവിത അജേഷ്‌.

Back to Top
session_write_close(); mysql_close();