Kottayam » Obituary

mangalam malayalam online newspaper

മേരിക്കുട്ടി

പൊന്‍കുന്നം: പനച്ചിമറ്റത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ മേരിക്കുട്ടി (68) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ 10-ന്‌ പൊന്‍കുന്നം തിരുക്കുടുംബ ദേവാലയ സെമിത്തേരിയില്‍. വിഴിക്കത്തോട്‌ പരിയാരത്ത്‌ കുടുംബാംഗം. മക്കള്‍: നിമ്മി, നീന, നീനു, അഞ്‌ജു. മരുമക്കള്‍: ജോസ്‌ മാമ്പള്ളിക്കുന്നേല്‍ കുടക്കച്ചിറ, ബിനോയ്‌ കൂനംകരോട്ട്‌ അങ്കമാലി, ബിജോ മണ്ഡപത്തില്‍ പൈങ്ങോട്ടൂര്‍.

mangalam malayalam online newspaper

എത്സമ്മ

പാലാ: കൊച്ചിടപ്പാടി മനയാനിക്കല്‍ എം.ജെ. ജോസഫിന്റെ (പാപ്പച്ചന്‍) ഭാര്യ എത്സമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ പത്തിന്‌ മൂന്നാനി സെന്റ്‌ പീറ്റേഴ്‌സ് പള്ളിയില്‍. പരേത മുട്ടുചിറ നീരാക്കല്‍ കുടുംബാംഗം. മക്കള്‍: ലൂസമ്മ, ജോസി, ഡോളി, സോളി. മരുമക്കള്‍: ചാക്കോച്ചന്‍ കദളിക്കാട്ടില്‍, ബിന്‍സി (പുത്തൂര്‌), പി.ജെ. ജോസഫ്‌ പാലയ്‌ക്കല്‍, ഷാജി പന്തലാടിക്കല്‍.

mangalam malayalam online newspaper

ചക്കി

മരങ്ങാട്ടുപിള്ളി: കാഞ്ഞിരംകുടിതറപ്പേല്‍ പരേതനായ വെളുമ്പന്റെ ഭാര്യ ചക്കി(80) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ പത്തരയ്‌ക്ക് വീട്ടുവളപ്പില്‍. മക്കള്‍: പെണ്ണമ്മ, രാഘവന്‍, ശാന്ത, രാജമ്മ. മരുമക്കള്‍: സാജു, സന്ധ്യ, അപ്പു, ചിഞ്ചു.

mangalam malayalam online newspaper

പി.ജെ. ജോസഫ്‌

മരങ്ങാട്ടുപിള്ളി: പൊന്നംവരിക്കയില്‍ പി.ജെ. ജോസഫ്‌(അപ്പച്ചന്‍-91) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11-ന്‌ മരങ്ങാട്ടുപിള്ളി സെന്റ്‌ ഫ്രാന്‍സീസ്‌ അസീസി പള്ളിയില്‍. ഭാര്യ: പരേതയായ റോസമ്മ ആനിക്കാട്‌ ഇളംപിള്ളി വാഴേപ്പറമ്പില്‍ കുടുംബാംഗം. മക്കള്‍: പരേതയായ റോസമ്മ, ജോസ്‌ ജോസഫ്‌ (റിട്ട. സ്‌റ്റാറ്റിസ്‌റ്റിക്‌സ് ഉദ്യോഗസ്‌ഥന്‍, മുന്‍ എന്‍.ജി.ഒ. അസോസിയേഷന്‍ സംസ്‌ഥാന സെക്രട്ടറി), വത്സമ്മ (റിട്ട. പ്രിന്‍സിപ്പല്‍, ഗവ. എച്ച്‌.എസ്‌.എസ്‌. പായിപ്പാട്‌, വിമലമാതാ സെക്യുലര്‍ ഇന്‍സ്‌റ്റിറ്റ്യൂട്ടംഗം). മരുമക്കള്‍: കെ.എ. മാത്യു കുര്യത്ത്‌(അന്ത്യാളം), സിസിലി മുണ്ടുമൂഴിക്കര (കോതമംഗലം).

mangalam malayalam online newspaper

പി.ജെ. രാജു

പാലാ: പള്ളിവിരുവിരുത്തിക്കുന്നേല്‍ പരേതനായ ഉലഹന്നാന്‍ ജോസഫിന്റെ മകന്‍ പി.ജെ. രാജു (55) നിര്യാതനായി.സംസ്‌കാരം ഇന്ന്‌ രാവിലെ 10-ന്‌ കിഴതടിയൂര്‍ സെന്റ്‌ ജോസഫ്‌ പള്ളിയില്‍. ജെടിയുസി (യു) ജില്ലാ സെക്രട്ടറി, കിഴതടിയൂര്‍ സെന്റ്‌ ജോസഫ്‌സ് പള്ളി ട്രസ്‌റ്റി, കിഴതടിയൂര്‍ ഭാവനാ ആര്‍ട്‌സ് ക്ലബ്‌ സ്‌ഥാപക പ്രസിഡന്റ്‌ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്‌. ഭാര്യ: സലോമി മുണ്ടുപാലം പുറപ്പുഴയില്‍ കുടുംബാംഗം. മകള്‍: ഡോണ (പാലാ ചാവറ സ്‌കൂള്‍ വിദ്യാര്‍ത്ഥിനി). മാതാവ്‌: മേരി ജോസഫ്‌. സഹോദരങ്ങള്‍: ബാബു, ഡെയ്‌സി (കുറവിലങ്ങാട്‌), സാബു (അമയന്നൂര്‍), സിബി ജോസഫ്‌ (സി.പി.ഐ. പാലാ ലോക്കല്‍ സെക്രട്ടറി, കിഴതടിയൂര്‍ ബാങ്ക്‌ ബോര്‍ഡംഗം, പാലാ ഫുട്‌ബോള്‍ ക്ലബ്‌ പ്രസിഡന്റ്‌), റെജി (പാലാ).

mangalam malayalam online newspaper

പി.എന്‍. രാജന്‍

രാമപുരം: പാറയില്‍ പരേതനായ നാരായണന്‍ ആചാരിയുടെ മകന്‍ പി.എന്‍. രാജന്‍ (56) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ 10.30-ന്‌ വീട്ടുവളപ്പില്‍. ബി.എസ്‌.എന്‍.എല്‍. രാമപുരം ഓഫീസ്‌ ജീവനക്കാരന്‍. ഭാര്യ ലളിത തൊടുപുഴ തൃക്കേട്ടാംവീട്ടില്‍ കുടുംബാംഗം. മക്കള്‍: വന്ദന, വിശാഖ്‌.

mangalam malayalam online newspaper

റേച്ചല്‍ വര്‍ഗീസ്‌

കോട്ടയം: മാങ്ങാനം ചേരിക്കപ്പാടത്ത്‌ കുന്നേല്‍ പരേതനായ സി.ടി. വര്‍ഗീസിന്റെ ഭാര്യ റേച്ചല്‍ വര്‍ഗീസ്‌ (ജോയിയമ്മ 85) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ രണ്ടിന്‌ തിരുവല്ല ആഞ്ഞിലിത്തനം ഐ.പി.സി. പെനിയേല്‍ ഹാളിലെ ശുശ്രൂഷയ്‌ക്കുശേഷം സഭാ സെമിത്തേരിയില്‍. ചെങ്ങന്നൂര്‍ കൊല്ലകടവ്‌ പോളച്ചിറയ്‌ക്കല്‍ പുത്തന്‍പുരയ്‌ക്കല്‍ കുടുംബാംഗം. മക്കള്‍: സജി (മുംബൈ), പരേതയായ സാലി. മരുമക്കള്‍: തിരുവല്ല കുറ്റപ്പുഴ വാലയില്‍ ബോബി (ഖത്തര്‍), വിജയ്‌ പോള്‍ (സൗദി).

mangalam malayalam online newspaper

സിസ്‌റ്റര്‍ കതറീനാ എസ്‌.എ.ബി.എസ്‌

പാലാ: ചീങ്കല്ലേല്‍ റോസ്‌ഭവന്‍ ആരാധനാ മഠാംഗമായ സിസ്‌റ്റര്‍ കതറീനാ (84) നിര്യാതയായി. സംസ്‌കാരശുശ്രൂഷകള്‍ ഇന്ന്‌ ഉച്ചകഴിഞ്ഞ്‌ 2 മണിക്ക്‌ പൂവക്കുളം മഠം ചാപ്പലില്‍ ആരംഭിച്ച്‌ പൂവക്കുളം സെന്റ്‌ മേരീസ്‌ പള്ളി സെമിത്തേരിയില്‍ സംസ്‌കരിക്കും. പരേത കിഴതടിയൂര്‍, കിഴക്കേക്കര കൊച്ചുമറ്റത്തില്‍ കുടുംബാംഗമാണ്‌. സഹോദരങ്ങള്‍: മാണിക്കുട്ടി, പരേതരായ ഏലിക്കുട്ടി, മേരി, കുഞ്ഞുകുട്ടി, തൊമ്മച്ചന്‍. മുത്തോലപുരം, കാഞ്ഞിരമറ്റം, പുല്ലൂരാംപാറ, കടനാട്‌, കുറുമണ്ണ്‌, കടുത്തുരുത്തി, കാക്കൂര്‌, കൂത്തുപറമ്പ്‌, കാഞ്ഞിരത്താനം, നെല്ലിയാനി,വടകര, കൂത്താട്ടുകുളം, നാടുകാണി, കാക്കൊമ്പ്‌, ക്രൈസ്‌റ്റ്ഹാള്‍, ഷാലോം, പൂവക്കുളം, ചീങ്കല്ലേല്‍ എന്നീ മഠങ്ങളില്‍ സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌.

mangalam malayalam online newspaper

ത്രേസ്യാമ്മ

ചങ്ങനാശേരി: പുഴവാത്‌ പ്ലാമൂട്ടില്‍ പരേതനായ ജോസഫ്‌ കുര്യന്റെ ഭാര്യ ത്രേസ്യാമ്മ (87) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ 2.30ന്‌ പുഴവാതിലുള്ള മരുമകന്‍ മാറാട്ടുകളം ജോസിയുടെ ഭവനത്തില്‍ ശുശ്രൂഷയ്‌ക്കുശേഷം കത്തീഡ്രല്‍ പള്ളി സെമിത്തേരിയില്‍. പെരുന്ന കാഞ്ഞിരത്തുംമൂട്ടില്‍ കുടുംബാംഗം. മക്കള്‍: പരേതനായ അപ്പച്ചന്‍, ബേബിച്ചന്‍, ലൂസി, സാലി, എല്‍സമ്മ, മേഴ്‌സി, ജാന്‍സി, ജെസി, പരേതനായ മാര്‍ട്ടിന്‍, ശാന്തമ്മ. മരുമക്കള്‍: പരേതയായ മേഴ്‌സി പുല്ലുകാട്ടുപറമ്പില്‍, ജയ കണ്ണമ്പുഴ, ബാബു മലയില്‍, പരേതനായ വിന്‍സെന്റ്‌ മുട്ടത്തില്‍, അപ്പച്ചന്‍ പുത്തന്‍പറമ്പില്‍, ഫ്രാന്‍സീസ്‌ തോട്ടുങ്കല്‍, കുഞ്ഞുമോന്‍ പ്രക്കാട്ട്‌, ജോസി മാറാട്ടുകളം (ട്രാവന്‍കൂര്‍ സെയില്‍സ്‌ കോര്‍പറേഷന്‍), തങ്കച്ചന്‍ നാഗരൂര്‍.

Back to Top
session_write_close(); mysql_close();