Kollam » Obituary

mangalam malayalam online newspaper

ഭാരതിയമ്മ

ചവറ: മുകുന്ദപുരം മേനാമ്പള്ളി താഴേമുറിയില്‍ വീട്ടില്‍ പരേതനായ മുന്‍ പഞ്ചായത്ത്‌ അംഗം കുട്ടപ്പന്‍പിള്ളയുടെ ഭാര്യ ഭാരതിയമ്മ (84) നിര്യാതായി. മക്കള്‍: ഓമനയമ്മ, രാജന്‍പിള്ള, മണിയന്‍പിള്ള, വേണുപിള്ള, ഗീതാകുമാരി, സുരേഷ്‌കുമാര്‍. മരുമക്കള്‍: അംബുജാക്ഷന്‍, ഗിരിജാകുമാരി, ഗീതാകുമാരി, മായ, രഘുപിള്ള അഞ്‌ജന.

mangalam malayalam online newspaper

ജഗദമ്മ

പരവൂര്‍: നെടുങ്ങോലം കല്ലില്‍വീട്ടില്‍ കെ.ജനാര്‍ദനന്റെ ഭാര്യ ജഗദമ്മ (60) നിര്യാതയായി. മക്കള്‍: സിന്ധു, ബിന്ദു. മരുമക്കള്‍: ശിവരത്നന്‍, സല്‍ജിത്‌, വിശ്വരാജ്‌. സഞ്ചയനം ശനിയാഴ്‌ച രാവിലെ എട്ടിന്‌.

mangalam malayalam online newspaper

സാവിത്രിഅമ്മ

പരവൂര്‍: പരവൂര്‍ കോട്ടവിളയില്‍ പരേതനായ അച്യുതന്‍ പിള്ളയുടെ (മാനേജര്‍ കെ.എച്ച്‌.എസ്‌., പരവൂര്‍) ഭാര്യ കെ. സാവിത്രിഅമ്മ (88) നിര്യാതയായി. മക്കള്‍: ശാഭനകുമാരിഅമ്മ, പരേതനായ ജനാര്‍ധനന്‍പിള്ള, മാധവന്‍പിള്ള, ഗോപാലപിള്ള, ചന്ദ്രന്‍ശേഖരന്‍നായര്‍.

mangalam malayalam online newspaper

ഗോപിനാഥന്‍പിള്ള

ചവറ: സി.പി.എമ്മിന്റെ ചവറയിലെ ആദ്യകാല സംഘാടനകനും ലോക്കല്‍ കമ്മിറ്റി സെക്രട്ടറിയുമായിരുന്നു മേനാമ്പള്ളി മൊട്ടച്ചല്‍ (വിജയഭവനം) എന്‍. ഗോപിനാഥന്‍പിള്ള (71) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ വീട്ടുവളപ്പില്‍. ചവറ ഗ്രാമപഞ്ചായത്ത്‌ വൈസ്‌ പ്രസിഡന്റ്‌, പട്ടത്താനം സര്‍വീസ്‌ സഹകരണ ബാങ്ക്‌ ഭരണസമിതി അംഗം, കയര്‍മാറ്റ്‌സ് ആന്‍ഡ്‌ മാറ്റിംഗ്‌സ് ഡയറക്‌ടര്‍ ബോര്‍ഡ്‌ അംഗം, കയര്‍, കര്‍ഷക സംഘടനകളുടെ ഭാരവാഹി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ: വിജയമ്മഅമ്മ. മക്കള്‍: മരുകേശ്‌, ബിന്ദു, രേഖ. മരുമകന്‍: രാജേഷ്‌.

mangalam malayalam online newspaper

സി.ആര്‍.പി.എഫ്‌. ജവാന്‍ തൂങ്ങിമരിച്ച നിലയില്‍

ചവറ: സി.ആര്‍.പി.എഫ്‌. ജവാനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. ചവറ പയ്യലക്കാവ്‌ രാജ്‌ഭവനില്‍ ഓമനക്കുട്ടന്‍പിള്ള സുവര്‍ണനി ദമ്പതികളുടെ മകന്‍ ജയരാജാ(30)ണ്‌ മരിച്ചത്‌. പന്മന ആലപ്പുറത്ത്‌ മുക്കിലുള്ള ഭാര്യ സ്‌മിതയുടെ വീട്ടില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. തിരുവനന്തപുരം പള്ളിപുറത്ത്‌ സി.ആര്‍.പി.എഫ്‌. ക്യാമ്പില്‍നിന്നും അവധിക്കെത്തിയതായിരുന്നു. മൂന്നുമാസം പ്രായമുള്ള ഒരു കുഞ്ഞുണ്ട്‌.

mangalam malayalam online newspaper

യുവതി തൂങ്ങിമരിച്ച നിലയില്‍

കൊട്ടാരക്കര: യുവതിയെ വീട്ടിലെ കിടപ്പ്‌ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പവിത്രേശ്വരം വഞ്ചിമുക്ക്‌ സോജാ നിവാസില്‍ സോജ(23)യാണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചയോടെയാണ്‌ ഫാനില്‍ കെട്ടിത്തൂങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്‌. ഭര്‍ത്താവ്‌ റസാത്ത്‌ വിദേശത്തായതിനാല്‍ സ്വന്തം വീട്ടിലായിരുന്നു സോജ താമസിച്ച്‌ വന്നത്‌. അടുത്തകാലത്തായിരുന്നു ഇവരുടെ വിവാഹം. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി കൊട്ടാരക്കര താലൂക്ക്‌ ആശുപത്രിയിലേക്ക്‌ കൊണ്ടുപോയി. കൊട്ടാരക്കര തഹസീല്‍ദാര്‍ സ്‌ഥലത്തെത്തി ഇന്‍ക്വിസ്‌റ്റ് തയ്യാറാക്കി. പുത്തൂര്‍ പൊലീസ്‌ കേസെടുത്തു.

mangalam malayalam online newspaper

യേശുദാസന്‍

കുണ്ടറ: മുളവന ഇടമല ലൗലി സദനത്തില്‍ പേരയം ഗ്രാമപഞ്ചായത്ത്‌ വികസന സമിതി അംഗമായിരുന്ന യേശുദാസന്‍ (58) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ രാവിലെ 10ന്‌ കോട്ടപ്പുറം ക്രിസ്‌തുരാജ പള്ളിയില്‍. സഹോദരി: മേരിക്കുട്ടി.

mangalam malayalam online newspaper

സോമനാഥന്‍

ഓയൂര്‍: വെളിയം പടിഞ്ഞാറ്റിന്‍കര ഷൈനില്‍ എന്‍. സോമനാഥന്‍ (73) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക് ഒന്നിന്‌ വീട്ടുവളപ്പില്‍. ഭാര്യ: വാസന്തി. മക്കള്‍: ജയകുമാര്‍, മനോജ്‌കുമാര്‍. മരുമക്കള്‍: ആശാറാണി, പ്രിയ.

mangalam malayalam online newspaper

ബാര്‍ബര

കുണ്ടറ: കൊടുവിള പരിച്ചേരിയില്‍ പരേതനായ ജോര്‍ജ്‌ജിന്റെ ഭാര്യ ബാര്‍ബര (95) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഉച്ചക്ക്‌ 3ന്‌ കൊടുവിള സെന്റ്‌ ഫ്രാന്‍സിസ്‌ സേവ്യര്‍ പള്ളി സെമിത്തേരിയില്‍.മക്കള്‍ : റെജീന, ജയിംസി, യോഹന്നാന്‍, യേശുദാസന്‍, ലീല, ജോസഫ്‌, വിക്‌ടര്‍. മരുമക്കള്‍: മറിയക്കുട്ടി, റെജീന, ജോസഫ്‌, മേഴ്‌സി, ജെസ്സി, പരേതരായ സ്‌റ്റീഫന്‍, ജോസഫ്‌.

mangalam malayalam online newspaper

സുജ

അടൂര്‍-തട്ട: തിരുവിനാല്‍ പരേതനായ എബ്രഹാം വര്‍ഗീസിന്റെ ഭാര്യ സുജ എബ്രഹാം (50) നിര്യാതയായി. കൊട്ടാരക്കര വെട്ടിക്കവല തയ്യില്‍ കുടുംബാംഗമാണ്‌. സംസ്‌കാരം നാളെ ഉച്ചയ്‌ക്ക് 12-ന്‌ കീരുകുഴി സെന്റ്‌ ജോര്‍ജ്‌ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. മക്കള്‍: സച്ചിന്‍ എബ്രഹാം (എന്‍ജിനീയറിംഗ്‌), സഞ്ചയ്‌ എബ്രഹാം (എന്‍ജിനീയറിംഗ്‌).

Back to Top