Kasargod » Obituary

mangalam malayalam online newspaper

പി.കെ നിധീഷ്‌

കാസര്‍കോട്‌; പോലീസ്‌ ജീപ്പിനെ കണ്ട്‌ നിര്‍ത്താതെ ഓടിച്ച്‌ പോയ ബൈക്ക്‌ കാറില്‍ ഇടിച്ച്‌ ഐ.ടി.ഐ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന ആള്‍ക്ക്‌ ഗുരുതരമായി പരിക്കേറ്റു. ചൊവ്വാഴ്‌ച ഉച്ചയ്‌ക്ക് 12 മണിയോടെ കുണിയ ചെരുമ്പ പള്ളിക്കടുത്താണ്‌ അപകടമുണ്ടായത്‌. ആനന്ദാശ്രമം പുത്തരിക്കണ്ടത്തെ നാരായണന്റെ മകന്‍ പി.കെ നിധീഷ്‌ (21) ആണ്‌ മരിച്ചത്‌. കൂടെയുണ്ടായിരുന്ന സഹപാഠി അഖിലിനെ (21) ഗുരുതരമായി പരിക്കേറ്റ്‌ കാസര്‍കോട്ടെ സ്വകാര്യാശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട്‌ ഗവ.ഐടി.ഐ യിലെ വിദ്യാര്‍ത്ഥികളാണ്‌ ഇരുവരും. പോലീസിനെ കണ്ട്‌ ഒരു കാറിനെ മറികടക്കാനുള്ള ശ്രമത്തിനിടെ എതിര്‍ ഭാഗത്ത്‌ നിന്ന്‌ വന്ന കാറുമായി ബൈക്ക്‌ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തില്‍ പെട്ടവരെ പോലീസ്‌ ജീപ്പില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടുപോകപനുള്ള ശ്രമത്തെ ചൊല്ലി സംഭവസ്‌ഥലത്ത്‌ പോലീസും നാട്ടുകാരും തമ്മില്‍ തര്‍ക്കമുണ്ടായി. ഇതേതുടര്‍ന്ന്‌ അല്‍പസമയം റോഡ്‌ തടസവുമുണ്ടായി. ഒടുവില്‍ ആംബുലന്‍സില്‍ ആശുപത്രിയിലേക്ക്‌ കൊണ്ടു വരും വഴിയാണ്‌ നിധീഷ്‌ മരിച്ചത്‌. നിധീഷിന്റെ മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക്‌ മാറ്റി. കാസര്‍കോട്‌ ഗവ. ഐ.ടി.ഐയിലെ എ.ബി.വി.പി യൂണിറ്റ്‌ സെക്രട്ടറിയാണ്‌ മരിച്ച പി.കെ നിധീഷ്‌.

അബൂബക്കര്‍

കാസര്‍കോട്‌; മധ്യവയസ്‌കന്‍ കുഴഞ്ഞുവീണ്‌ മരിച്ചു. മുട്ടത്തോടി അബു എന്ന അബൂബക്കര്‍ (45) ആണ്‌ മരിച്ചത്‌. ഇക്കഴിഞ്ഞ ദിവസം രാവിലെ വിദ്യാനഗറിലേക്ക്‌ പോയി തിരിച്ചെത്തിയ ശേഷം വീട്ടില്‍ കുഴിഞ്ഞ്‌ വീഴുകയായിരുന്നു. അബോധാവസ്‌ഥയിലായ അബൂബക്കറിനെ ആദ്യം കാസര്‍കോട്ടെ ആശുപത്രിയിലും പിന്നീട്‌ മംഗലാപുരം ആശുപത്രിയില്‍ എത്തിച്ചെങ്കിലും വൈകിട്ടോടെ മരിച്ചു. നേരത്തെ ദീര്‍ഘകാലം കോഹിന്നൂര്‍ ട്രാവല്‍സില്‍ മുംബൈ, മംഗലാപുരം, കാസര്‍കോട്‌ എന്നിടങ്ങളില്‍ ജോലി ചെയ്‌തിരുന്നു. മുട്ടത്തോടിയിലെ പരേതരായ അബ്‌ദുല്‍ ഖാദര്‍ ഹാജിയുടെയും ഖദീജ ഹജ്‌ജുമ്മയുടെയും മകനാണ്‌. ഭാര്യ സഫിയ. മക്കള്‍ ഷഫീഖ്‌, ഷബൂഫര്‍സാന, ആഇശത്ത്‌ സബാന. മരുമകന്‍: സുഹൈബ്‌ മളങ്കള. സഹോദരങ്ങള്‍: മൊയ്‌തു, ഹമീദ്‌, അലി, ബീഫാത്വിമ, ആമിന, ദൈനബി, ആഇശ, അലീമ പരേതരായ ഹസൈനാര്‍ ഹാജി, ഹുസൈനാര്‍, എം.എ. അബ്‌ദുല്ല, അസ്‌മ, മറിയമ്മ.

എ. പത്മനാഭന്‍

കാസര്‍ഗോഡ്‌: അജ്‌ഞാതനെന്ന്‌ കരുതി പോലീസ്‌ സംസ്‌കരിച്ചത്‌ മാങ്ങാട്‌ സ്വദേശിയുടെ മൃതദേഹം. മാങ്ങാട്‌ ആര്യടുക്കം ഗവ. വെല്‍ഫയര്‍ എല്‍.പി സ്‌കൂളിന്‌ സമീപത്തെ എ. പത്മനാഭന്റെ (54) മൃതദേഹമാണ്‌ ബേക്കല്‍ പോലീസ്‌ കഴിഞ്ഞ ദിവസം കോടി പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചത്‌. അയല്‍വാസിയായ രാമചന്ദ്രനൊപ്പം ഇക്കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ പത്മനാഭന്‍ കാപ്പില്‍ പുഴയില്‍ കുത്തൂട്‌ ഉപയോഗിച്ച്‌ മത്സ്യം പിടിക്കാന്‍ പോയത്‌. ഇരുവരും വ്യത്യസ്‌ത സ്‌ഥലങ്ങളില്‍ വെച്ചാണ്‌ മത്സ്യം പിടിച്ചു കൊണ്ടിരുന്നത്‌. ഇതിനിടയില്‍ മത്സ്യം പിടിച്ചുകഴിഞ്ഞ രാമചന്ദ്രന്‍ തിരിച്ചു പോകുന്നതിനായി പത്മനാഭനെ അനേ്വഷിച്ചെങ്കിലും കാണാത്തതിനാല്‍ വീട്ടിലേക്ക്‌ മടങ്ങി. പത്മനാഭന്‍ സുള്ള്യയിലെ മകളുടെ വീട്ടിലേക്ക്‌ പോയതാകാമെന്ന്‌ കരുതി വീട്ടുകാരും അനേ്വഷിച്ചില്ല. ഇടക്കിടെ സുള്ള്യയിലെ വീട്ടില്‍ പോയി പത്മനാഭന്‍ മകള്‍ക്കൊപ്പം നില്‍ക്കാറുണ്ട്‌. തിങ്കളാഴ്‌ച കഴിഞ്ഞിട്ടും വീട്ടിലെത്താത്തതിനെ തുടര്‍ന്ന്‌ അനേ്വഷിച്ചപ്പോഴാണ്‌ പത്മനാഭനെ കാണാതായതാണെന്ന വിവരം ലഭിച്ചത്‌. ഇതേതുടര്‍ന്ന്‌ വീട്ടുകാര്‍ ബേക്കല്‍ പോലീസില്‍ പരാതി നല്‍കി.
ഇതിനിടയിലാണ്‌ പത്മനാഭന്‍ തനിക്കൊപ്പം മത്സ്യം പിടിക്കാന്‍ വന്നിരുന്ന കാര്യം അയല്‍വാസി രാമചന്ദ്രന്‍ വെളിപ്പെടുത്തിയത്‌. കഴിഞ്ഞ ദിവസം രാവിലെ കാപ്പില്‍ പുഴയോട്‌ ചേര്‍ന്ന വയലിലാണ്‌ പോലീസ്‌ അജ്‌ഞാത മൃതദേഹം കണ്ടെത്തിയത്‌. പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്‌റ്റുമോര്‍ട്ടം നടത്തിയ ശേഷമാണ്‌ മൃതദേഹം പൊതുശ്‌മശാനത്തില്‍ സംസ്‌കരിച്ചത്‌. പത്മനാഭന്റെ വസ്‌ത്രങ്ങളും ഫോട്ടോയും കണ്ടാണ്‌ വീട്ടുകാര്‍ തിരിച്ചറിഞ്ഞത്‌. രോഹിണിയാണ്‌ ഭാര്യ. മക്കള്‍: പവിത്രന്‍, സുധീഷ്‌, സുനിത, സുജാത. മരുമക്കള്‍: വസന്തന്‍ സുള്ള്യ, രാജേഷ്‌ ഹൊസങ്കടി. സഹോദരങ്ങള്‍: അപ്പു, സഞ്‌ജീവന്‍, ചന്ദ്രഹാസന്‍, കൃഷ്‌ണന്‍, സരോജിനി, കമല, സുന്ദരി.

mangalam malayalam online newspaper

അമ്പു അന്തിത്തിരിയന്‍

നീലേശ്വരം: കിനാനൂര്‍ മുച്ചിലോട്ട്‌ ഭഗവതി ക്ഷേത്രം സ്‌ഥാനികന്‍ നെല്ലിയടുക്ക്യ പുതുക്കുന്നിലെ മാങ്ങോട്ടില്‍ ഐവാതുക്കല്‍ അമ്പു അന്തിത്തിരിയന്‍(91) നിരയാതനായി. ഭാര്യ: പരേതയായ വെള്ളച്ചിയമ്മ. മക്കള്‍: ശ്യാമള, മോഹനന്‍, സുമതി, ശ്രഏമതി, പരേതയായ നാരായണി. മരുമക്കള്‍: കുഞ്ഞമ്പു(കാടാങ്കേട്‌), ബാലാമണി(ഉദയംകുന്ന്‌), ബാലകൃഷ്‌ണന്‍(പുതുക്കൈ, ചൂട്ടോം സി.പി.എം. ബ്രാഞ്ച്‌ സെക്രട്ടറി), ബാലന്‍(കിനാനൂര്‍ റോഡ്‌), പരേതനയാ ഇ.വി.അമ്പു. സഹോദരങ്ങള്‍: പാറ്റ(കിനാനൂര്‍), പരേതരായ മാലിങ്കന്‍, കൊട്ടന്‍, തമ്പായി.

Back to Top