Kannur » Obituary

mangalam malayalam online newspaper

കാണാതായ വൃദ്ധനെ മരിച്ച നിലയില്‍ കണ്ടെത്തി

കൂത്തുപറമ്പ്‌: കാണാതായ വൃദ്ധനെ മരിച്ച നിലയില്‍ കശുമാവിന്‍ തോട്ടത്തില്‍ കണ്ടെത്തി. ചെറുവാഞ്ചേരി ചീരാറ്റയിലെ നായര്‍ വളപ്പില്‍ നാണു (80) ആണ്‌ മരിച്ചത്‌. മൂര്യാട്‌ വലിയവെളിച്ചത്തെ തോട്ടത്തിലാണ്‌ ജീര്‍ണിച്ച മൃതദേഹം കണ്ടെത്തിയത്‌. പോസ്‌റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ്‌ മോര്‍ച്ചറിയിലേക്ക്‌ മാറ്റി. നാണുവിനെ ഈ മാസം 8 മുതല്‍ കാണാനില്ലായിരുന്നു. മക്കള്‍: പവിത്രന്‍, രമേശന്‍, ഉണ്ണികൃഷ്‌ണന്‍, അരവിന്ദാക്ഷന്‍, പത്മനാഭന്‍, ലക്ഷ്‌മി, ശ്രീദേവി. മരുമക്കള്‍: ഉഷ, ചാന്ദ്‌നി, ഗീത, രതിക, ദിവാകരന്‍, പരേതനായ അനന്തന്‍.

mangalam malayalam online newspaper

വി. നാണി

തലശേരി: മേലൂര്‍ ഗുംട്ടിക്ക്‌ സമീപം വെള്ളോറ വീട്ടില്‍ വി. നാണി (78) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ രാവിലെ വീട്ടുവളപ്പില്‍. ഭര്‍ത്താവ്‌: പരേതനായ കുനുവോത്ത്‌ കൃഷ്‌ണന്‍. മക്കള്‍: പ്രകാശന്‍ (ധര്‍മ്മടം സര്‍വീസ്‌ സഹകരണ ബാങ്ക്‌), സുജാത, പ്രസാദ്‌, സുഹാസിനി, സുനില്‍കുമാര്‍, അനില്‍കുമാര്‍, പ്രദീപന്‍, ജീജ. മരുമക്കള്‍: അജിത, റീന, കൂറ്റേരി മോഹനന്‍, രജനി, സിന്ധു, ബിന്ദു, സുരേന്ദ്രന്‍, പരേതനായ പി. ബാലന്‍.

mangalam malayalam online newspaper

കെ.പി.മോഹനന്‍

തൃക്കരിപ്പൂര്‍: ചെമ്പ്രകാനത്തെ വിഷ്‌ണു എന്റര്‍െ്രെപസസ്‌ ഉടമ കെ.പി.മോഹനന്‍ (47)ശബരിമല ദര്‍ശനത്തിനിടെ ഹൃദയാഘാതം മൂലം നിര്യാതനായി..അച്‌ഛന്‍ യു.പി.കരുണാകര പോതുവള്‍, അമ്മ പരേതയായ പദ്‌മവതിയമ്മ, ഭാര്യ: ജയശ്രീ ധഅന്നൂര്‍പ മക്കള്‍: പ്രിന്‍സ്‌, പ്രണവ്‌, പ്രജോത്‌, സഹോദരങ്ങള്‍: കെ.പി നളിനി,സരോജിനി,രമേശന്‍. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക് മൂരികൊവ്വല്‍ സമുദായ ശ്‌മശാനത്തില്‍ .

ഐക്കാല്‍ രാജീവന്‍

പഴയങ്ങാടി : കണ്ണപുരം ഇടക്കേപ്പുറം നണിയില്‍ കാവിന്‌ സമീപത്തെ ഐക്കാല്‍ രാജീവന്‍ (45) നിര്യാതനായി. ഭാര്യ: ദീപ. മക്കള്‍: അക്ഷയ, അമയ. സഹോദരി: ഷൈമ.

എം.കെ. രാമചന്ദ്രന്‍

തലശേരി: ഇന്ത്യന്‍ ബാങ്ക്‌ റിട്ട. ഉദ്യോഗസ്‌ഥന്‍ പാറാല്‍ മാടപ്പീടികയിലെ എം.കെ. രാമചന്ദ്രന്‍ (72) നിര്യാതനായി. ഭാര്യ: വസുമതി. മകള്‍: സുമിഷ (അധ്യാപിക, വടക്കുമ്പാട്‌ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍). മരുമകന്‍: അജയകുമാര്‍. സഹോദരങ്ങള്‍: രാഘവന്‍, പരേതയായ രാജമണി.

എം. ശ്രീധരന്‍ നമ്പ്യാര്‍

തളിപ്പറമ്പ്‌: കീച്ചേരിയിലെ പാമ്പമലയിലെ സുബൈദാര്‍ എം. ശ്രീധരന്‍ നമ്പ്യാര്‍ (66) നിര്യാതനായി. ഭാര്യ: പങ്കജാക്ഷി. മക്കള്‍: മോഹനന്‍, സന്തോഷ്‌. മരുമകള്‍: ശ്രീവിദ്യ. സഹോദരങ്ങള്‍: മായ, ലീല, വിദ്യാധരന്‍, മനോഹരന്‍, പരേതനായ ദിവാകരന്‍.

പാറു

തളിപ്പറമ്പ്‌: ചേര പാച്ചേനി വായനശാലയ്‌ക്ക്‌ സമീപം കുറ്റ്യേരിക്കാരത്തി പാറു (92) നിര്യാതയായി. സഹോദരങ്ങള്‍: കല്യാണി, ഗോവിന്ദന്‍, പരേതരായ മാണിക്കം, കോരന്‍, ചിരുകണ്‌ഠന്‍.

പി.വി. കാര്‍ത്യായനിയമ്മ

തളിപ്പറമ്പ്‌: പുളിമ്പറമ്പിലെ പി.വി. കാര്‍ത്യായനിയമ്മ (88) നിര്യാതയായി. ഭര്‍ത്താവ്‌: പരേതനായ കുഞ്ഞമ്പുനായര്‍. മക്കള്‍: ശ്രീദേവി, കമലാക്ഷി, പത്മാക്ഷി, വനജാക്ഷി, അംബുജാക്ഷി, നാരാണന്‍കുട്ടി. മരുമക്കള്‍: സോമന്‍, ഗോപി, രാധാകൃഷ്‌ണന്‍, അച്യുതന്‍, വത്സന്‍, രവീന്ദ്രന്‍.

അനീഷ്‌

നടുവില്‍: ഓട്ടോറിക്ഷ അപകടത്തില്‍പെട്ട്‌ യാത്രക്കാരനായ യുവാവ്‌ മരിച്ചു. ഓട്ടോ ഡ്രൈവര്‍ക്ക്‌ പരുക്കേറ്റു. ഇന്നലെ രാവിലെ ഏഴര മണിയോടെ പോത്തുകുണ്ട്‌ താറ്റിയോടിനടുത്താണ്‌ അപകടം. ഓട്ടോയാത്രക്കാരനായ നടുവിലെ അനീഷാ(24)ണ്‌ മരിച്ചത്‌. ഓട്ടോഡ്രൈവര്‍ റോയിയെ(28) ഗുരുതര പരുക്കുകളോടെ പരിയാരം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമന്‍-നാരായണി ദമ്പതികളുടെ മകനാണ്‌ അനീഷ്‌. സഹോദരി: അനിത. കുടിയാന്‍മല പോലീസ്‌ സ്‌ഥലത്തെത്തി ഇന്‍ക്വസ്‌റ്റ് നടത്തി.

Back to Top
session_write_close(); mysql_close();