1f37
കാര്‍ത്ത്യായനി
ആയവ 2000 കടുംപിടി പാറപ്പുഴയില്‍ വേലായുധന്റെ ഭാര്യ കാര്‍ത്ത്യായനി (65)യുടെ മൃതദേഹമാണ് കണ്ടെടുത്തത്. കഴിഞ്ഞ 15-ന് വൈകിട്ട് പാറപ്പുഴ ഭഗവതീക്ഷേത്രത്തിന് സമീപമുളള കടവില്‍ കുളിക്കാനിറങ്ങവെയാണ് ഒഴുക്കില്‍പ്പെട്ട് കാണാതായത്. തുടര്‍ന്ന് നാട്ടുകാരും അഗ്നിശമന സേനയും ചേര്‍ന്ന് വ്യാപക തിരച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താനായില്ല.
തിങ്കളാഴ്‌ച പൂച്ചാക്കല്‍ പോലീസ് അതിര്‍ത്തിയില്‍ കണ്ടെത്തിയ മൃതദേഹം ചേര്‍ത്തല താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിക്കുകയായിരുന്നു. വിവരം അറിഞ്ഞ് ബന്ധുക്കള്‍ ഇന്നലെയെത്തി മൃതദേഹം ഏറ്റുവാങ്ങി. പിന്നീട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. മക്കള്‍: മണി, സന്തോഷ്, ഗീത. മരുമക്കള്‍: ബിന്ദു, സുനിത, രാധാകൃഷ്‌ണന്‍.
കാര്‍ത്യായനി
കോട്ടപ്പടി: നാഗഞ്ചേരികരയില്‍ കുമരപ്പിള്ളില്‍ പരേതനായ കെ.വി. കൃഷ്‌ണന്റെ ഭാര്യ കാര്‍ത്യായനി(82) നിര്യാതയായി. സംസ്‌കാരം ഇന്ന് 3ന് വീട്ടുവളപ്പില്‍. മക്കള്‍: ശശി(റിട്ട. അഡി. ഡയറക്‌ടര്‍(എ.എച്ച്.ഡി), ഓമന, മല്ലിക, സരള, ലത, ഷാജി(ദുബായ്).
ബിച്ചു അബ്‌ദുല്‍ റഹിമാന്‍
മട്ടാഞ്ചേരി: ഫോര്‍ട്ട്‌കൊച്ചി കുന്നുംപുറം, സല്‍സബീന്‍ പള്ളിക്ക് സമീപം മനക്കല്‍ വീട്ടില്‍ യൂസഫ്‌കാസിം മകള്‍ ബിച്ചു അബ്‌ദുല്‍ റഹിമാന്‍(65) നിര്യാതയായി. കബറടക്കം നടത്തി. മക്കള്‍: സുഹറ, സുനിത, ബാനു, നര്‍ഗീസ്, ജെറി. മരുമക്കള്‍: ജമാല്‍, കോയ, ഷൈജു, മുജീബ്.
ബാലകൃഷ്‌ണന്‍
തൃപ്പൂണിത്തുറ: പള്ളിപ്പറമ്പുകാവ് വാരിയംപുറത്ത് ബാലകൃഷ്‌ണന്‍(92) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ പരേതയായ സാവിത്രി. മക്കള്‍: ശിവദാസ്, ചന്ദ്രിക, ചന്ദ്രന്‍, കനക, ഉണ്ണി, ഇന്ദിര. മരുമക്കള്‍: രമശിവദാസ്, ശശി, സരളചന്ദ്രന്‍, സന്തോഷ്, ജമിനി ഉണ്ണി, വിജയന്‍.
ഉലഹന്നന്‍ വറുഗീസ
രാമമംഗലം: കിഴുമുറി ഉള്ളേലികുന്ന് പെരിങ്ങാട്ടില്‍ ഉലഹന്നന്‍ വറുഗീസ്(81) നിര്യാതനായി. സംസ്‌കാരം ഇന്ന് 10ന് വസതിയില്‍ ആരംഭിച്ച് കിഴുമുറി സെ. ജോര്‍ജ് ഓര്‍ത്തഡോക്‌സ് വലിയപള്ളിയില്‍. ഭാര്യ സാറാമ്മ കിഴുമുറി തറയില്‍ കുടുംബാംഗം.
മക്കള്‍: അമ്മണി, സാലി, ഓമന, റെജി.
മരുമക്കള്‍: രാജു എടപ്പാള്‍, ജോര്‍ജ് കല്ലറ, പ്രവിത.
ചോതി
പള്ളിക്കര: വെമ്പിള്ളി കരയില്‍ പുത്തന്‍പള്ളി പാലിക്കപറമ്പില്‍ വീട്ടില്‍ ചോതി നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: രാധ(അംഗന്‍വാടി ടീച്ചര്‍), പരേതനായ രാജന്‍, വിജയന്‍, ബീന. മരുമക്കള്‍: കുട്ടപ്പന്‍, കൗസല്യ, ലളിത, സന്തോഷ്.
രഞ്‌ജിനി വര്‍മ
തൃപ്പൂണിത്തുറ: പന്തളം പുത്തന്‍പൂമുഖം കോവിലകത്തെ രഞ്‌ജിനി വര്‍മ(56) നിര്യാതയായി. തൃപ്പൂണിത്തുറ കോട്ടക്കകം ഭക്‌തിവിലാസം പാലസിലെ ദിനകരന്‍ തമ്പുരാനാണു ഭര്‍ത്താവ്. മക്കള്‍: അനുപമ വര്‍മ(കാനഡ), അശ്വതി വര്‍മ(സി.എ). മരുമക്കള്‍: രാംപ്രസാദ് വര്‍മ(കാനഡ), അരുണ്‍ നാരായണ(ലണ്ടന്‍). സംസ്‌കാരം നടത്തി.
ഹാജി സെയ്‌തുമുഹമ്മദ് ലബ്ബ
മൂവാറ്റുപുഴ: അരനൂറ്റുണ്ടായി മഹല്ല് ജമാഅത്ത് മുഅദീന്‍ ആയി സേവനം അനുഷ്‌ഠിച്ചുവന്നിരുന്ന പെരുമറ്റം വിളക്കത്ത് ഹാജി സെയ്‌തുമുഹമ്മദ് ലബ്ബ(75) പെരുമറ്റം പള്ളിയില്‍ നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ: ഐഷ. മക്കള്‍: ജമീല, അഹമ്മദ്, അഷറഫ്, സുഹറ, അലീമ, അന്‍സാര്‍. മരുമക്കള്‍: മീരാക്കുട്ടി, ബഷീര്‍, അലി, സലീന, ഫസീല, ഷീബ.
ദേവസി വര്‍ക്കി
അങ്കമാലി: ചമ്പന്നൂര്‍ ചിറപ്പണന്‍ ദേവസി വര്‍ക്കി(85) നിര്യാതനായി. സംസ്‌കാരം ഇന്ന് 4ന് ചമ്പന്നൂര്‍ സെന്റ് സെബാസ്‌റ്റ്യന്‍ പള്ളിയില്‍. ഭാര്യ മേലൂര്‍ നെറ്റിക്കാടന്‍ അന്നംകുട്ടി. മക്കള്‍: ഡേവീസ്(യു.എഫ്.ഒ സിനിമ എറണാകുളം), ജോസ്(താലൂക്ക് ഓഫീസ് ആലുവ), ജോളി, സന്തോഷ്(എം.ഇ.എസ് എന്‍.എ.ഡി), മാര്‍ട്ടിന്‍(ബിസിനസ്), ജിന്‍സി. മരുമക്കള്‍: അല്‍ഫോന്‍സ, റോസിലി, വത് 1000 (ടീച്ചര്‍), സെലീന(നെസ്‌റ്റ്), തോമസ്, ചക്കാട്ടില്‍, വര്‍ഗീസ് ആലുക്ക.
അബ്‌ദുള്‍ റഹ്‌മാന്‍
ചെങ്ങമനാട്: ദേശം പുറയാര്‍ തുമ്പാലകത്തൂട്ട് വീട്ടില്‍ അബ്‌ദുള്‍ റഹ്‌മാന്‍(71) നിര്യാതനായി. കബറടക്കം നടത്തി. ഭാര്യ ചെങ്ങമനാട് പുറയാര്‍ അമ്പാട്ടുകുടി കുടുംബാംഗം നബീസ. മക്കള്‍: ലൈല, റഷീദ, കുഞ്ഞുമോള്‍, അബ്‌ദുള്‍ മുത്തലിബ്(സൗദി), ബീമ, സാബിറ. മരുമക്കള്‍: അലി, അബ്‌ദുല്‍റഹീം, അബ്‌ദുല്‍ അസീസ് കാക്കനാട്, ജിഷ, അഷറഫ്, അബ്‌ദുല്‍ അസീസ് പട്ടിമറ്റം.