Wayanad » Obituary

mangalam malayalam online newspaper

അലമേലു അവ്വ

പനമരം: പടിക്കംവയല്‍ പരേതനായ രാമകൃഷ്‌ണഗൗഡരുടെ ഭാര്യ അലമേലു അവ്വ (78) നിര്യാതയായി. സംസ്‌ക്കാരം ഇന്ന്‌ ഉച്ചക്ക്‌ 12ന്‌ വീട്ടുവളപ്പില്‍. മക്കള്‍: ഗോവിന്ദരാജ്‌, ഗോപാലകൃഷ്‌ണന്‍ ( ഇരുവരും പരേതര്‍), അനന്തരാജു, വിശാലാക്ഷി, വിജയന്‍, സൂര്യപ്രകാശന്‍. മരുമക്കള്‍: യശോദ, മരുദേവി, സുലോചന, സി.എസ്‌ ഗീത, പാര്‍ശ്വനാഥന്‍.

ഷിമോഗയില്‍ വാഹനപകടത്തില്‍ വയനാട്‌ സ്വദേശി മരിച്ചു

മാനന്തവാടി : കര്‍ണാടകയിലെ ഷിമോഗയില്‍ ബൈക്കും കാറും കൂട്ടിയിടിച്ച്‌ വയനാട്‌ സ്വദേശി മരണമടഞ്ഞു. മാനന്തവാടി കണിയാരം പിലാക്കാവ്‌ ബട്ടര്‍ക്കുന്ന്‌ സ്വദേശി മടത്തില്‍ രാമചന്ദ്രന(45) ണ്‌ മരിച്ചത്‌. ഇന്നലെ ഉച്ചക്ക്‌ ഷിമോഗയില്‍ വച്ചായിരുന്നു അപകടം. രാമചന്ദ്രന്റെ ബൈക്കും കാറും കൂട്ടിയിടിക്കുകയായിരുന്നു. ഷിമോഗയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച രാമചന്ദ്രന്‍ വൈകീട്ട്‌ അഞ്ച്‌ മണിയോടെയാണ്‌ മരിച്ചത്‌. ഇഞ്ചികൃഷിക്കായി ഷിമോഗയില്‍ പോയതായിരുന്നു രാമചന്ദ്രന്‍.

ഏലി

കോറോം: ഐരമന വീട്ടില്‍ പത്രോസിന്റെ ഭാര്യ ഏലി(തങ്കമ്മ-73) നിര്യാതയായി. മക്കള്‍: അപ്പച്ചന്‍, മാത്യൂ, ബേബി, സിബി, മേരി. മരുമക്കള്‍: വത്സമ്മ, മിനി, ഉഷ, ജെയ്‌മോള്‍.

mangalam malayalam online newspaper

ജോസഫ്‌

പുല്‍പ്പള്ളി: മുള്ളന്‍കൊല്ലി കേളഞ്ചേരി ജോസഫ്‌ (കുഞ്ഞച്ചന്‍-80) നിര്യാതനായി. ഭാര്യ: ത്രേസ്യ. മക്കള്‍: രാജു (മസ്‌ക്കറ്റ്‌), സണ്ണി (കെ.എസ്‌.എഫ്‌.ഇ, പുല്‍പ്പള്ളി), സലീം (മസ്‌ക്കറ്റ്‌), ബെറ്റി. മരുമക്കള്‍: ജോസി, ബെറ്റി, വിനയ, ജോസുകുട്ടി.

mangalam malayalam online newspaper

കറുപ്പുണ്ണി

പുല്‍പ്പള്ളി: പാറക്കടവ്‌ പട്ടന്‍മാര്‍ വളപ്പില്‍ കറുപ്പുണ്ണി (87) നിര്യാതനായി. ഭാര്യ: മാധവി. മക്കള്‍: സതീശന്‍, സുശീല, മോഹനന്‍, സുലോചന, ശോഭന, സുരേഷ്‌ (മലനാട്‌ കേബിള്‍ ഓപ്പറേറ്റര്‍ കാപ്പിസെറ്റ്‌), ദിനേശ്‌, ഗീത. മരുമക്കള്‍:ഷീല, രാധാകൃഷ്‌ണന്‍, മിനി, അജയകുമാര്‍, ഗോപി, സുചിത്ര, ശുഭ, രാമചന്ദ്രന്‍.

mangalam malayalam online newspaper

മുകുന്ദന്‍

പനമരം: പോസ്‌റ്റല്‍ വകുപ്പില്‍ നിന്നു വിരമിച്ച പനമരത്തെ വാഴയില്‍ വി .മുകുന്ദന്‍ നിര്യാതനായി. സി.പി.എം പനമരം ടൗണ്‍ ബ്രാഞ്ച്‌ അംഗമായിരുന്നു. ഭാര്യ: സതി. മക്കള്‍: സുമേഷ്‌ (അസിസ്‌റ്റന്റ്‌ എന്‍ജിനീയര്‍ കെ.എസ്‌.ഇ.ബി, പനമരം), സ്‌മിത, സുമോദ്‌ (എസ..ബി.ഐ., കര്‍ണാടക). മരുമക്കള്‍: അഷ്‌ന (പി.എച്ച്‌.സി, പനമരം), പ്രമോദ്‌ (ബിസിനസ്‌, കൂത്തുപറമ്പ്‌ ). സംസ്‌കാരം ഇന്ന്‌ രാവിലെ 10 മണിക്ക്‌ വീട്ടു വളപ്പില്‍.

അമിതമദ്യപാനമെന്നു സംശയം: ആദിവാസി യുവാവ്‌ മരിച്ചു

പുല്‍പ്പള്ളി: അമിത മദ്യപാനമെന്നു സംശയം. ആദിവാസി യുവാവിനെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. പാളക്കൊല്ലി കാരക്കണ്ടി കാട്ടുനായ്‌ക്ക കോളനിയിലെ ബൈലന്‍ -കരിക്കി ദമ്പതികളുടെ മകന്‍ രാജു (മത്തായി-22)വാണ്‌ ഇന്നലെ മരിച്ചത്‌. ഞായറാഴ്‌ച രാത്രി മദ്യപിച്ച്‌ വീട്ടില്‍ എത്തിയ രാജു തിങ്കളാഴ്‌ച അവശനായി വീട്ടില്‍ കിടപ്പിലായിരുന്നു. ഇന്നലെ പാളക്കൊല്ലിയിലെ മെഡിക്കല്‍ ക്യാമ്പില്‍ എത്തിയ ഡോക്‌ടര്‍ വിവരമറിഞ്ഞ്‌ രാവിലെ 11 മണിയോടു കൂടി വീട്ടിലെത്തി പരിശോധിച്ചപ്പോള്‍ രാജു മരിച്ച നിലയിലായിരുന്നു.
മരണവിവരമറിഞ്ഞ്‌ പുല്‍പ്പള്ളി പോലീസ്‌ സ്‌ഥലത്തെത്തിയെങ്കിലും പരാതിയില്ലെന്ന്‌ വീട്ടുകാര്‍ അറിയിച്ചതിനെ തുടര്‍ന്ന്‌ ഇവര്‍ മടങ്ങിപ്പോയി. തന്‍മൂലം പോസ്‌റ്റ്മോര്‍ട്ടം നടത്താതെ മൃതദേഹം സംസ്‌ക്കരിച്ചു.

ലൈസ

പുല്‍പ്പള്ളി: പാടിച്ചിറ കണിയാപറമ്പില്‍ പരേതനായ കുട്ടാച്ചന്‍ ചാക്കോയുടെ മകള്‍ ലൈസ (30) നിര്യാതയായി. സംസ്‌ക്കാരം ഇന്ന്‌ രാവിലെ 11ന്‌ പാടിച്ചിറ സെന്റ്‌ സെബാസ്‌റ്റ്യന്‍സ്‌ പള്ളിയില്‍. മാതാവ്‌: മേരി. സഹോദരങ്ങള്‍: ഷിബു, പരേതനായ സാബു, കെ.സി സജി, കെ.സി ജിജിയച്ചന്‍, ലിസി ബിബി, കെ.സി റെജീവ്‌, ബിനോയി, പ്രൈമച്ചന്‍.

mangalam malayalam online newspaper

കദീജ

പനമരം: പുത്തന്‍പുരയില്‍ പരേതനായ മമ്മു ഹാജിയുടെ ഭാര്യ കദീജ ഹജ്‌ജുമ്മ(82) നിര്യാതയായി. മക്കള്‍: ഉസ്‌മാന്‍ഹാജി, പരേതനായ പി.പി അബൂബക്കര്‍, അബ്‌ദുള്‍ അസീസ്‌, മൂസ ഹാജി ( ആരോഗ്യവകുപ്പ്‌), ഉമ്മര്‍, അബ്‌ദുള്‍റഹ്‌മാന്‍, ആയിഷ, സുലേഖ, സുഹറ, ജമീല, വാഹിദ. മരുമക്കള്‍: പി.കെ കുഞ്ഞമ്മദ്‌ (പനമരം), അസൈനാര്‍ (കൊടുവള്ളി), ഇ.സി അഹമ്മദ്‌, ബഷീര്‍ (കൊടുവള്ളി), സാദിഖ്‌ (സൗദി), മാമി, ആയിഷ, റംല, സക്കീന, രഹന, റഹ്യാനത്ത്‌.

Back to Top
session_write_close(); mysql_close();