Thrissur » Obituary

mangalam malayalam online newspaper

മാത്യു

കൊടകര: ചിമ്പാറയില്‍ കുര്യാക്കോ മകന്‍ മാത്യു(78) നിര്യാതനായി. ഭാര്യ: പരേതയായ മേരി. മക്കള്‍: റൂബി, ഷാര്‍ലറ്റ്‌, സാലി, ബിന, ഉഷ, മിനി. മരുമക്കള്‍: ജോണ്‍, ജോസ്‌, വില്‍സണ്‍, ജോയി, ബിനോയ്‌, ലാര്‍സന്‍.

ചിന്നമ്മ

മാറ്റാംപുറം: മുളയ്‌ക്കല്‍ പരേതനായ ഡാനിയേലിന്റെ ഭാര്യ ചിന്നമ്മ (90) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക് 12ന്‌ പൊങ്ങണംകാട്‌ ചര്‍ച്ച്‌ ഓഫ്‌ ഗോഡ്‌ സെമിത്തേരിയില്‍. മക്കള്‍: അമ്മിണി, രാജു, ബാബു, സാജന്‍, ലാലു. മരുമക്കള്‍: ഉണ്ണി, പൊന്നമ്മ, ചിന്നമ്മ, വത്സ, മേരി.

മറിയം

അയ്യന്തോള്‍: ചിരിയങ്കണ്ടത്ത്‌ പരേതനായ പൊറിഞ്ചു ഭാര്യ മറിയം (93) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ 10 മണിക്ക്‌ അയ്യന്തോള്‍ സെന്റ്‌ മേരീസ്‌ അസംപ്‌ഷന്‍ പള്ളിയില്‍. മക്കള്‍-സി.പി. ജേക്കബ്‌(റിട്ട. ചാക്കോളാസ്‌ എറണാകുളം), ത്രേസ്യക്കുട്ടി (ജനത സ്‌റ്റോഴ്‌സ് വാടാനപ്പിള്ളി), റോസിലി (ദീപ സ്‌റ്റോഴ്‌സ് ഏനാമാക്കല്‍), ഏല്യക്കുട്ടി, അന്നമ്മ, യോഹന്നാന്‍(റിട്ട. കെ.എസ്‌.ഇ.ബി. എന്‍ജിനീയര്‍-പരേതന്‍) ജോയി (റേഷന്‍ റീട്ടെയില്‍ ഷോപ്പ്‌ പുതൂര്‍ക്കര). മരുമക്കള്‍-റോസിലി, തോമസ്‌(പരേതന്‍), ജോസ്‌ (പരേതന്‍), ജോസഫ്‌, ഡേവീസ്‌(പരേതന്‍), സോനി, മഞ്‌ജു.

എന്‍. രാധമ്മ

തൃശൂര്‍: സി.പി.എം. നേതാവും മുന്‍ എം.എല്‍.എയുമായ പരേതനായ ഇ.കെ. മേനോന്റെ ഭാര്യ അയ്യന്തോള്‍ പുതൂര്‍ക്കര ഈച്ചരത്ത്‌ എന്‍. രാധമ്മ (81) നിര്യാതയായി. കഥാകൃത്തും ദേശാഭിമാനി ലേഖകനുമായ എന്‍. രാജന്റെ അമ്മയാണ്‌. സംസ്‌കാരം നാളെ രാവിലെ പത്തിന്‌ പാറമേക്കാവ്‌ ശാന്തിഘട്ടില്‍. മറ്റുമക്കള്‍ : എന്‍. രവീന്ദ്രനാഥന്‍ (മാനേജര്‍, ഇന്ത്യന്‍ ബാങ്ക്‌ തെങ്കാശി). മരുമക്കള്‍: പ്രീതി, പരേതയായ ശുഭ.

കല്യാണി

ചാഴൂര്‍: ചേറ്റക്കുളം തേക്കുംകാട്ടില്‍ രാമന്‍ ഭാര്യ കല്യാണി (80) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ രാവിലെ 11ന്‌ വടൂക്കര ശ്‌മശാനത്തില്‍. മക്കള്‍: ഭാസ്‌കരന്‍, സോമന്‍, മനോഹരന്‍, പ്രദീപ്‌, ഗിരിജ, ലതി. മരുമക്കള്‍: രമ, സുലോചന, അജിത, സുഷിത, രാജന്‍.

ത്രേസ്യ

കാരമുക്ക്‌: താണിക്കല്‍ ചാലിശേരി ജോണ്‍ ഭാര്യ ത്രേസ്യ (85) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ നാലിന്‌ കാരമുക്ക്‌ സെന്റ്‌ ജോണ്‍ ദി ബാപ്‌റ്റിസ്‌റ്റ് പള്ളി സെമിത്തേരിയില്‍. മക്കള്‍: സൈമണ്‍ (റിട്ട. പ്രിന്‍സിപ്പല്‍ സെന്റ്‌ തോമസ്‌ കോളജ്‌ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ തൃശൂര്‍), വത്സ, സിസ്‌റ്റര്‍ സ്‌റ്റെല്ല എഫ്‌.സി.സി. (മിസ്സോറാം), മേരി. മരുമക്കള്‍: ലിസ (കാത്തലിക്‌ സിറിയന്‍ ബാങ്ക്‌ പാവറട്ടി), ജോസ്‌ (റിട്ട. ജീവനക്കാരന്‍, കാജാ കമ്പനി തിരുനല്‍വേലി), വിന്‍സെന്റ്‌ (മുംബൈ).

ഷണ്‍മുഖന്‍

ചാവക്കാട്‌: മണത്തല മടേകടവ്‌ പൂക്കാട്‌ ഷണ്‍മുഖന്‍ (80) നിര്യാതനായി. റിട്ട. പോസ്‌റ്റുമാനാണ്‌. ചാവക്കാട്‌ ഫര്‍ക്ക കോ-ഓപ്പറേറ്റീവ്‌ റൂറല്‍ ബാങ്ക്‌ ഡയറക്‌ടറായും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. സംസ്‌കാരം നടത്തി. ഭാര്യ: സീത. മക്കള്‍: മീനാക്ഷി, ബാലകൃഷ്‌ണന്‍, പത്മിനി, സുന്ദരി, രഞ്‌ജിത്ത്‌, അജയന്‍, ശ്രീലത. മരുമക്കള്‍: അപ്പു, അനിത, ശക്‌തിധരന്‍, രജനി, സിന്ധു, സുരേഷ്‌.

ഡോ. ആലിസ്‌ ക്വാര്‍ടെല്‍

കണ്ടശാംകടവ്‌: വടക്കേത്തല അന്തോണി മകള്‍ ഡോ. ആലിസ്‌ ക്വാര്‍ടെല്‍ (80) നിര്യാതയായി. സംസ്‌കാരം ശനിയാഴ്‌ച നെതര്‍ലന്‍ഡിലെ ക്രൗണിന്‍ ഗെനില്‍. സഹോദരങ്ങള്‍: ഫാ. ജോസ്‌ (സെന്റ്‌ ജോസഫ്‌ പ്രീസ്‌റ്റ് ഹോം തൃശൂര്‍), സിസ്‌റ്റര്‍ തായ്‌ജി (സെന്റ്‌ ആന്‍സ്‌ കോണ്‍വെന്റ്‌ വെസ്‌റ്റ് ഫോര്‍ട്ട്‌), ജോര്‍ജ്‌, പരേതരായ ഇഗ്നേഷ്യസ്‌, ഡേവിസ്‌, മേരി ജോണ്‍.

എ.കെ. കോതായി

കാട്ടകാമ്പാല്‍: അതിയാരത്ത്‌ എ.കെ. കോതായി (90-റിട്ട. പോസ്‌റ്റുമാന്‍) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: ഡോ. ബാലന്‍ എ.കെ. (റിട്ട. ജോ. ജനറല്‍ മാനേജര്‍ എച്ച്‌.എം.ടി. കളമശേരി), കുമാരന്‍ (റിട്ട. പോസ്‌റ്റുമാന്‍), കൊച്ചുകൃഷ്‌ണന്‍ (റിട്ട. അസി. ഡയറക്‌ടര്‍ ജലസേചനവകുപ്പ്‌), രമണി (ചീഫ്‌ എന്‍ജിനീയര്‍ വാട്ടര്‍ അഥോറിട്ടി, എറണാകുളം), ഹേമലത. മരുമക്കള്‍: ഡോ. കെ.ടി. രമണി (ടി.എച്ച്‌.എസ്‌. റിട്ട.), വാസന്തി (ടീച്ചര്‍ കാട്ടകാമ്പാല്‍), ഇന്ദിര (കോപ്പറേറ്റീവ്‌ ബാങ്ക്‌ കാലിക്കറ്റ്‌), ഡോ. ദാമോദരന്‍ (റിട്ട. ഡി.എം.ഒ. കോഴിക്കോട്‌), സുബ്രന്‍ (വാട്ടര്‍ അഥോറിട്ടി മാള).

വേലായുധന്‍

കോലഴി: തന്നാംപറമ്പില്‍ പരേതനായ ചിരണ്ടന്‍ മകന്‍ വേലായുധന്‍ (83) നിര്യാതനായി. സംസ്‌കാരം നടത്തി. മക്കള്‍: അനന്തനാരായണന്‍, രാധ, ഗീത, ശങ്കരനാരായണന്‍, അനിത. മരുമക്കള്‍: ശോഭ, പരേതനായ സുധാകരന്‍, ഗോപാലകൃഷ്‌ണന്‍, അജിത, ദണ്ഡപാണി.

മറിയം

കാടുകുറ്റി: മാളിയേക്കല്‍ പരേതനായ അന്തോണി ഭാര്യ മറിയം (101) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കള്‍: ആഗസ്‌തി (റിട്ട. ഹെല്‍ത്ത്‌ ഡിപ്പാര്‍ട്ട്‌മെന്റ്‌), മേരി, വര്‍ഗീസ്‌, ജോണി, പരേതനായ ദേവസിക്കുട്ടി, തോമസ്‌. മരുമക്കള്‍: റോസി, വര്‍ഗീസ്‌, മേരി, റോസിലി, റോസിലി.

കൊച്ചുഖദീജ

പുന്നക്കബസാര്‍: മതിലകം പുന്നക്കബസാര്‍ പരേതനായ ഞാറക്കാട്ടില്‍ ഉമ്മര്‍ (ബിസ്‌മില്ല) ഭാര്യ കൊച്ചുഖദീജ (86) നിര്യാതയായി. ഖബറടക്കം ഇന്ന്‌ രാവിലെ 10ന്‌ പുതിയകാവ്‌ ജുമാ മസ്‌ജിദ്‌ ഖബര്‍സ്‌ഥാനില്‍. മക്കള്‍: ലൈല, നൂര്‍ജഹാന്‍, ജമീല, സൈനബ, റംല, ബഷീര്‍ (ദമാം), ഹാഷിം (സ്‌പെല്‍, ശാന്തിപുരം). മരുമക്കള്‍: കരീം , അബൂബക്കര്‍, കബീര്‍, ബാബു (അന്‍വര്‍), കാദര്‍, ഹസീന, ഷാഹിന (എസ്‌.എന്‍. വിദ്യാഭവന്‍).

ആര്‍.കെ. പത്മനാഭന്‍

തൃശൂര്‍: മിഷന്‍ ക്വാര്‍ട്ടേഴ്‌സ് മൈക്രോവേവ്‌ സ്‌റ്റേഷന്‍ റോഡില്‍ രാമന്‍ കുളത്ത്‌ വീട്ടില്‍ ആര്‍.കെ. പത്മനാഭന്‍ (78-റിട്ട. സീനിയര്‍ സൂപ്രണ്ട്‌ ഫോറസ്‌റ്റ് ഡിപ്പാര്‍ട്ട്‌മെന്റ്‌ തൃശൂര്‍) നിര്യാതനായി. സംസ്‌കാരം ഇന്നുരാവിലെ 11ന്‌ ലാലൂര്‍ ശ്‌മശാനത്തില്‍. ഭാര്യ: ശാന്തകുമാരി. മക്കള്‍: ബിന്ദു, ബിജു, ബിനോയ്‌. മരുമക്കള്‍: ജയരാജ്‌, മഞ്‌ജു, സുമിത.

ഷിഹാബ്‌

കയ്‌പമംഗലം: പുത്തന്‍പള്ളിക്കടുത്ത്‌ ചൂലുക്കാരന്‍ മുസ്‌തഫയുടെ മകന്‍ ഷിഹാബ്‌ (25) നിര്യാതനായി. ഉമ്മ: റസിയ. സഹോദരങ്ങള്‍: സമദ്‌, ഷിജ്‌ന. ഖബറടക്കം ഇന്ന്‌ എട്ടിന്‌ പുത്തന്‍പള്ളി ഖബര്‍സ്‌ഥാനില്‍.

സുരേന്ദ്രന്‍

കൊടുങ്ങല്ലൂര്‍: പുല്ലൂറ്റ്‌ മണ്ണാറത്താഴം പുത്തേഴത്ത്‌ സുരേന്ദ്രന്‍ (74) നിര്യാതനായി. ഭാര്യ: മണി. മക്കള്‍: സുകുമാരന്‍, ശ്രീദേവി, മോഹനന്‍, മധു. മരുമക്കള്‍: രാജി, പ്രദീപ്‌, ലാലി, ലിജി.

പി.എസ്‌. ജെയിംസ്‌

കുന്നംകുളം: ചൂണ്ടല്‍ പാറമേല്‍ പി.എസ്‌. ജെയിംസ്‌ (81-റിട്ട. ലൈവ്‌ സ്‌റ്റോക്ക്‌ അസിസ്‌റ്റന്റ്‌) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ ഉച്ചതിരിഞ്ഞ്‌ മൂന്നിന്‌ ആര്‍ത്താറ്റ്‌ മാര്‍ത്തോമ്മാ പള്ളിയില്‍. ഭാര്യ: ബെസി ജെയിംസ്‌. മക്കള്‍: മിനി, ക്രിസ്‌റ്റി (അബുദാബി), നിനി, ഗീവര്‍ (അബുദാബി). മരുമക്കള്‍: റോയ്‌സന്‍ (പി.സി.കെ. സണ്‍സ്‌ തൃശൂര്‍), റീഥ, സാക്‌സന്‍ (വിക്‌ടറി പ്രസ്‌ കുന്നംകുളം), റെമി.

പൊന്നി

വെങ്കിടങ്ങ്‌: തൊയക്കാവ്‌ അയ്യപ്പമാടില്‍ താമസിക്കുന്ന പരേതനായ അന്തിക്കാട്‌ കുഞ്ഞയ്യപ്പന്‍ ഭാര്യ പൊന്നി (86) നിര്യാതയായി. സംസ്‌കാരം ഇന്നുരാവിലെ 9ന്‌ വീട്ടുവളപ്പില്‍. മക്കള്‍: വള്ളിയമ്മ, സുകുമാരന്‍, അമ്മിണി, പവിത്രന്‍, സോമന്‍, എ.കെ. കൃഷ്‌ണന്‍ (അഡ്വ.), ഗീത (സി.ഡി.എസ്‌. അംഗം വെങ്കിടങ്ങ്‌ ഗ്രാമപഞ്ചായത്ത്‌). മരുമക്കള്‍: വേലായുധന്‍, രമണി.

ലോറിയിടിച്ച്‌ ചികിത്സയിലായിരുന്ന കാല്‍നടക്കാരന്‍ മരിച്ചു

ചാലക്കുടി: ടാങ്കര്‍ ലോറിയിടിച്ച്‌ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന കാല്‍നടക്കാരന്‍ മരിച്ചു. ആളൂര്‍ താണിപ്പാറ പേരാമ്പ്രത്ത്‌ കുമാരന്‍(62) ആണ്‌ മരിച്ചത്‌. ബുധനാഴ്‌ച രാവിലെ 11ഓടെ പോട്ടക്ക്‌ സമീപം ദേശീയപാതയിലൂടെ നടന്നു പോകുന്നതിനിടെയാണ്‌ ലോറിയിടിച്ചത്‌. തുടര്‍ന്ന്‌ തൃശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഉച്ചയോടെ മരണം സംഭവിച്ചു. ചാലക്കുടി പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു.

റോസിലി

ചാലക്കുടി: പോട്ട പരേതനായ പുതുശ്ശേരി കാട്ടാളന്‍ അന്തോണിയുടെ ഭാര്യ റോസിലി(69) നിര്യാതയായി. മാള മണവാളന്‍ കുടുംബാംഗമാണ്‌ പരേത. സംസ്‌ക്കാരം നടത്തി. മക്കള്‍: ജോസ്‌, മേരി, ഷൈന, സാബു(അപ്പോളോ ടയേഴ്‌സ്,പേരാമ്പ്ര). മരുമക്കള്‍: പ്രീതി, ബേസില്‍, ജോയ്‌, വിനിത.

എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിയെ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി

ഇരിങ്ങാലക്കുട: എഞ്ചിനീയറിംഗ്‌ വിദ്യാര്‍ഥിയെ കോളജ്‌ ഹോസ്‌റ്റലില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. മന്ത്രിപുരം എളന്തോളി നിര്‍മ്മലിന്റെ മകന്‍ അനന്തുവിനെയാണ്‌ കോയമ്പത്തൂര്‍ അമൃത വിശ്വവിദ്യാപീഠം എഞ്ചിനീയറിംഗ്‌ കോളജ്‌ ഹോസറ്റലില്‍ ചൊവ്വാഴ്‌ച രാവിലെ തൂങ്ങിമരിച്ച നിലയി കണ്ടെത്തിയത്‌. അടുത്ത മാസം 9ന്‌ തുടങ്ങുന്ന പരീക്ഷയുടെ ഭയം മൂലമുള്ള മാനസിക പിരിമുറക്കമാണ്‌ ആത്മഹത്യക്ക്‌ കാരണമെന്ന്‌ കരുതുന്നു. അമ്മ: രാജശ്രീ. സഹോദരന്‍: അര്‍ജുന്‍. സംസ്‌ക്കാരം നടത്തി.

Back to Top