1f37
തങ്ക 2000 ്പന്‍നായര്‍
നെടുമങ്ങാട്: ഇരിഞ്ചയം കൈതക്കാട് ശ്രീകൃഷ്‌ണ വിലാസത്തില്‍ തങ്കപ്പന്‍നായര്‍ (65) നിര്യാതനായി. മക്കള്‍: അജയകുമാര്‍, അജിത. മരുമക്കള്‍: സനില്‍കുമാര്‍ (പോലീസ്), ഷീജ. സഞ്ചയനം വെള്ളി രാവിലെ 9ന്.
അപ്പു
പോത്തന്‍കോട്: കരൂര്‍ മണ്ഡപകുന്ന് അഥിന്‍ നിവാസില്‍ അപ്പു (80) നിര്യാതനായി. ഭാര്യ: പരേതയായ ജഗദമ്മ. മക്കള്‍: രമണി, മധു, ബിനു. മരുമക്കള്‍: ബാബു, ജാസ്‌മിന്‍, മല്ലിക. ശുശ്രൂഷ ചടങ്ങുകള്‍ ശനിയാഴ്‌ച രാവിലെ 9ന്.
കെ.സീമന്തിനി
ചിറയിന്‍കീഴ്: അഴൂര്‍ ശ്രീഭവനില്‍ എന്‍.വാസുദേവന്റെ ഭാര്യ കെ.സീമന്തിനി (65) നിര്യാതയായി. മക്കള്‍: ബിജു, ബീന, ദീപ. മരുമക്കള്‍: ലീന, അനില്‍രാജ്, ഷാജി. സഞ്ചയനം വെള്ളി രാവിലെ 8ന്.
ജി. പങ്കജാക്ഷന്‍
വര്‍ക്കല: പുല്ലാന്നികോട് കുടക്കുന്നുവിളയില്‍ ജി. പങ്കജാക്ഷന്‍ (82) നിര്യാതനായി. ഭാര്യ: പരേതയായ തിലോത്തമ. മക്കള്‍: സുലഭ, സുമം, സജി, സൈന, സണ്ണി. മരുമക്കള്‍: രാമരാജന്‍, പരേതനായ അശോകന്‍, സുധ, ലൗലി. സഞ്ചയനം 20ന് രാവിലെ 8.30ന്.
സത്യഭാമ
വര്‍ക്കല: അയന്തി ഭാമാവിലാസത്തില്‍ മൃത്യുഞ്‌ജയന്‍ മേസ്‌തിരിയുടെ ഭാര്യ സത്യഭാമ (78) നിര്യാതയായി. മക്കള്‍: അശോകന്‍, സജീവ്, അജയന്‍, പുഷ്‌പാംഗിനി, പുഷ്‌പലത, സുജലകുമാരി, ലതിക. മരുമക്കള്‍: പരേതനായ തുളസി, ബാബു, പരേതനായ തുളസീധരന്‍, പുഷ്‌കരന്‍. സഞ്ചയനം 22ന് രാവിലെ 8ന്.
വനജാക്ഷി
വര്‍ക്കല: പുത്തന്‍ചന്ത വില്ലേജ് ഓഫീസിനു സമീപം വേടന്‍വിള വീട്ടില്‍ പരേതനായ സദാനന്ദന്റെ ഭാര്യ വനജാക്ഷി (85) നിര്യാതയായി. സഞ്ചയനം 21ന് രാവിലെ 8.30ന്.
ലൈന്‍മാന്‍ ഷോക്കേറ്റുമരിച്ചു
പരശുവയ്‌ക്കല്‍: പരശുവയ്‌ക്കല്‍ മലപ്പുറം തിരൂര്‍ ഇലക്‌ട്രിക്കല്‍ സെക്ഷനിലെ ലൈന്‍മാന്‍ പരശുവയ്‌ക്കല്‍ കുഴയ്‌ക്കാട്ടുകോണം രാകേന്ദുവില്‍ ആര്‍.കൃഷ്‌ണന്‍നായര്‍ (ഉണ്ണികൃഷ്‌ണന്‍ -48) ലൈനില്‍ അറ്റകുറ്റപ്പണി നടത്തുന്നതിനിടയില്‍ വൈദ്യുതാഘാതമേറ്റു മരിച്ചു. ഭാര്യ: ഉഷാകുമാരി. മകള്‍: വൈഗ (ഒന്നരവയസ്). സഹോദരങ്ങള്‍: ശ്രീകുമാരിഅമ്മ, അപ്പുക്കുട്ടന്‍നായര്‍, ശശികല, ശ്രീകല. സഞ്ചയനം 20ന് രാവിലെ.
ജി.ദാസന്‍നാടാര്‍
നാകപുരം: കരുംകുളം അക്വേല്‍ക്കാട് വീട്ടില്‍ ജി.ദാസന്‍നാടാര്‍ (78, മുന്‍ പത്രം ഏജന്റ്) നിര്യാതനായി. ഭാര്യ: ജ്‌ഞാനസെല്‍വം. മക്കള്‍: പരേതനായ രാജമണി, പരേതനായ സത്യരാജ്, പരേതയായ വത്സല, രമണി, ശശി. മരുമക്കള്‍: സുജാത, നിര്‍മ്മല, വിജയന്‍, പ്രേംസണ്‍, ശാന്തി. മരണാനന്തര പ്രാര്‍ഥന 22ന് രാവിലെ 10ന് സ്വവസതിയില്‍.
കെ. ഗോപകുമാര്‍
നാകപുരം: കരുംകുളം ശങ്കരന്‍തിട്ട അശ്വതി ഭവനില്‍ കെ. ഗോപകുമാര്‍ (ബാബു-50) നിര്യാതനായി. ഭാര്യ: മഹേശ്വരി. മക്കള്‍: നിതീഷ് ഗോപന്‍ (ആര്‍മി), ധനേഷ് ഗോപന്‍. സഞ്ചയനം 20ന് രാവിലെ 8.30ന്.