Pathanamthitta » Obituary

mangalam malayalam online newspaper

ഏലിയാമ്മ ബേബി

കൊടുമണ്‍: രണ്ടാംകുറ്റി കാഞ്ഞിരമണ്ണില്‍ പരേതനായ കെ. ബേബിയുടെ ഭാര്യ ഏലിയാമ്മ ബേബി (74) നിര്യാതയായി .സംസ്‌കാരം ഇന്ന്‌ രാവിലെ പത്തിന്‌ സെന്റ്‌ ബഹനാന്‍സ്‌ മലങ്കര കത്തോലിക്കാപള്ളിയുടെ രണ്ടാംകുറ്റി സെമിത്തേരിയില്‍ നടക്കും.

mangalam malayalam online newspaper

പി.ടി. ബാബു

തിരുവല്ല: വെണ്‍പാല പണ്ടാത്രവീട്ടില്‍ പി.ടി. ബാബു (55) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ 11.30 ന്‌ സെന്റ്‌ മേരീസ്‌ ഓര്‍ത്തഡോക്‌സ് പള്ളിയില്‍. ഭാര്യ: കവിയൂര്‍ കരിവാലില്‍ ലളിത തോമസ്‌. മക്കള്‍: ജിന്‍സ്‌ തോമസ്‌, ജിനു തോമസ്‌ (അബുദാബി), ജോയല്‍ തോമസ്‌.

mangalam malayalam online newspaper

ഓട്ടോറിക്ഷ ഡ്രൈവര്‍ കാറിനടിയില്‍പെട്ട്‌ മരിച്ചു

പന്തളം: അമിതവേഗത്തിലെത്തിയ നാഷണല്‍ പെര്‍മിറ്റ്‌ ലോറി ഓട്ടോയിലിടിച്ചതിനെതുടര്‍ന്ന്‌ റോഡിലേക്ക്‌ തെറിച്ചുവീണ ഓട്ടോറിക്ഷ ഡ്രൈവര്‍ കാറിനടിയില്‍പെട്ട്‌ മരിച്ചു. മങ്ങാരം കൊല്ലംപറമ്പില്‍ വാടകയ്‌ക്ക് താമസിക്കുന്ന കുളനട മാന്തുക മുണ്ടത്തിരേത്ത്‌ മേലേതില്‍ രാജന്‍ വര്‍ഗീസ്‌ (58) ആണ്‌ മരിച്ചത്‌. എം.സി റോഡില്‍ ഇടയാടിയില്‍ ഗവ.എല്‍.പി സ്‌കൂള്‍ പടിയില്‍ ഇന്നലെ ഉച്ചയ്‌ക്ക് 2.10 നായിരുന്നു അപകടം നടന്നത്‌. കുരമ്പാല ഭാഗത്തേക്ക്‌ പോവുകയായിരുന്ന ഓട്ടോയില്‍ എതിരെ അമിതവേഗതയില്‍ വന്ന ലോറി ഇടിക്കുകയായിരുന്നു. നിയന്ത്രണംവിട്ട ഓട്ടോയില്‍ നിന്നും റോഡിലേക്ക്‌ തെറിച്ച രാജന്‍വര്‍ഗീസ്‌ ലോറിയ്‌ക്ക് പിന്നാലെ എത്തിയ കാറിനടിയിലേക്കു വീഴുകയായിരുന്നു. ശബ്‌ദം കേട്ട്‌ നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും തല്‍ക്ഷണം മരിച്ചു. അപകടമുണ്ടാക്കിയ മഹാരാഷ്‌ട്രയില്‍നിന്നുള്ള നാഷണല്‍ പെര്‍മിറ്റ്‌ ലോറി നിര്‍ത്താതെ പാഞ്ഞുപോയതായി നാട്ടുകാര്‍ പറഞ്ഞു.അപകടമുണ്ടായപ്പോള്‍ തന്നെ സംഭവസ്‌ഥലത്തെത്തിയ പന്തളം പോലീസ്‌ മേല്‍നടപടികള്‍ സ്വീകരിച്ചു. അടൂര്‍ ഗവ.ആശൂപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹംപോസ്‌റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന്‌ ബന്ധുക്കള്‍ക്ക്‌ വിട്ടുനല്‍കും. മക്കള്‍: രാജി വര്‍ഗീസ്‌, പ്ലസ്‌ടു വിദ്യാര്‍ഥിനിയായ റൊബീന.

mangalam malayalam online newspaper

പി. ശ്യാമളാദേവി

ഇടശേരിമല: കൊണ്ടൂര്‍ പരേതനായ കെ.വി. കാശി വിശ്വനാഥന്‍ നായരുടെ ഭാര്യ പി. ശ്യാമളാദേവി (65) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ മൂന്നിന്‌ നടക്കും. പരേത അമ്പലപ്പഴ കൈപ്പള്ളിക്കുന്നേല്‍ കുടുംബാംഗമാണ്‌. മക്കള്‍: ദീപു കെ. നാഥന്‍, ദീപ്‌തി, ദുര്‍ഗ. മരുമക്കള്‍: റീന, പ്രസാദ്‌, സന്തോഷ്‌.

mangalam malayalam online newspaper

പ്രഭാകരന്‍

ഇളമണ്ണൂര്‍: കാപ്പിത്തോട്ടത്തില്‍ പ്രസന്നവിലാസത്തില്‍ പ്രഭാകരന്‍ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രാജമ്മ. മക്കള്‍: പ്രസന്നന്‍, ജയശ്രീ, പ്രകാശ്‌, പരേതനായ പ്രശാന്തന്‍. മരുമക്കള്‍: ജയ, വിനിത, ശശി, രഞ്‌ജിത. സഞ്ചയനം ആറിന്‌ രാവിലെ ഒമ്പതിന്‌.

ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു

അടൂര്‍: ഏഴംകുളം-ഏനാത്ത്‌ മിനി ഹൈവേയില്‍ കാവ്‌ ജംഗ്‌ഷനില്‍ ലോറിയിടിച്ച്‌ ബൈക്ക്‌ യാത്രക്കാരന്‍ മരിച്ചു. വയലാ മാലേത്ത്‌ പുത്തന്‍വീട്ടില്‍ മത്തായി (55) ആണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ 11.55 നായിരുന്നു അപകടം. പരുക്കേറ്റ മത്തായിയെ ഉടന്‍ തന്നെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ച്‌ പ്രഥമശുശ്രൂഷ നല്‍കിയ ശേഷം കോട്ടയം മെഡിക്കല്‍ കോളജിലേക്ക്‌ കൊണ്ടുപോകും വഴിയാണ്‌ മരിച്ചത്‌.

ഏലിയാമ്മ തോമസ്‌

പുല്ലാട്‌: തേവര്‍തുണ്ടില്‍ മുടീലേത്ത്‌ പരേതനായ തോമസ്‌ തോമസിന്റെ ഭാര്യ ഏലിയാമ്മ തോമസ്‌ (89) നിര്യാതയായി. സംസ്‌കാരം വ്യാഴാഴ്‌ച 12 ന്‌ മാരാമണ്‍ മാര്‍ത്തോമ്മ പള്ളിയില്‍. മക്കള്‍: മത്തായിക്കുട്ടി, അമ്മിണി, തങ്കമ്മ, കൊച്ചുമോള്‍, പൊന്നമ്മ, മോന്‍സി, പരേതനായ ജോയി. മരുമക്കള്‍: ഓമന, ബാബു ഇടനാട്‌, രാജു, ബാബു ആറന്മുള, ജോയി, ഷീബ, പരേതയായ ചിന്നമ്മ.

mangalam malayalam online newspaper

ലീലാമണിയമ്മ

വായ്‌പൂര്‌: പൂവേലില്‍ ഹരികുമാറിന്റെ ഭാര്യ ലീലാമണിയമ്മ (55) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ പന്ത്രണ്ടിന്‌ വീട്ടുവളപ്പില്‍. പരേത വായ്‌പൂര്‌ പള്ളിപ്പുറത്ത്‌ കുടുംബാംഗം. മകള്‍: ശാരിമോള്‍.

mangalam malayalam online newspaper

ബിജു ഇടിക്കുള വയലാ

റാന്നി: വയലായില്‍ പരേതരായ ബാബു ഇടിക്കുള, തങ്കമ്മ ദമ്പതികളുടെ മകനും മുന്‍ എം.എല്‍.എ പരേതനായ വയലാ ഇടിക്കുളയുടെ ചെറുമകനുമായ ബിജു ഇടിക്കുള വയലാ (45) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ വൈകിട്ട്‌ മൂന്നിന്‌ കുറിയാക്കോസ്‌ മോര്‍ ഈവാനിയോസ്‌ മെത്രാപ്പോലീത്തായുടെ മുഖ്യ കാര്‍മികത്വത്തില്‍ റാന്നി സെന്റ്‌ തോമസ്‌ ക്‌നാനായ വലിയ പള്ളിയില്‍ നടക്കും. സഹോദരങ്ങള്‍: ബിനു, അനു, ബിന്ദു, ബോബി. 9497342235

mangalam malayalam online newspaper

ഇ.ജെ. ജോണ്‍

റാന്നി: ചെത്തോങ്കര ഇരുപ്പയ്‌ക്കല്‍ പേക്കാവുങ്കല്‍ ഇ.ജെ. ജോണ്‍ (81) നിര്യാതനായി. സംസ്‌കാരം പിന്നീട്‌. പകലോമറ്റം മാവേലില്‍ കുടുംബാംഗമാണ്‌. ഭാര്യ: മാടമണ്‍ വട്ടപ്പാറ പരേതയായ ഏലിയാമ്മ. മക്കള്‍: സാലി, സുജ, സൂസന്‍. മരുമക്കള്‍: സജി, ഷാജി പരുമല, ഷാജി മല്ലപ്പള്ളി.

mangalam malayalam online newspaper

ചിത്രാംഗദപണിക്കര്‍

തിരുവല്ല: ചുമത്ര എലിമണ്ണില്‍ ചിത്രാംഗദപണിക്കര്‍(75) നിര്യതനായി. സംസ്‌കാരം ഇന്ന്‌ 10.30 ന്‌ വീട്ടുവളപ്പില്‍. ഭാര്യ: രാധ. മക്കള്‍: സജി, രാജേന്ദ്രന്‍, സുജി, സുജ, സുനില്‍. മരുമക്കള്‍: ലതിക, പൈങ്കിളി,അമ്പിളി, ബിന്ദു, മധുകുമാര്‍.

mangalam malayalam online newspaper

മര്‍ച്ചന്റ്‌ നേവി ഉദ്യോഗസ്‌ഥന്‍ മിന്നലേറ്റ്‌ മരിച്ചു

കൊടുമണ്‍: ബന്ധുവിന്റെ ശവസംസ്‌കാരത്തിന്‌ ചിത ഒരുക്കുന്നതിനിടെ മര്‍ച്ചന്റ്‌ നേവി ഉദ്യോഗസ്‌ഥന്‍ മിന്നലേറ്റ്‌ മരിച്ചു. അങ്ങാടിക്കല്‍ തെക്ക്‌ വരമ്പത്ത്‌ തറയില്‍ പ്രഭാകരപണിക്കരുടെ മകന്‍ നിപിനാ(23)ണ്‌ മരിച്ചത്‌. ഇന്നലെ വൈകിട്ട്‌ മൂന്നേമുക്കാലോടെ കൊടുമണിലെ ബന്ധു വീട്ടിലായിരുന്നു സംഭവം. കഴിഞ്ഞ ദിവസം മരിച്ച കൊടുമണ്‍ മാധവത്തില്‍ നടരാജന്റെ ഭാര്യ ഗോമതിയുടെ സംസ്‌കാരചടങ്ങ്‌ ഇന്നലെ ഉച്ചയ്‌ക്ക് ശേഷമാണ്‌ നിശ്‌ചയിച്ചിരുന്നത്‌. ഇതിനുള്ള തയാറെടുപ്പ്‌ നടക്കുമ്പോള്‍ ചാറ്റല്‍മഴ പെയ്‌തു. നനയാതിരിക്കുന്നതിനായി പ്ലാസ്‌റ്റിക്‌ പടുത ചിതയുടെ മീതെ വലിച്ചു കെട്ടുമ്പോള്‍ മിന്നലേറ്റ്‌ നിപിന്‍ തറയില്‍ വീഴുകയായിരുന്നു. ഉടന്‍ തന്നെ സമീപത്തെ സ്വകാര്യാശുപത്രിയിലും പത്തനംതിട്ട ജനറല്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സമീപത്തെ തേക്കുമരം മിന്നലേറ്റ്‌ പൂര്‍ണമായി കത്തിനശിച്ചു. നിപിനെ പിടിച്ചെഴുന്നേല്‍പ്പിക്കുന്നതിന്‌ ഓടിയെത്തിയ മാവേലിക്കര ശങ്കരാലയത്തില്‍ തങ്കപ്പന്റെ മകന്‍ സതീഷ്‌കുമാര്‍ മറിഞ്ഞു വീണ്‌ കൈയൊടിയുകയും ചെയ്‌തു. ഇദ്ദേഹം പന്തളത്തെ സ്വകാര്യാശുപത്രിയില്‍ ചികില്‍സയിലാണ്‌. മര്‍ച്ചന്റ്‌നേവി ഉദ്യോഗസ്‌ഥനായ നിപിന്‍ ഓണാവധിക്ക്‌ നാട്ടിലെത്തിയതാണ്‌. അടുത്തു തന്നെ മടങ്ങിപ്പോകാനിരിക്കേയാണ്‌ ദുരന്തം. മൃതദേഹം ജനറല്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്‌. പോസ്‌റ്റുമോര്‍ട്ടം ഇന്ന്‌ നടക്കും. മാതാവ്‌: രോഹിണി. സഹോദരന്‍: നിതിന്‍.

mangalam malayalam online newspaper

മറിയാമ്മ

കോഴഞ്ചേരി: കീഴുകര അമ്പാട്ടുനാലാംവേലില്‍ കുടുംബാംഗം മലയില്‍ പരേതനായ വര്‍ഗീസ്‌ ഇട്ടിയുടെ ഭാര്യ മറിയാമ്മ ( 92) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഒന്നിന്‌ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. മക്കള്‍: ഡോ.എം.ഐ. വര്‍ഗീസ്‌ (റിട്ട. ഓഫ്‌താല്‍മോളജിസ്‌റ്റ് ജനറല്‍ ആശുപത്രി, പത്തനംതിട്ട), എം.ഐ. കുരുവിള(റിട്ട. ഡി.ജി.എം, പവര്‍ഗ്രിഡ്‌), എല്‍സി (കെ.എസ്‌.ഇ.ബി, എറണാകുളം)
മരുമക്കള്‍: എലിസബത്ത്‌ കുരുവിള (ഐ.ഒ.ബി ഗാന്ധിനഗര്‍, തിരുവനന്തപുരം), ഡോ. സാബു തോമസ്‌ (കൊച്ചിന്‍ യൂണിവേഴ്‌സിറ്റി), പരേതയായ ഡോ. കുമാരി അന്നമ്മ പോള്‍.

ശശിധരന്‍ കര്‍ത്താ

ചാലാപ്പള്ളി: വലിയകുന്നം അഴകാത്ത്‌ വീട്ടില്‍ ശശിധരന്‍ കര്‍ത്താ(59) നിര്യാതനായി. സംസ്‌കാരം നടത്തി. സഹോദരങ്ങള്‍: എ.ജി. പത്മാവതിയമ്മ, പുരുഷോത്തമന്‍ കര്‍ത്താ, എ.ജി.തങ്കമ്മ, രാജേന്ദ്രന്‍ കര്‍ത്താ. സഞ്ചയനം അഞ്ചിന്‌ രാവിലെ ഒമ്പതിന്‌.

mangalam malayalam online newspaper

വാഹനാപകടത്തില്‍ പരുക്കേറ്റയാള്‍ മരിച്ചു

തിരുവല്ല: വാഹനാപകടത്തില്‍ പരുക്കേറ്റ്‌ ചികിത്സയിലായിരുന്ന റിട്ട.ഉദ്യോഗസ്‌ഥന്‍ മരിച്ചു. തിരുവല്ല കറ്റോട്‌ ചിറപ്പുറത്ത്‌ മണ്ണില്‍ എം.ടി. ചാക്കോ (കൊച്ചുബേബി 70)ആണ്‌ മരിച്ചത്‌. മുംബൈ ബാബാ ആറ്റോമിക്‌ റിസര്‍ച്ച്‌ സെന്ററിലെ റിട്ട.ഉദ്യോഗസ്‌ഥനാണ്‌. റോഡിലൂടെ നടന്നുപോകുന്നതിനിടെ ഓട്ടോറിക്ഷാ ഇടിച്ചാണ്‌ അപകടം. കഴിഞ്ഞ ജൂണ്‍ 25ന്‌ കറ്റോട്‌ ജംഗ്‌ഷനിലാണ്‌ സംഭവം. ഗുരുതരമായി പരുക്കേറ്റ ചാക്കോ തിരുവല്ല പുഷ്‌പഗിരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ പുലര്‍ച്ചെയാണ്‌ മരിച്ചത്‌. സംസ്‌കാരം ഇന്ന്‌ രാവിലെ 10ന്‌ മീന്തലക്കര സെന്റ്‌ സ്‌റ്റീഫന്‍സ്‌ ഓര്‍ത്തോഡോക്‌സ് പള്ളിയില്‍. ഭാര്യ: വത്സമ്മ ചാക്കോ കാവുംഭാഗം കാവിലെവീട്ടില്‍ കുടുംബാംഗമാണ്‌. മക്കള്‍: ജെയിഷ്‌(സൗദി), ജിംസി, ജിന്‍സി മരുമക്കള്‍: മെര്‍ളി, മജു, എം. ബെന്നി.

Back to Top