1f37
അലി അക്‌ബര്
2000
ആലത്തൂര്‍: വിവാഹത്തലേന്ന് പ്രതിശ്രുതവരന്‍ ലോറിയിടിച്ച് മരിച്ചു. ആലത്തൂര്‍ ടൗണ്‍ മാളികപറമ്പില്‍ വീട്ടില്‍ അസനാറിന്റെ മകന്‍ അലി അക്‌ബര്‍(27) ആണ് മരിച്ചത്. ദേശീയപാതയില്‍ ആലത്തൂര്‍ വാനൂര്‍ ജങ്‌ഷനില്‍ വെള്ളിയാഴ്‌ച രാവിലെ 11.30 നാണ് അപകടം. സഹോദരീഭര്‍ത്താവിനൊപ്പം ബൈക്കില്‍ വരുമ്പോഴാണ് ലോറിയിടിച്ചത്. അലി അക്‌ബറിന്റെ വിവാഹം ശനിയാഴ്‌ച നടത്താന്‍ നിശ്‌ചയിച്ചിരുന്നതാണ്. റോഡ് ജങ്‌ഷനില്‍ ബൈക്ക് നിര്‍ത്തിയപ്പോള്‍ ബൈക്കില്‍ നിന്നിറങ്ങിയതായിരുന്നു അലി അക്‌ബര്‍. ഈ സമയം ഹൊസൂരില്‍ നിന്ന് കോട്ടയത്തേക്ക് മോട്ടോര്‍ സൈക്കിള്‍ കൊണ്ടുപോകുകയായിരുന്ന ട്രെയിലര്‍ ലോറിയാണ് ഇടിച്ചത്. അബൂദബിയില്‍ ഡ്രൈവറായി ജോലി ചെയ്‌തിരുന്ന അലി അക്‌ബറിന്റെ വിവാഹം ആറ് മാസം മുമ്പ് ഉറപ്പിച്ചതാണ്. അന്ന് നാട്ടില്‍ വന്ന് വിവാഹ നിശ്‌ചയം കഴിഞ്ഞു പോയ ഇയാള്‍ വിവാഹത്തിനായി നാട്ടില്‍ വന്നിട്ട് ഒരു മാസമായി. ഉമ്മ: സൈത്തൂന്‍. സഹോദരങ്ങള്‍: സലീം, സൈനുദ്ദീന്‍, മുഹമ്മദ് ഇബ്രാഹിം, ബഷീര്‍, അബ്‌ദുല്‍ അസീസ്, മുഹമ്മദ്, നൂര്‍ജഹാന്‍, വഹീദ, ആസിയ, റഹ്‌മത്ത്, പരേതയായ ലൈല.
ഫാ: ഫ്രാന്‍സിസ് കളമ്പാടന്‍
വടക്കഞ്ചേരി: വള്ളിയോട് അസീസി ഭവനിലെ ഫാ: ഫ്രാന്‍സിസ് കളമ്പാടന്‍(79) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നിന് കോതമംഗലം രൂപതയിലെ നെടുങ്ങപ്ര സെന്റ് ആന്റണീസ് പള്ളിയില്‍ നടക്കും. നെടുങ്ങപ്രയിലുള്ള സഹോദരപുത്രന്‍ ആന്റണി കളമ്പാടന്റെ വസതിയില്‍ നിന്നാണ് സംസ്‌കാര ശുശ്രൂഷകള്‍ ആരംഭിക്കുക. നെടുങ്ങപ്ര കളമ്പാടന്‍ ഔസേപ്പിന്റെയും ഏലിശായുടെയും പത്ത് മക്കളില്‍ ഇളയ ആളാണ് ഫാ: ഫ്രാന്‍സിസ് കളമ്പാടന്‍. വാരണസി രൂപതാംഗമായ ഫാ: ഫ്രാന്‍സിസ് രണ്ട് വര്‍ഷമായി വള്ളിയോട് അസീസി ഭവനില്‍ വിശ്രമ ജീവിതം നയിച്ചുവരുകയായിരുന്നു. ദീര്‍ഘകാലം വാരണസിയില്‍ തന്നെയായിരുന്ന അച്ചന്‍ ഒരു വര്‍ഷക്കാലം ചാലക്കുടി മുരിങ്ങൂര്‍ ധ്യാനകേന്ദ്രത്തിലും ശുശ്രൂഷ ചെയ്‌തിട്ടുണ്ട്. സഹോദരങ്ങള്‍: പൈലി, റോസക്കുട്ടി, പരേതരായ മറിയം, വര്‍ക്കി(ബാബു), കുട്ടിച്ചന്‍, ദേവസ്സി, തോമസ്, ത്രേസ്യാക്കുട്ടി, കുര്യാക്കോസ്. വള്ളിയോട് അസീസി ഭവനില്‍ ബിഷപ് മാര്‍ ജേക്കബ് മനത്തോടത്ത് ഫൊറോന വികാരിമാരായ ഫാ: ജോര്‍ജ് തെരുവന്‍കുന്നേല്‍, ഫാ: ജോസ് ആലക്കകുന്നേല്‍, മറ്റ് വൈദികര്‍, വിവിധ സന്യാസ സമൂഹാംഗങ്ങള്‍ തുടങ്ങി ഒട്ടേറെ പേര്‍ അസീസി ഭവനില്‍ അന്തിമോപചാരം അര്‍പ്പിക്കാനെത്തിയിരുന്നു.
ജെനില്‍
അഗളി: വീട്ടുമുറ്റത്ത് കളിക്കുന്നതിനിടയില്‍ എര്‍ത്ത്‌വയറില്‍ നിന്ന് ഷോക്കേറ്റ് ബാലന്‍ മരിച്ചു. സി.പി.എം അട്ടപ്പാടി ഏരിയാ കമ്മിറ്റി അംഗം കാരറ വേഴകത്തറ വി.കെ.ജെയിംസിന്റെ മകന്‍ ജെനില്‍(നാല്) ആണ് മരിച്ചത്. അഗളിയിലെ വാടകവീട്ടില്‍ വച്ച് ഇന്നലെ രാവിലെ 11 മണിയോടെയാണ് സംഭവം. സഹോദരന്‍ ജെസ്ലിനുമൊത്ത് കളിച്ചുകൊണ്ടിരിക്കുന്നതിനിടെയാണ് കുട്ടിക്ക് ഷോക്കേറ്റത്. ജെസ്ലിന്റെ നിലവിളി കേട്ട് ഓടിക്കൂടിയ നാട്ടുകാര്‍ കുട്ടിയെ തൊട്ടടുത്ത സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. അമ്മ: സിജി.
സുഹറ
വടക്കഞ്ചേരി: ആമക്കുളം ഹംസയുടെ ഭാര്യ സുഹറ(68) നിര്യാതയായി. കബറടക്കം ഇന്ന് രാവിലെ 10ന് ഹനഫി ജുമാ അത്ത് പള്ളി ഖബര്‍സ്‌ഥാനില്‍ നടക്കും. മക്കള്‍: ഖദീജ, ബീവി, ജബാര്‍. മരുമക്കള്‍: അബൂബക്കര്‍, സുഹറ, പരേതനായ ബഷീര്‍.
പാറുക്കുട്ടിഅമ്മ
ആനക്കര: തൊഴൂക്കാട് മാങ്ങാട്ട് പുത്തന്‍വീട്ടില്‍ പാറുക്കുട്ടിഅമ്മ(84) നിര്യാതയായി. മക്കള്‍: ലക്ഷ്‌മിക്കുട്ടി, ലീല, വിജയന്‍, വിശ്വംഭരന്‍, രവീന്ദ്രന്‍. മരുമക്കള്‍: രാമന്‍നായര്‍, ഭാനുമതി, രാമന്‍നായര്‍, പ്രേമലത.
വ
1000
ശ്വനാഥന്‍
ആനക്കര: വളളിക്കാട്ടുപറമ്പില്‍ വിശ്വനാഥന്‍(65) നിര്യാതനായി. കെ.എസ്.ആര്‍.ടി.സി റിട്ട: കണ്ടക്‌ടറായിരുന്നു. ഭാര്യ: എം.ടി.വത്സല(ആനക്കര പഞ്ചായത്ത് അംഗം, വികസന സ്‌റ്റാന്റിങ്ങ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ). മക്കള്‍: വിനോദ്(തൃത്താല ഗ്രാമ പഞ്ചായത്ത്), ദിനേശ്.