Alappuzha » Obituary

mangalam malayalam online newspaper

കെ.എസ്‌.ആര്‍.ടി.സി ബസിടിച്ച്‌ വിദ്യാര്‍ഥിനി മരിച്ചു

ആലപ്പുഴ: അമ്മയ്‌ക്കൊപ്പം സ്‌കൂട്ടറില്‍ യാത്രചെയ്യവേ കെ.എസ്‌.ആര്‍.ടി.സി ബസിടിച്ച്‌ എട്ടാംക്ലാസ്‌ വിദ്യാര്‍ഥിനി മരിച്ചു. ജില്ലാക്കോടതി ജീവനക്കാരനായ പുന്നപ്ര വെളിയില്‍ വീട്ടില്‍ വിജയകുമാറിന്റെയും കണ്‍സ്യൂമര്‍ഫെഡ്‌ ജീവനക്കാരി ജയശ്രീയുടെയും മകളായ അനഘ വിജയകുമാറാ (13) ണ്‌ മരിച്ചത്‌. ആലപ്പുഴ ചന്ദനക്കാവ്‌ ജങ്‌ഷനു സമീപം ഇന്നലെ രാവിലെ പതിനൊന്നോടെയായിരുന്നു അപകടം. അനഘയെ ഡോക്‌ടറെ കാണിച്ചശേഷം തിരികെ പോകുമ്പോള്‍ ചങ്ങനാശേരി ഭാഗത്തേക്കുവന്ന ബസ്‌ ഓവര്‍ടേക്ക്‌ ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ തട്ടുകയായിരുന്നു. പുറമേ സാരമായ പരുക്കില്ലാതിരുന്ന അനഘ ആന്തരിക രക്‌തസ്രാവത്തേത്തുടര്‍ന്ന്‌ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വൈകിട്ടോടെ മരിച്ചു. ജയശ്രീ പരുക്കുകളോടെ ആലപ്പുഴ മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ ചികിത്സയിലാണ്‌. പുന്നപ്ര ജ്യോതിനികേതന്‍ സ്‌കൂളിലെ വിദ്യാര്‍ഥിയാണ്‌ അനഘ. സംസ്‌കാരം പിന്നീട്‌. സഹോദരന്‍: ആനന്ദ്‌

mangalam malayalam online newspaper

അരവിന്ദാക്ഷന്‍ നായര്‍

പൂച്ചാക്കല്‍: പെരുമ്പളം പഞ്ചായത്ത്‌ പന്ത്രണ്ടാം വാര്‍ഡില്‍ താളിപറമ്പില്‍ അരവിന്ദാക്ഷന്‍ നായര്‍ (77) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: രത്നമ്മ. മക്കള്‍: പെരുമ്പളം ജയകുമാര്‍( ബി.ജെ.പി അരൂര്‍ നിയോജക മണ്ഡലം സെക്രട്ടറി), വിജയകുമാര്‍, ജയകുമാരി. മരുമക്കള്‍: രമ്യ, ജയകുമാര്‍.

mangalam malayalam online newspaper

കെ.പി. ദിവാകരന്‍

തകഴി: കേളമംഗലം കറുകയില്‍ കെ.പി. ദിവാകരന്‍ (95) നിര്യാതനായി. സംസ്‌കാരം ഇന്ന്‌ രാവിലെ 10 ന്‌ വീട്ടുവളപ്പില്‍. ഭാര്യ: പരുത്തിപ്പറമ്പില്‍ ചെല്ലമ്മ. മക്കള്‍: വിശ്വംഭരന്‍, ഗോപിനാഥന്‍, ജഗദമ്മ, ലളിത, സതീശന്‍, ഹരിദാസ്‌. മരുമക്കള്‍: സുലോചന, സുഭദ്ര, ശിവശങ്കരന്‍, രാജന്‍, അജിമോള്‍, അനുസൂയദേവി.

mangalam malayalam online newspaper

ശാരദ

കായംകുളം: കീരിക്കാട്‌ തെക്ക്‌ വളയ്‌ക്കാത്ത്‌ കണ്ടത്തില്‍ ചെല്ലപ്പന്റെ ഭാര്യ ശാരദ(68) നിര്യാതയായി. മക്കള്‍: ജയപ്രകാശ്‌, പ്രീത, ഗീത, പ്രദീപ്‌. മരുമക്കള്‍: മിന്ന ജയപ്രകാശ്‌, സതീശന്‍, പീതാംബരന്‍, മഞ്‌ജുഷ. സഞ്ചയനം: ബുധനാഴ്‌ച എട്ടിന്‌.

mangalam malayalam online newspaper

തങ്കമ്മ

ഹരിപ്പാട്‌: വെട്ടുവേനി തോട്ടത്തില്‍ തങ്കമ്മ(82) നിര്യാതയായി. മക്കള്‍: ശ്രീദേവി, ജയശ്രീ, ജയരാജ്‌(മധു). മരുമക്കള്‍: കൃഷ്‌ണന്‍നായര്‍, ശ്യാമളാപിള്ള, അപ്പുക്കുട്ടന്‍പിള്ള. സഞ്ചയനം: വ്യാഴാഴ്‌ച ഒന്‍പതിന്‌.

mangalam malayalam online newspaper

സുഷമാകുമാരി

ഹരിപ്പാട്‌: പള്ളിപ്പാട്‌ കളരിക്കല്‍ കെ.എം.വിജയകുമാരപിള്ളയുടെ ഭാര്യ ടി.ആര്‍.സുഷമാകുമാരി(54) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ രാവിലെ 11 ന്‌ പെരുംപെട്ടി അരയാലുങ്കല്‍ വീട്ടുവളപ്പില്‍. പെരുംപെട്ടി തെക്കേടത്ത്‌ കുടുംബാംഗമാണ്‌. മക്കള്‍: രതീഷ്‌, ഡോ.വിശ്വനാഥ്‌, ഡോ.വിഷ്‌ണു. മരുമക്കള്‍: ലക്ഷ്‌മി, റോഷ്‌നി, ഡോ.രേവതി.

mangalam malayalam online newspaper

കൊച്ചുകുട്ടി അമ്മാള്‍

ഹരിപ്പാട്‌: തോട്ടപ്പള്ളി കമലാലയത്തില്‍(ഓങ്കാരം) തമ്പിപ്പിള്ളയുടെ ഭാര്യ കൊച്ചുകുട്ടി അമ്മാള്‍(76) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഉച്ചയ്‌ക്ക് 12 ന്‌ വീട്ടുവളപ്പില്‍. മക്കള്‍:തങ്കപ്പന്‍പിള്ള, തങ്കമ്മാള്‍, വേലപ്പന്‍പിള്ള, കമലമ്മാള്‍. മരുമക്കള്‍: രാഷ്‌മി, അമ്പിളി. സഞ്ചയനം: വ്യാഴാഴ്‌ച എട്ടിന്‌.

mangalam malayalam online newspaper

പുരുഷോത്തമന്‍

ഹരിപ്പാട്‌: കുമാരപുരം താമല്ലാക്കല്‍ തെക്ക്‌ പടന്നയില്‍ വടക്കതില്‍ പുരുഷോത്തമന്‍(70) നിര്യാതനായി. സഹോദരങ്ങള്‍: ഭാസ്‌കരന്‍, രുദ്രാണി, തങ്കച്ചന്‍, രത്നമ്മ. സഞ്ചയനം: ബുധനാഴ്‌ച എട്ടിന്‌.

mangalam malayalam online newspaper

ഭൈമി

ഹരിപ്പാട്‌: മഹാദേവികാട്‌ എഴിക്കല്‍ പരേതനായ വാസുവിന്റെ ഭാര്യ ഭൈമി(82) നിര്യാതയായി. സംസ്‌കാരം ഇന്ന്‌ ഉച്ച കഴിഞ്ഞ്‌ 3.30 ന്‌ വീട്ടുവളപ്പില്‍. മക്കള്‍: അജയകുമാര്‍(സൗദി), അജിത്‌കുമാര്‍, അജിത. മരുമക്കള്‍: തങ്കമണി, ജയശ്രീ, മോഹനചന്ദ്രന്‍.

mangalam malayalam online newspaper

ആശുപത്രിക്കു മുകളില്‍ നിന്നും ചാടി മരിച്ചു

മാവേലിക്കര: കണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയുടെ മുകളില്‍ നിന്നും മധ്യവയസ്‌കന്‍ ചാടി മരിച്ചു. എറണാകുളം ഇടപ്പള്ളി പീടികയില്‍ ഷെറി മാത്യു(57)വാണ്‌ മരിച്ചത്‌. ഇന്നലെ രാവിലെ ഒന്‍പതിനായിരുന്നു സംഭവം. മുമ്പ്‌ മാവേലിക്കരയില്‍ പീടികയില്‍ എന്ന സ്‌ഥാപനം നടത്തി വന്ന ഇയാള്‍ രണ്ടുമാസം മുമ്പുവരെ കണ്ടിയൂരില്‍ വാടകയ്‌ക്കു താമസിക്കുകയായിരുന്നു. തന്റെ സ്‌ഥാപനത്തിലെ ജീവനക്കാരന്റെ പിതാവിനെ കാണാനാണ്‌ ആശുപത്രിയില്‍ എത്തിയത്‌. സാമ്പത്തിക ബാധ്യതയാണ്‌ ആത്മഹത്യയ്‌ക്ക് കാരണമെന്ന്‌ കരുതുന്നതായി പോലീസ്‌ പറഞ്ഞു.

Back to Top
session_write_close(); mysql_close();