കേരള പോലീസിന്റെ അംഗബലം ദേശീയ ശരാശരിക്കൊപ്പമാക്കും: മന്ത്രി തിരുവഞ്ചൂര്‍
Story Dated: Friday, February 1, 2013 02:28
പാലക്കാട്: കേരള പോലീസിന്റെ അംഗബലം ദേശീയ ശരാശരിക്കൊപ്പമാക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചതായി ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്‌ണന്‍. മുട്ടിക്കുളങ്ങര കെ.എ.പി രണ്ടാം ബറ്റാലിയനില്‍ പരിശീലനം പൂര്‍ത്തിയാക്കിയ പോലീസുകാരുടെ പാസിംഗ് ഔട്ട് പരേഡില്‍ സല്യൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
500 ജനങ്ങള്‍ക്ക് ഒരു പോലീസുകാരന്‍ എന്നതാണ് ദേശീയ ശരാശരി. സംസ്‌ഥാനത്ത് ഈ ശരാശരിയിലേക്കെത്താന്‍ 10,000 പേരെ കൂടി നിയമിക്കണം. ഓരോ വര്‍ഷവും നിശ്‌ചിത ശതമാനം പേരെ നിയമിക്കാന്‍ സര്‍ക്കാരും ആഭ്യന്തര വകുപ്പും നടപടി സ്വീകരിച്ചുവരികയാണ്. രാജ്യത്തെ പോലീസ് സേനക്ക് കേരള പോലീസ് മാതൃകയാവുകയാണ്. പോലീസിന്റെ പ്രവര്‍ത്തനം പ്രീതിയും അനീതിയുമില്ലാതെ നിഷ്‌പക്ഷമാവണമെന്നു പറഞ്ഞ തിരുവഞ്ചൂര്‍, അധികാരത്തിന്റെ മത്ത് തലയ്‌ക്ക് പിടിക്കരുതെന്നും ഓര്‍മിപ്പിച്ചു. കേരള പോലീസില്‍ ഒരുതരത്തിലുള്ള ക്രിമിനല്‍ പ്രവര്‍ത്തനവും അനുവദിക്കില്ലെന്നും മന്ത്രി വ്യക്‌തമാക്കി.
336 പേരാണ് പരിശീലനം പൂര്‍ത്തിയാക്കി പാസിംഗ് ഔട്ട് പരേഡില്‍ പങ്കെടുത്തത്. വി.എം. അലി പരേഡ് കമാണ്ടറായിരുന്നു. പരിശീലന കാലയളവില്‍ മികച്ച ഓള്‍ റൗണ്ടറും ഔട്ട്‌ഡോറുമായി പട്ടാമ്പി മരുതൂര്‍ സ്വദേശി എം. രാജേഷും മികച്ച ഇന്‍ഡോറായി തൃശൂര്‍ നെല്ലുവായ് സ്വദേശി ബിബിമോനും മികച്ച ഷൂട്ടറായി എന്‍.കെ. ഗിരീഷും തെരഞ്ഞെടുക്കപ്പെട്ടു. ഇവര്‍ക്ക് മന്ത്രി ട്രോഫികള്‍ സമ്മാനിച്ചു.
ഷാഫി പറമ്പില്‍ എം.എല്‍.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.എന്‍. കണ്ടമുത്തന്‍, നഗരസഭാ ചെയര്‍മാന്‍ എ. അബ്‌ദുള്‍ ഖുദ്ദൂസ്, എ.ഡി.ജി.പി ഡോ.ബി. സന്ധ്യ, ബറ്റാലിയന്‍ ഡി.ഐ.ജി. വിജയ് ശ്രീകുമാര്‍, കമാണ്ടന്റ്‌മാരായ സി. സോഫി, വി. സുനില്‍കുമാര്‍, കെ.കെ. പ്രേമചന്ദ്രന്‍, യു. ഷറഫലി, ജില്ലാ പോലീസ് മേധാവി എന്‍.പി. ദിനേശ് എന്നിവര്‍ സന്നിഹിതരായിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധി
2000
്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക