Last Updated 8 min 55 sec ago
Ads by Google
03
Thursday
September 2015

റേഗന്‍സ്‌ ബുര്‍ഗിലെ കൊച്ചുവീട്ടില്‍ വിരുന്നു വരാറുള്ള സ്‌നേഹശലഭം

mangalam malayalam online newspaper

മാര്‍പാപ്പയുമായി ഒടുവില്‍ കൂടിക്കാഴ്‌ചയ്‌ക്ക്‌ അവസരം ലഭിച്ച മലയാളി ബിഷപ്പിന്റെ അനുഭവം

നൂറ്റിഇരുപത്‌ കോടിയോളം (ഏകദേശം ഇന്ത്യയുടെ ജനസംഖ്യ) വരുന്ന കത്തോലിക്ക സഭയുടെ തലവനായ പരിശുദ്ധ പോപ്പ്‌ ബനഡിക്‌റ്റ്‌ പതിനാറാമന്റെ സ്‌ഥാനത്യാഗപ്രഖ്യാപനം സമ്മിശ്രവികാരങ്ങളോടെയാണു ലോകം സ്വീകരിച്ചത്‌.

വിദ്യാര്‍ഥിയായിരുന്ന കാലം മുതലേ എനിക്ക്‌ അദ്ദേഹവുമായുള്ള അടുപ്പം ഒരു ശിഷ്യന്‍ എന്നതില്‍ അപ്പുറമാണ്‌. കര്‍ദിനാള്‍ ജോസഫ്‌ റാറ്റ്‌സിംഗറെ(മാര്‍പാപ്പയാകുന്നതിനു മുമ്പ്‌) ആദ്യമായി നേരില്‍ക്കാണുന്നതും പരിചയപ്പെടുന്നതും ജര്‍മനിയിലെ റേഗന്‍സ്‌ ബുര്‍ഗ്‌ യൂണിവേഴ്‌സിറ്റിയില്‍ ഡോക്‌ടറല്‍ സ്‌റ്റഡീസിനായി ഞാന്‍ ചെന്ന സമയത്താണ്‌. കഴിഞ്ഞ മാസാവസാനം നേരില്‍കണ്ടപ്പോഴും ആ സ്‌നേഹസ്‌പര്‍ശം വീണ്ടും അനുഭവിക്കാന്‍ കഴിഞ്ഞു.

കഴിഞ്ഞ ജനുവരി 25-നാണു ഞാന്‍ അദ്ദേഹത്തെ കണ്ടത്‌. കത്തോലിക്കാ സഭയും ഓറിയന്റല്‍ ഓര്‍ത്തഡോക്‌സ്‌ സഭകളും തമ്മിലുള്ള സംവാദങ്ങള്‍ക്കുള്ള അന്തര്‍ദേശീയ ഡയലോഗ്‌ കമ്മിഷന്റെ മീറ്റിംഗ്‌ ഇത്തവണ വത്തിക്കാനിലായിരുന്നു. ജനുവരി 25ന്‌ കമ്മിഷംഗങ്ങള്‍ അദ്ദേഹവുമായി കൂടിക്കാഴ്‌ച നടത്തി. കഴിഞ്ഞവര്‍ഷം കണ്ടതിനേക്കാള്‍ വളരെ ക്ഷീണിതനായിരുന്നു അദ്ദേഹം. പക്ഷേ, മുഖത്തെ ശാന്തതയും പുഞ്ചിരിയും മാഞ്ഞിട്ടുണ്ടായിരുന്നില്ല.

കമ്മിഷനംഗങ്ങള്‍ വ്യക്‌തിപരമായി അദ്ദേഹത്തെ പരിചയപ്പെടുന്ന കൂട്ടത്തില്‍ എന്റെ ഊഴംവന്നു. അദ്ദേഹത്തിന്റെ മാതൃഭാഷയായ ജര്‍മന്‍ ഭാഷയിലെ ബവേറിയന്‍ ഡയലക്‌റ്റില്‍ അദ്ദേഹത്തെ ഞാന്‍ സംബോധന ചെയ്‌തപ്പോള്‍ ഉടനെ തന്നെ ഇടയശ്രേഷ്‌ഠന്റെ മൃദുവും സരസവുമായ മറുപടിയും വന്നു: ഇടയ്‌ക്കുള്ള നമ്മുടെ ഈ കൂടിക്കാഴ്‌ച എന്റെ മാതൃഭാഷ മറക്കാതിരിക്കാന്‍ ഉപകരിക്കും എന്ന്‌. പിന്നീട്‌ ഏതാനും വാക്കുകള്‍ സഭയെക്കുറിച്ച്‌, പരിശുദ്ധ അന്തോഖ്യാ പാത്രിയര്‍ക്കീസ്‌ ബാവയെക്കുറിച്ച്‌, റേഗന്‍സ്‌ ബുര്‍ഗിനെക്കുറിച്ച്‌...

ബനഡിക്‌റ്റ്‌ മാര്‍പാപ്പയുടെ രാജിയുടെ പൊരുള്‍ അറിയണമെങ്കില്‍ ജോസഫ്‌ റാറ്റ്‌സിംഗറെന്ന മനുഷ്യനെ അറിയണം. യേശുക്രിസ്‌തുവിലും നിത്യജീവനിലും വിശ്വസിക്കുന്ന കറതീര്‍ന്ന ഭക്‌തന്‍, പ്രാര്‍ഥനായോഗി, ആരാധനാ മനുഷ്യന്‍, സമാനതകളില്ലാത്ത െദെവശാസ്‌ത്രജ്‌ഞന്‍, അറിവിന്റെ നിറകുടമായ ഗുരുശ്രേഷ്‌ഠന്‍ ഇതെല്ലാമാണെങ്കിലും കര്‍ദിനാള്‍ റാറ്റ്‌സിംഗര്‍ ഒരിക്കലും മാര്‍പാപ്പയാകാന്‍ ആഗ്രഹിച്ചില്ല. കാരണം ഭരണപരമായ കാര്യങ്ങളേക്കാള്‍ പ്രാര്‍ഥനയും പഠനവും എഴുത്തും ആയിരുന്നു അദ്ദേഹത്തിനു പ്രിയം. റേഗന്‍സ്‌ ബുര്‍ഗ്‌ യൂണിവേഴ്‌സിറ്റിയില്‍ നിന്നു മ്യൂണിച്ചിലെ കര്‍ദിനാളായി പോകാന്‍പോലും അദ്ദേഹം ആഗ്രഹിച്ചിരുന്നില്ല.

തന്റെ െദെവശാസ്‌ത്ര ചിന്തകള്‍ രൂപപ്പെടുത്തിയ റേഗന്‍സ്‌ ബുര്‍ഗ്‌ സര്‍വകലാശാലയില്‍ വരുന്നതും പ്രഭാഷണം നല്‍കുന്നതും ഏറ്റവും സന്തോഷകരമാണെന്ന്‌ അദ്ദേഹം പറയുമായിരുന്നു. അവിടെ വരാന്‍ മറ്റൊരു കാരണവും അദ്ദേഹത്തിനുണ്ടായിരുന്നു.

സഹോദരനും സംഗീതജ്‌ഞനുമായ ഫാ. ജോര്‍ജ്‌ റാറ്റ്‌സിംഗറും സഹോദരി മറിയയുമൊത്തു സന്തോഷമായി കഴിഞ്ഞ പൂന്തോട്ടമുള്ള തന്റെ കൊച്ചുവീട്ടില്‍ ഇടയ്‌ക്കു താമസിക്കാനുള്ള ആഗ്രഹം! റേഗന്‍സ്‌ ബുര്‍ഗിനടുത്ത്‌ പെന്റ്‌ലിംഗ്‌ എന്ന സ്‌ഥലത്ത്‌ ആ വീട്‌ ഇപ്പോഴുമുണ്ട്‌, പോപ്പിന്റെ വീട്‌ എന്ന പേരില്‍. ഒരുകാലത്ത്‌ ഞാനവിടെ പതിവു സന്ദര്‍ശകനായിരുന്നു. ലക്‌ചര്‍ ഹാളില്‍ റാറ്റ്‌സിംഗറില്‍ കണ്ടിരുന്നത്‌ ബുദ്ധിരാക്ഷസനും അറിവിന്റെ നിറകുടവും ആനുകാലികതയുടെ അവസാന നിമിഷത്തെക്കാര്യങ്ങള്‍പോലും നിശ്‌ചയമുള്ള പ്ര?ഫസറെയാണ്‌.

വെല്ലുവിളിക്കുന്നതും ചൊടിപ്പിക്കുന്നതുമായ ചോദ്യങ്ങള്‍ക്ക്‌ ആസ്വദിച്ച്‌ മറുപടി നല്‍കുന്ന ഗുരു ശ്രേഷ്‌ഠന്‍. സര്‍വകലാശാലയില്‍ 800-900 വരെ പേര്‍ക്ക്‌ ഇരിക്കാവുന്ന ലക്‌ചര്‍ ഹാളുകളുണ്ട്‌. പ്ര?ഫ. റാറ്റ്‌സിംഗര്‍ വരുമ്പോള്‍ അവ നിറഞ്ഞുകവിയും. െദെവശാസ്‌ത്ര വിദ്യാര്‍ഥികള്‍ മാത്രമല്ല, ശാസ്‌ത്ര- സാമൂഹ്യ വിഷയം പഠിക്കുന്നവരും കേള്‍ക്കാനെത്തും. കസേരകള്‍ തികയാതെ നിലത്തിരുന്ന്‌ അദ്ദേഹത്തെ ശ്രവിക്കുന്ന വിദ്യാര്‍ഥികളെ ഞാന്‍ കണ്ടിട്ടുണ്ട്‌.

പുറത്തിറങ്ങുമ്പോള്‍ സെവന്‍ കോഴ്‌സ്‌ ഭക്ഷണം കഴിച്ച സംതൃപ്‌തി. ക്ലാസില്‍ പണ്ഡിതനും അറിവില്‍ ധനികനുമായ റാറ്റ്‌സിംഗര്‍ പുറത്തിറങ്ങിയാല്‍ സാധാരണക്കാരന്‍. മറ്റു പ്ര?ഫസര്‍മാര്‍ പലരും കാറില്‍ യാത്ര ചെയ്ുമ്പോള്‍യ യാത്രാബസില്‍ വിദ്യാര്‍ഥികളോടൊത്ത്‌ അദ്ദേഹവുമുണ്ടാകുമെന്ന്‌ ആദ്യകാല ശിഷ്യരിലൊരാളായ റവ. ഡോ. ആദായി ജേക്കബ്‌ കോറെപ്പിസ്‌കോപ്പ (യാക്കോബായ സെമിനാരി പ്രിന്‍സിപ്പല്‍) പറയാറുണ്ട്‌.
െദെവശാസ്‌ത്രത്തിന്റെ അത്യുന്നത ശൃംഗങ്ങളില്‍ നിന്നു പച്ചയായ ജീവിത യാഥാര്‍ഥ്യങ്ങളെ തൊട്ടറിയുന്ന റാറ്റ്‌സിംഗറെയും എനിക്കു കാണാന്‍ കഴിഞ്ഞു. ഒരിക്കല്‍ അദ്ദേഹം ലക്‌ചര്‍ കഴിഞ്ഞപ്പോള്‍ എന്റെ തിസീസ്‌ െഗെഡ്‌ ആയ പ്ര?ഫ. മഡാക്‌ടര്‍ ഹുബര്‍ട്ട്‌ റിറ്റ്‌ അദ്ദേഹത്തെ ഭക്ഷണത്തിനു ക്ഷണിച്ചു. കൂടെ ഞങ്ങളില്‍ കുറേ വിദ്യാര്‍ഥികളെയും.

ഓസ്‌ട്രിയക്കാരനായ പ്ര?ഫ. റിറ്റിനോട്‌ അദ്ദേഹം തമാശയായി പറഞ്ഞു എന്റെ ചെറുപ്പകാലത്ത്‌ ഞാന്‍ നിങ്ങളുടെ രാജ്യത്തു നിന്ന്‌ മോഷണം നടത്തിയിട്ടുണ്ട്‌- ഇതുകേട്ട്‌ അമ്പരന്ന പ്ര?ഫ. റിറ്റിനെയും ഞങ്ങളുടെയും മുന്നില്‍ ആ മഹാനായ മനുഷ്യന്‍ ഒരു കൊച്ചുകുട്ടിയായി. അദ്ദേഹം തുടര്‍ന്നു: തന്റെ കുടുംബം രണ്ടാമത്‌ താമസിച്ച ജര്‍മനിയിലെ റിറ്റ്‌മോണിംഗ്‌ എന്ന സ്‌ഥലം ഓസ്‌ട്രിയയുടെ അതിര്‍ത്തിയിലായിരുന്നു. വല്ലപ്പോഴും അമ്മയുടെ കൂടെ വനത്തിലൂടെ നടക്കാന്‍പോകും. വനത്തില്‍ നിന്ന്‌ സാലഡ്‌ ഇലകളും കൂണുകളും പറിച്ചെടുക്കും. ആ വനം ഓസ്‌ട്രിയയുടെ ഭാഗമായിരുന്നു. ഈ മോഷണം രാഷ്‌ട്രീയ തടവിനുള്ള കുറ്റമാണോ എന്ന്‌ ചോദിച്ച്‌ അദ്ദേഹം ഞങ്ങളുടെ ചിരിയില്‍ പങ്കുചേര്‍ന്നു.

ഒരിക്കല്‍ അദ്ദേഹം ഞങ്ങളോട്‌ ചോദിച്ചു നിങ്ങളില്‍ ഹോസ്‌റ്റല്‍ താമസം ഇഷ്‌ടപ്പെടുന്ന എത്രപേരുണ്ട്‌? സ്‌പോര്‍ട്‌സ്‌കാര്‍ എത്രപേരുണ്ട്‌? കുറച്ചുപേര്‍ െകെപൊക്കി. അദ്ദേഹം അവരോട്‌ പറഞ്ഞു നമ്മള്‍ തമ്മില്‍ ചേരില്ലാട്ടോ. അതിനു കാരണമായി അദ്ദേഹം ഒരു കഥ പറഞ്ഞു; 12 വയസുള്ളപ്പോള്‍ ട്രവന്‍സ്‌െറ്റെന്‍ എന്ന സ്‌ഥലത്തെ അച്ചന്റെ നിര്‍ബന്ധപ്രകാരം കുട്ടികളുടെ സെമിനാരിയിലേക്ക്‌ എന്നെ അയയ്‌ക്കാന്‍ തീരുമാനിച്ചു.

സെമിനാരിയില്‍ പഠിച്ച ചേട്ടന്‍ സെമിനാരിയെക്കുറിച്ചു പറഞ്ഞപ്പോള്‍ അവിടത്തെ ഹോസ്‌റ്റലില്‍ താമസിക്കാന്‍ തിടുക്കമായി. പക്ഷേ ഹോസ്‌റ്റലിലെ ജീവിതം തുടങ്ങിയപ്പോഴേ മനസിലായി ഈ വാസത്തിനു പറ്റിയവനല്ല ഞാനെന്ന്‌. ദിവസവും രണ്ടുമണിക്കൂര്‍ നേരത്തെ സ്‌പോര്‍ട്‌സ്‌ ആയിരുന്നു ഇന്നും ഓര്‍ക്കാന്‍ പറ്റാത്തത്‌. െദെവാധീനംകൊണ്ട്‌ യുദ്ധം തുടരുകയും അധികം താമസിയാതെ ഹോസ്‌റ്റല്‍ അടയ്‌ക്കുകയും ചെയ്‌തു. വീട്ടില്‍ നിന്നും പോയിവരാന്‍ തുടങ്ങി. സ്‌പോര്‍ട്‌സിനു പകരം ഞങ്ങളെ വനത്തിലൂടെ നടക്കാന്‍ കൊണ്ടുപോകും. ആ ദിവസങ്ങള്‍ ഇന്നും സന്തോഷകരമാണ്‌. പൂക്കള്‍ പറിക്കും തടാകത്തില്‍ നിന്ന്‌ മീന്‍പിടിക്കും.

മാര്‍പാപ്പയായ ശേഷമുള്ള കൂടിക്കാഴ്‌ചയില്‍ നിന്നു സ്‌നേഹവല്‍സലനായ ഒരു പിതാവിലേക്കുള്ള മാറ്റമാണ്‌ ഞാന്‍ കണ്ടത്‌. മാര്‍പാപ്പയാകാനുള്ള നിയോഗം വന്നപ്പോള്‍ പ്രാര്‍ഥിച്ചു െദെവഹിതത്തിനു വഴങ്ങി. തന്റെ ആരോഗ്യപ്രശ്‌നങ്ങളും സാഹചര്യവും ഭൂമിയിലെ ഏറ്റവും ഉന്നതമായ സ്‌ഥാനത്തു തുടരുന്നതു പ്രതിബദ്ധമാണ്‌ എന്ന്‌ തിരിച്ചറിഞ്ഞു.

വിരമിച്ചശേഷവും ശേഷിക്കുന്ന ജീവിതകാലം ഒരു ദയറായില്‍ പ്രാര്‍ഥനയും ധ്യാനവും പഠനവുമായി കഴിയാനാണ്‌ ആഗ്രഹം. അധികാരവും സ്‌ഥാനമാനവും പലര്‍ക്കും ബലഹീനതയും പ്രലോഭനവുമാണ്‌. അധികാരവും ആധിപത്യവും നിലനിര്‍ത്താന്‍ ഏതു വഴിയും തേടുന്നവര്‍ക്ക്‌ അദ്ദേഹം ഭീരുവും മഠയനുമായിരിക്കും. എന്നാല്‍ തന്റെ വലിയ ത്യാഗത്തിലൂടെ പുതിയ മാതൃക കാട്ടിയ ബനഡിക്‌റ്റ്‌ മാര്‍പാപ്പ െദെവ സാക്ഷ്യത്തിന്റെയും പരിത്യാഗത്തിന്റെയും മകുടോദോഹരണവും ക്രൈസ്‌തവ ലോകത്തിന്‌ അഭിമാനവുമാണ്‌.

ഡോ. കുര്യാക്കോസ്‌ മോര്‍ തെയോഫിലോസ്‌ (മധ്യയൂറോപ്പ്‌ ആര്‍ച്ചുബിഷപ്പ്‌, യാക്കോബായ സഭ)

Advertisement
കേരള മാട്രിമോണി - സൗജന്യമായി രജിസ്റ്റർ ചെയ്യു!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();