Last Updated 38 min 19 sec ago
Ads by Google
10
Saturday
October 2015

ഇന്നു ലോക തണ്ണീര്‍ത്തടദിനം: നനവു വറ്റാത്ത ജീവിതത്തിനായി

mangalam malayalam online newspaper

ഭൂമിയില്‍ ജീവന്‍ നിലനിര്‍ത്തുന്നതിന്‌ സഹായിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട െജെവവ്യവസ്‌ഥയാണ്‌ തണ്ണീര്‍ത്തടങ്ങള്‍. െജെവെവെവിധ്യം നിലനിര്‍ത്തുന്നതിലും ജലസംരക്ഷണത്തിലും പ്രാദേശികാഭിവൃദ്ധിയിലും ഇവയുടെ പങ്ക്‌ അനുപേക്ഷണീയമാണ്‌. തണ്ണീര്‍ത്തടങ്ങളുടെ പ്രാധാന്യവും സംരക്ഷണവും ചര്‍ച്ചചെയ്യാന്‍ 1971-ല്‍ ഇറാനിലെ പട്ടണമായ റാംസറില്‍ ഒരു അന്താരാഷ്‌ട്രസമ്മേളനം ചേരുകയുണ്ടായി. അതില്‍ പങ്കെടുത്ത രാജ്യങ്ങള്‍, അന്താരാഷ്‌ട്രപ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുന്ന പ്രഖ്യാപനത്തില്‍ 1971 ഫെബ്രുവരി രണ്ടിന്‌ ഒപ്പുവെക്കുകയുണ്ടായി. ഇതിന്റെ പ്രാധാന്യം ഓര്‍മ്മിപ്പിക്കുന്നതിനാണ്‌ എല്ലാവര്‍ഷവും ഫെബ്രുരി രണ്ട്‌ ലോക തണ്ണീര്‍ത്തടദിനമായി ആചരിക്കുന്നത്‌.

റാംസര്‍ കണ്‍വന്‍ഷന്റെ പ്രധാനലക്ഷ്യം തണ്ണീര്‍ത്തടങ്ങളുടെ മേലുള്ള കയ്യേറ്റങ്ങളും അവയുടെ വിസ്‌തൃതിയിലുണ്ടാകുന്ന നഷ്‌ടവും തടയലാണ്‌. ആറു മീറ്ററിലധികം താഴ്‌ചയില്ലാത്ത അന്താരാഷ്‌ട്രപ്രാധാന്യമുള്ള തണ്ണീര്‍ത്തടങ്ങളാണ്‌ റാംസര്‍ കണ്‍വന്‍ഷന്റെ മാര്‍ഗരേഖകളനുസരിച്ച്‌ റാംസര്‍ െസെറ്റില്‍ ഉള്‍പ്പെടുത്തുന്നത്‌. ഇന്ത്യയില്‍ ആകെ 677131 ഹെക്‌ടര്‍ വിസ്‌തൃതിയുള്ള 25 തണ്ണീര്‍ത്തടങ്ങള്‍ ഇതുവരെ റാംസര്‍ െസെറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌. ദേശീയ തണ്ണീര്‍ത്തടസംരക്ഷണപദ്ധതിയില്‍ ഉള്‍പ്പെടുത്തി ഇന്ത്യയുടെ വിവിധഭാഗങ്ങളിലുള്ള 115 തണ്ണീര്‍ത്തടങ്ങളുടെ പുനരുദ്ധാരണത്തിനു കേന്ദ്രഗവണ്‍മെന്റ്‌ സാമ്പത്തികസഹായം ചെയ്യുന്നുണ്ട്‌. കേരളത്തില്‍ വേമ്പനാട്ടുകായല്‍, അഷ്‌ടമുടിക്കായല്‍, ശാസ്‌താംകോട്ട കായല്‍ എന്നിവ റാംസര്‍ െസെറ്റ്‌ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്‌.

നിലവിലുള്ള എല്ലാ നിയമവ്യവസ്‌ഥകളെയും വെല്ലുവിളിച്ചുകൊണ്ട്‌ സംസ്‌ഥാനത്തുടനീളം നടക്കുന്ന കുന്നിടിപ്പും നീര്‍ത്തടം നികത്തലും കേരളത്തിന്റെ കാലാവസ്‌ഥയേയും ജലവ്യവസ്‌ഥയേയും തകിടംമറിക്കുകയാണ്‌. അതു െജെവെവെവിധ്യശോഷണത്തിന്റെ വേഗത വര്‍ദ്ധിപ്പിക്കും. തടയാനാവാത്ത പരിസ്‌ഥിതി ദുരന്തങ്ങളിലേക്കാണ്‌ കേരളത്തിന്റെ പോക്ക്‌.

വേനല്‍ക്കാലത്തേക്ക്‌ മഴവെള്ളം സൂക്ഷിച്ചുവയ്‌ക്കുന്ന ജലസംഭരണികളാണ്‌ തണ്ണീര്‍ത്തടങ്ങള്‍. കൂടാതെ, പ്രളയക്കെടുതികളും വരള്‍ച്ചാക്കെടുതികളും കുറയ്‌ക്കുന്നു. ജലപരിസ്‌ഥിതിയിലെ പോഷകനിലവാരം നിലനിര്‍ത്തുന്നു. നീര്‍പക്ഷികളുടെ അതിജീവനം ഉറപ്പുവരുത്തുന്നു. പ്രാദേശിക ഭക്ഷ്യവസ്‌തുക്കളുടെ ഉല്‌പാദനത്തെ സഹായിക്കുന്നു. ദേശാടനപക്ഷികളുടെ ആവാസസ്‌ഥലമായി വര്‍ത്തിക്കുന്നു. ഇവയെ വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്ന പരിസ്‌ഥിതി സൗഹൃദ വിനോദസഞ്ചാരമേഖലയായി പ്രയോജനപ്പെടുത്തുകയും ചെയ്യാം.
പരിസ്‌ഥിതിപരമായി അതീവപ്രാധാന്യമുള്ള ആവാസവ്യവസ്‌ഥയായ തണ്ണീര്‍ത്തടങ്ങളെ ഭൂമിയുടെ വൃക്കകള്‍ എന്നാണ്‌ ശാസ്‌ത്രജ്‌ഞര്‍ വിശേഷിപ്പിക്കുന്നത്‌. മനുഷ്യശരീരത്തില്‍ വൃക്കകള്‍ ചെയ്യുന്ന പ്രവൃത്തികള്‍ക്കു സമാനമാണ്‌ തണ്ണീര്‍ത്തടങ്ങള്‍ പ്രകൃതിയില്‍ ചെയ്യുന്നത്‌.

വര്‍ഷം മുഴുവന്‍ ജലസാമീപ്യമുണ്ടായിരിക്കും എന്നതാണ്‌ തണ്ണീര്‍ത്തടങ്ങളുടെ പ്രത്യേകത. കേരളത്തിന്റെ സാമ്പത്തികഘടനയില്‍ തണ്ണീര്‍ത്തടങ്ങള്‍ വഹിക്കുന്ന പങ്ക്‌ പ്രധാനമാണ്‌. ഒരു ഹെക്‌ടര്‍ തണ്ണീര്‍ത്തടത്തിന്റെ പ്രതിവര്‍ഷ സാമൂഹ്യമൂല്യം ഏഴുലക്ഷം രൂപയായിട്ടാണ്‌ 2003-ല്‍ സംസ്‌ഥാന െജെവെവെവിധ്യ ബോര്‍ഡ്‌ കണക്കാക്കിയിട്ടുള്ളത്‌.

സമൂഹത്തിന്‌ ഒട്ടേറെ ഉപയോഗമുള്ള തണ്ണീര്‍ത്തടങ്ങളെ പാഴ്‌നിലങ്ങളായാണ്‌ പൊതുവെ കണക്കാക്കപ്പെടുന്നത്‌. പലയിടത്തും ഗാര്‍ഹിക, വ്യാവസായിക മാലിന്യങ്ങള്‍ നിക്ഷേപിക്കുയാണിവിടെ. കളിസ്‌ഥലങ്ങള്‍, വാണിജ്യസമുച്ചയങ്ങള്‍, വ്യവസായശാലകള്‍, പാര്‍പ്പിടസമുച്ചയങ്ങള്‍, വിമാനത്താവളങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കാന്‍ തണ്ണീര്‍ത്തടങ്ങള്‍ ഭൂരിഭാഗവും നികത്തപ്പെട്ടു. കേരളത്തെ െദെവത്തിന്റെ നാടായി വാഴ്‌ത്തപ്പെടുന്നതിനു കാരണമായ പാടശേഖരങ്ങളും കുളങ്ങളും നീര്‍ചാലുകളും മണ്ണിട്ടു നികത്തി. തണ്ണീര്‍ത്തടങ്ങള്‍ നികത്തിയതും കുന്നുകള്‍ വെട്ടിനിരപ്പാക്കിയതും കേരളത്തിന്റെ സൂക്ഷ്‌മ പരിസ്‌ഥിതിക്ക്‌ കനത്ത ആഘാതമാണ്‌ ഏല്‍പ്പിച്ചത്‌.

ഇത്‌ പ്രാദേശിക ജലവ്യവസ്‌ഥയെ തകിടംമറിച്ചു. വര്‍ഷകാലങ്ങളില്‍ തണ്ണീര്‍ത്തടങ്ങള്‍ സംഭരിക്കുന്ന ജലം വേനല്‍ക്കാലത്ത്‌ ഭൂഗര്‍ഭജലമായി പുന:ചക്രമണം നടത്തിയിരുന്നു. ദീര്‍ഘവീക്ഷണമില്ലാത്ത വികസനകാഴ്‌ചപ്പാടും പ്രവര്‍ത്തനങ്ങളും കേരളത്തിലെ തണ്ണീര്‍ത്തടങ്ങളുടെ സ്വാഭാവിക പുനരുജ്‌ജീവനം അസാധ്യമാക്കുകയാണ്‌. തണ്ണീര്‍ത്തടസംരക്ഷണത്തിനു സഹായകമായ നിയമങ്ങള്‍ നിരന്തരം ലംഘിക്കപ്പെടുകയാണ്‌.
ഏഷ്യയിലെ ഏറ്റവും വലിയ തണ്ണീര്‍ത്തട ആവാസവ്യവസ്‌ഥയാണ്‌ വേമ്പനാട്ട്‌ തണ്ണീര്‍ത്തടം. അത്‌ ഇന്ന്‌ ഗുരുതരമായ പാരിസ്‌ഥിതിക ദുരന്തത്തിന്റെ വക്കിലാണ്‌. വേമ്പനാട്ടുകായലില്‍ പതിക്കുന്ന അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍ എന്നീ നദികളിലൂടെ ഒഴുകിവന്ന ഏക്കല്‍മണ്ണടിഞ്ഞാണ്‌ കേരളത്തിന്റെ നെല്ലറയായ കുട്ടനാട്‌ രൂപം കൊണ്ടത്‌.

കുട്ടനാടിനെ ഫലഭൂയിഷ്‌ഠമാക്കുവാന്‍ സഹായിച്ചിരുന്ന നാലു നദികളുടെ ഉത്ഭവംമുതല്‍ പതനംവരെയുള്ള വൃഷ്‌ടിപ്രദേശത്തെ വിവിധതരത്തിലുള്ള പാരിസ്‌ഥിതിഘാതത്തിന്റെ ആകെത്തുകയാണ്‌ കുട്ടനാടിന്റെ ഇപ്പോഴത്തെ ദുരന്തം. ഒരു കാലത്ത്‌ ജലസമൃദ്ധമായിരുന്ന, ജലഗതാഗതത്തിനുപയോഗിച്ചിരുന്ന ജലസ്രോതസ്സുകളെല്ലാം ഇപ്പോള്‍ നീരൊഴുക്കു നിലച്ച്‌ മാലിന്യതോടുകളായി. പമ്പാനദിയേയും മണിമലയേയും ബന്ധിപ്പിക്കുന്ന വരട്ടാര്‍, അച്ചന്‍കോവിലാറിനെയും പമ്പയേയും ബന്ധിപ്പിച്ചിരുന്ന കുട്ടംപേരൂര്‍ ആറ്‌, പമ്പയുടെ െകെവഴികളായിരുന്ന കോലറയാര്‍, അരീതോട്‌, മണിപ്പുഴതോട്‌, െവെക്കത്തില്ലം തോട്‌, വേങ്ങയില്‍തോട്‌, മുല്ലേലിതോട്‌ തുടങ്ങിയവയെല്ലാം ഇപ്പോള്‍ മണ്ണടിഞ്ഞും കയ്യേറ്റംമൂലവും ഇല്ലാതായിക്കൊണ്ടിരിക്കുന്നു. അച്ചന്‍കോവിലാറില്‍നിന്ന്‌ വെണ്‍മണി ബുധനൂര്‍ വഴി ഒഴുകി പാണ്ടനാട്ടില്‍വച്ച്‌ പമ്പയില്‍ ലയിച്ചിരുന്ന ഇത്തിപ്പള്ളിയാര്‍ ഇപ്പോഴില്ല.

ജലസ്രോതസ്സുകളുടെ തകര്‍ച്ച കാര്‍ഷിക മേഖലയെയും, മത്സ്യബന്ധനത്തേയും ബന്ധപ്പെട്ട തൊഴില്‍ മേഖലയേയും പ്രതികൂലമായി ബാധിച്ചു. ഈ പ്രദേശത്തെ െജെവെവെവിധ്യങ്ങളും, പാരിസ്‌ഥിതികസന്തുലനാവസ്‌ഥയും, പരമ്പരാഗത തൊഴിലവസരങ്ങളും, സാമൂഹ്യ-സാംസ്‌കാരിക ബന്ധങ്ങളും എല്ലാം മാറ്റത്തിനു വിധേയമായി. വേമ്പനാട്‌ തണ്ണീര്‍ത്തടം ഒരു കണ്ണീര്‍ത്തടമായി മാറി.

കുട്ടനാടന്‍ കാര്‍ഷികമേഖലയ്‌ക്കുണ്ടായ പ്രതിസന്ധികള്‍ക്ക്‌ മുഖ്യകാരണം വേമ്പനാട്‌ ജലപരിസ്‌ഥിതിക്കുണ്ടായ മാറ്റങ്ങളാണെന്ന്‌ കണ്ടറിഞ്ഞ്‌, വേമ്പനാട്‌ ജലവ്യവസ്‌ഥ പുനരുജ്‌ജീവിപ്പിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങളാണ്‌ ഡോ. എം.എസ്‌. സ്വാമിനാഥന്‍ ഫൗണ്ടേഷന്‍ ശുപാര്‍ശ ചെയ്‌ത കുട്ടനാട്‌ പാക്കേജ്‌. ഇതില്‍ നിര്‍ദ്ദേശിച്ചിരുന്ന 104 പ്രവൃത്തികളില്‍ പ്രഥമ പരിഗണന നല്‍കപ്പെട്ടത്‌ പരിസ്‌ഥിതി പുന:സ്‌ഥാപനത്തിനുള്ള 35 എണ്ണത്തിനാണ്‌.അഞ്ചുവര്‍ഷം കൊണ്ട്‌ പൂര്‍ത്തിയാക്കത്തക്കവിധം 2007 ആഗസ്‌റ്റിലാണ്‌ ഡോ. എം. എസ്‌. സ്വാമിനാഥന്‍ കുട്ടനാട്‌ പാക്കേജ്‌ സംസ്‌ഥാന സര്‍ക്കാരിന്‌ സമര്‍പ്പിച്ചത്‌. 2008 ജൂെലെ 24ന്‌ കേന്ദ്ര ഗവണ്‍മെന്റ്‌ അംഗീകാരവും നല്‍കി. മൗലിക ശുപാര്‍ശകളെല്ലാം അവഗണിക്കുകയും പാടശേഖരങ്ങളുടെ പുറംബണ്ട്‌ നിര്‍മ്മാണത്തിനു പ്രാധാന്യം നല്‍കുകയും ചെയ്‌തു. കുട്ടനാടിനെ ഒരു കാര്‍ഷിക ഹോട്ട്‌സ്‌പോട്ട്‌ എന്ന നിലയില്‍നിന്ന്‌ െദെവത്തിന്റെ സ്വന്തം നാട്ടിലെ ഹരിതസ്വര്‍ഗമായി രൂപാന്തരം നടത്തണമെന്നുള്ളതായിരുന്നു കുട്ടനാട്‌ പാക്കേജിന്റെ ലക്ഷ്യം.

എന്നാല്‍, സ്വാമിനാഥന്റെ ശിപാര്‍ശയുടെ അടിസ്‌ഥാനകാര്യങ്ങളിലൊന്നുപോലും ഇനിയും നടപ്പിലാക്കിയിട്ടില്ല. മൂന്നു ജില്ലകളിലായി 61 ഗ്രാമപഞ്ചായത്തുകളും, നാല്‌ മുന്‍സിപ്പാലിറ്റികളിലുമായി വ്യാപിച്ചുകിടക്കുന്ന വിശാലമായ ഒരു കാര്‍ഷികമേഖലയുമായി ബന്ധപ്പെട്ട സങ്കീര്‍ണ്ണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കാന്‍ ഉത്തരവാദപ്പെട്ട ഔദ്യോഗിക സംവിധാനങ്ങളൊന്നും ഉണ്ടാക്കിയിട്ടില്ല. ജലസ്രോതസ്സുകളെല്ലാം അളന്നു തിരിച്ച്‌ അതിര്‍ത്തി നിശ്‌ചയിക്കേണ്ടത്‌ പ്രഥമ പരിഗണന നല്‍കേണ്ട കാര്യമായിരുന്നു. വേമ്പനാട്ട്‌ കായലും പ്രധാനനദികളും കൂടാതെ 650 കിലോമീറ്റര്‍ കനാലുകളും തോടുകളും ഉള്ളതായി പാക്കേജില്‍ പറഞ്ഞിട്ടുണ്ട്‌. ഒരു കിലോമീറ്റര്‍ സ്‌ഥലം പോലും അളന്നു തിരിച്ചിട്ടില്ല. എല്ലാ ജലസ്രോതസ്സുകളും പുനരുജ്‌ജീവിപ്പിച്ച്‌ നീരൊഴുക്ക്‌ പുനഃസ്‌ഥാപിക്കണമെന്ന ശിപാര്‍ശ പരിഗണിക്കപ്പെട്ടതേയില്ല. കുട്ടനാടന്‍ ജലവ്യവസ്‌ഥയിലേക്കുള്ള മാലിന്യപ്രവാഹം സ്രോതസ്സില്‍ തന്നെ സംസ്‌കരിക്കണമെന്നുള്ള ശുപാര്‍ശയും തെഥെവ. വേമ്പനാടന്‍ ജലവ്യവസ്‌ഥയിലേക്ക്‌ ലയിക്കുന്ന അച്ചന്‍കോവില്‍, പമ്പ, മണിമല, മീനച്ചില്‍ നദികളെ നാലഞ്ചു വര്‍ഷത്തിനുള്ളില്‍ മാലിന്യ മുക്‌തമാക്കണമെന്നുള്ള നിര്‍ദ്ദേശവും അവഗണിക്കപ്പെട്ടു.

2006-ലെ ദേശീയ പരിസ്‌ഥിതി നയം നീര്‍ത്തടങ്ങളും കായലുകളും സംരക്ഷിച്ച്‌ അതിന്റെ സാമൂഹ്യമൂല്യം പുനഃസ്‌ഥാപിക്കുന്നതിന്റെ പ്രാധാന്യം ഉള്‍ക്കൊള്ളിച്ചിരുന്നു. കായലുകളുടെ സംരക്ഷണത്തിന്‌ കേന്ദ്ര പരിസ്‌ഥിതിമന്ത്രാലയത്തിന്റെ കീഴില്‍ ദേശീയ കായല്‍ സംരക്ഷണപദ്ധതികളുണ്ട്‌. വേമ്പനാട്ട്‌ നീര്‍ത്തടത്തെ ദേശീയ നീര്‍ത്തട സംരക്ഷണപദ്ധതിയിലുള്‍പ്പെടുത്താവുന്നതാണെന്ന്‌ 2009 ഡിസംബറില്‍ കേന്ദ്ര പരിസ്‌ഥിതി മന്ത്രാലയം സമ്മതിച്ചിരുന്നു. നാടിന്റെ ജീവനാഡികളായ ജലസ്രോതസ്സുകളും തണ്ണീര്‍ത്തടങ്ങളും സംരക്ഷിക്കുന്നതിന്‌ സംസ്‌ഥാന സര്‍ക്കാര്‍ ഇഛാശക്‌തി കാണിക്കുമെന്ന്‌ പ്രത്യാശിക്കാം.

എന്‍.കെ. സുകുമാരന്‍നായര്‍ (ജനറല്‍ സെക്രട്ടറി, പമ്പാ പരിരക്ഷണ സമിതി, എന്‍വയണ്‍മെന്റല്‍ റിസോഴ്‌സ്‌ സെന്റര്‍, പൂവത്തൂര്‍ പി.ഒ., തിരുവല്ല- 689531)

Advertisement
കേരള മാട്രിമോണി - സൗജന്യമായി രജിസ്റ്റർ ചെയ്യു!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Back to Top
session_write_close(); mysql_close();