1f37

ഫ്ലാറ്റിലെ നീളവും വീതിയുമില്ലാത്ത കസേരയില്‍ പത്രം വായിച്ച് മുത്തശ്ശന്‍ ഇരിക്കുമ്പോഴാണ്, കോസ്മിക് ആര്‍ക്ക് ഗെയിം ഒന്ന് അവസാനിപ്പിച്ച് കൊച്ചുമകന്‍ അരികിലേയ്ക്കു വന്നത്. ഒന്നും ആരില്‍നിന്നും അറിയാനില്ലാത്തതുപോലെ കൊച്ചുമകന്‍ മൊബൈല്‍ എടുത്ത് പണിയുന്നതു കണ്ട് മുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു.
"മോനേ ഇന്ന് സ്കൂളില്‍ പോണില്ലേ?"
-"ഇല്ല , ഇന്ന് ഹര്‍ത്താലല്ലേ മുത്തശ്ശാ..."
ഹര്‍ത്താലിന്, അല്ലെങ്കിലും പണ്ടേ ദിനവും കാലവുമൊന്നും പ്രത്യേകമായി ഉണ്ടായിരുന്നില്ലല്ലോ.
"അച്ഛന്‍ എവിടെ പോയി മോനെ, ഇന്ന് അമ്മയുടെ ബഹളമൊന്നും കേട്ടില്ലല്ലോ"
-"അച്ഛന്‍ കണ്ണൂരുവരെ പോയതാ മുത്തശ്ശാ , ഏതോ ഫ്രണ്ടിനെ കാണാന്‍ "
"ബസ്സില്ലാതെ, ട്രെയിനിലാണോ"
-"ഈ മുത്തശ്ശന്‍ ഏതു നൂറ്റാണ്ടിലാ ജീവിക്കുന്നെ, വിമാനത്തേലാ പോയത്. നമ്മുടെ നാട്ടില്‍ വിമാനത്താവളം വന്നത് മുത്തശ്ശന്‍ അറിഞ്ഞില്ലേ?"
കൊച്ചു മകന്റെ കളിയാക്കല്‍ കേട്ടപ്പോഴാണ്, താന്‍ പലതും ഈ കുറച്ചു വര്‍ഷങ്ങള്‍ക്കിടയില്‍ മറന്നുപോയല്ലോ എന്ന് മുത്തശ്ശന്‍ ഓര്‍ത്തത്.
ആറന്‍മുളയില്‍ വിമനത്താവളം വരുന്നൂന്ന് പറഞ്ഞപ്പോള്‍ എന്തു സന്തോഷമായിരുന്നു. ഭാര്യയ്കായിരുന്നു ഏറ്റവും ആഹ്ലാദം. ഗള്‍ഫിലുള്ള ഭര്‍ത്താവിനെ ഇനി സ്വീകരിക്കാന്‍ അങ്ങ് നെടുമ്പാശ്ശേരിവരെ പോയി കഷ്ടപ്പെടേണ്ടല്ലോ. വിമാനത്താവളം ഒക്കെയായി നാട്ടില്‍ സെറ്റില്‍ചെയ്തിട്ടും നാടിന്റെ വികസനമോര്‍ത്ത് അഭിമാനിച്ചു. സ്വന്തമായി കഷ്ടപ്പെട്ട് ഉണ്ടാക്കിയ കാശ്കൊടുത്ത് ഒരു റെനോ ഡസ്റ്റര്‍ വാങ്ങിയതുകൊണ്ട് കെ എസ് ആര്‍ ടി സി ഇല്ലാതായതും സ്വകാര്യ കുത്തകക്കാര്‍ കോര്‍പ്പറേഷന്റെ അധികാരം ഏറ്റെടുത്തതും ഒന്നും ശ്രദ്ധിച്ചില്ല. ഇടയ്ക്ക് പലപ്പോഴും തോന്നി പഴയ കാളവണ്ടി ആയിരുന്നു ഭേദം. ഡീസല്‍ വിലയുടെ കയറിപ്പോക്ക് ഞെട്ടിക്കുമ്പോഴാണ്, ആ തോന്നല്‍ ഉണ്ടാവുക. കാളവണ്ടി എന്നാലെന്താ കൊച്ചുമകന്റെ മുഖത്തേയ്ക്ക് അദ്ദേഹം നോക്കി, അവനറിയാന്‍ വഴിയില്ല. കാള എന്നൊക്കെ പറഞ്ഞാല്‍ അവര്‍ക്കൊക്കെ പ്ലേറ്റുകളില്‍ മസാല പുരട്ടി വച്ചിരിക്കുന്ന കറിയും ഫ്രൈയും ഒക്കെ ആണ്. എന്റെ പാവം കുട്ടികള്‍ !!! മുത്തശ്ശന്‍ നെടുവീര്‍പ്പിട്ടു.
മരപ്പാവകള്‍പോലെ ടിവിയില്‍ എന്തൊക്കെയോ പറഞ്ഞിട്ടു പോകുന്ന മന്ത്രിമാരുടെ മുഖം കാണുമ്പോള്‍ ഈ മുപ്പതു വര്‍ഷങ്ങള്‍ക്കിപ്പുറം ഓര്‍ക്കാനം വരുന്നു.
ജീവനില്ലാത്ത മരപ്പാവകള്‍ , കീ കൊടുത്ത് തിരിക്കാവുന്ന വെറും റബ്ബര്‍ പാവകള്‍ ...
-"എന്താ മുത്തശ്ശാ ആലോ
2000
ചിക്കുന്നത്" കൊച്ചു മകന്‍ മുഖത്തേയ്ക്കുതന്നെ നോക്കിയിരിക്കുന്നു.
"ഒന്നുമില്ല കുട്ടാ... മുത്തശ്ശനു ലേശം വെള്ളം കൊണ്ടുത്തരൂ"
-"ബിസ്ലേരി വേണോ, അതോ..."
ഈശ്വരാ... ഫ്ലാറ്റിന്റെ പുറകിലെ ആണ്ടുകള്‍ പഴക്കമുള്ള മറയില്ലാത്ത , ഉണങ്ങിയ കിണര്‍ നിസ്സംഗതയോടെ ഇരിക്കുന്നു. ഒരുകാലത്ത് നിറയെ വെള്ളവുമായി നിറഞ്ഞു തുളുമ്പി നിന്ന കിണര്‍ .
നീരൊഴുക്കള്‍ നഷ്ടമാക്കിയ വിമാനത്താവളത്തെ ഇനിയെങ്ങനെ ശപിക്കും. ആറന്‍മുളയെന്ന ഹരിതാഭമായിരുന്ന , ജലശ്രോതസ്സുകള്‍ തെളിഞ്ഞു നിന്ന ഗ്രാമത്തെ മിനറല്‍ ജലം എന്ന സംസ്കാരം പഠിപ്പിച്ച വികസനം , ഇത് ചോദിച്ചു വാങ്ങിയതാണ്, അനുഭവിക്കാം.
കൊച്ചുമകന്‍ കൊണ്ടു കൊടുത്ത ബിസ്ലേരി ജലത്തെ മുത്തശ്ശന്‍ വായിലേയ്ക്ക് കമഴ്ത്തി, ചെറിയ കവര്‍പ്പ്. നീരൊഴുക്കില്ലാത്തിടത്ത് വെള്ളം കൊണ്ടു വരുന്നത് എവിടെ നിന്നാണെന്ന് അന്വേഷിക്കാനും വയ്യല്ലോ, കുടിച്ചോളുക. അല്ലെങ്കിലും ആ പഴയ കാലം എത്ര അനുഭവിച്ചാലും മിണ്ടാതിരിക്കാനുള്ള ക്ഷമ പഠിപ്പിച്ചിരുന്നല്ലോ...
* പംക്തികളിലുള്ളതു ലേഖകരുടെ വ്യക്തിപരമായ അഭിപ്രായങ്ങളാണ്. പത്രത്തിന്റെ നയങ്ങളുമായി ലേഖനങ്ങളിലെ അഭിപ്രായങ്ങള്‍ക്കു ബന്ധമില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
െവെവിധ്യത്തിനു പേരുകേട്ട നാടാണ് ഇന്ത്യ. അമ്പതിനായിരം തരം അരിവര്ഗം. ആയിരം... Read More
രാജ്യസ്നേഹിയായ ഒരു ഇന്ത്യാക്കാരനു നീതി തേടിച്ചെന്ന് മുട്ടാവുന്ന ഏതെങ്കിലും... Read More
യുദ്ധത്തിലും കളിക്കളത്തിലും ജയിക്കാനും തോറ്റുകൊടുക്കാനും കള്ളക്കളി... Read More
പട്ടിണിയും പോഷകാഹാരക്കുറവും കാരണം അട്ടപ്പാടിയില്‍ ആദിവാസി കുടുംബങ്ങളിലെ... Read More