1f37  പൂച്ചരോമത്തിന്‌ ഇത്രയും രുചിയോ? | mangalam.com
Last Updated 39 min 29 sec ago
18
Saturday
May 2013

പൂച്ചരോമത്തിന്‌ ഇത്രയും രുചിയോ?

mangalam malayalam online newspaper

രോമം പറന്നുനടക്കുന്നത്‌ സഹിക്കാന്‍ കഴിയാത്തതു കാരണം പലരും പൂച്ചയെ വളര്‍ത്താന്‍ മടി കാണിക്കാറുണ്ട്‌. എന്നാല്‍, പൂച്ചരോമത്തെ കുറ്റം പറയുന്നത്‌ കേട്ടാല്‍ ഡെട്രോയിറ്റുകാരി ലിസയ്‌ക്ക് സഹിക്കില്ല. കാരണം കഴിഞ്ഞ 15 വര്‍ഷമായി ഈ 43 കാരി പൂച്ചരോമത്തിന്‌ അഡിക്‌ടാണ്‌!

രണ്ട്‌ മണിക്കൂറിലധികം തനിക്ക്‌ പൂച്ചരോമം തിന്നാതെ കഴിയാനാവില്ല എന്നാണ്‌ ലിസ പറയുന്നത്‌. മൃദുവായ പൂച്ചരോമം ചവയ്‌ക്കുന്നത്‌ സുഖപ്രദമായ ഒരു അനുഭവമാണ്‌. സ്വന്തം പൂച്ചയുടെ രോമമാണെങ്കില്‍ അത്‌ ഏറെ ഹൃദ്യമായിരിക്കും. മാനസിക പിരിമുറുക്കം ഇല്ലാതാക്കാന്‍ ഇത്‌ നല്ല മാര്‍ഗമാണെന്നും ലിസ പറയുന്നു!

തന്റെ അപ്പാര്‍ട്ടുമെന്റിന്റെ പരിസരത്തു നിന്നാണ്‌ ലിസ പൂച്ചരോമം സംഘടിപ്പിക്കുന്നത്‌. രോമം ആവശ്യത്തിനു ലഭിച്ചില്ലെങ്കില്‍ സ്വന്തം പൂച്ചയെ നക്കിത്തോര്‍ത്തിയാണ്‌ ഇവര്‍ തന്റെ വിചിത്രമായ ആസക്‌തിക്ക്‌ ശമനം വരുത്തുന്നത്‌. ടിഎല്‍സി ചാനല്‍ അവതരിപ്പിക്കുന്ന 'മൈ സ്‌ട്രേഞ്ച്‌ അഡിക്ഷന്‍' എന്ന പരമ്പരയിലാണ്‌ ലിസയുടെ വിചിത്ര സ്വഭാവം അവതരിപ്പിക്കുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0