RSS Generator 2.1.1 http://www.rssboard.org/rss-specification mangalam.com http://www.mangalam.com/.html News en-US /loading-logo.jpg http://www.mangalam.com/ 88 31 mangalam newspaper പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത 11 പേര്‍ അറസ്റ്റില്‍
ഝാര്‍ഖണ്ഡ്: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ ബലാത്സംഗം ചെയ്ത പതിനൊന്ന് പ്രതികളെ പോലീസ് അറസ്റ്റ് ചെയ്തു. ലൊഹര്‍ദഗയിലാണ് സംഭവം. ഹിര്‍ഹി ഹാരാ ടൊളി പ്രദേശത്ത് പോലീസ് സംഘം നടത്തിയ തെരച്ചിലിലാണ് പ്രതികള്‍ അറസ്റ്റിലായത്. 18നും 28നും ഇടയില്‍ പ്രായമുള്ളവരാണ് അസ്റ്റിലായത്. പ്രദേശത്ത് എത്തിയ പെണ്‍കുട്ടികശെ ഓഗസ്റ്റ് 16നാണ് പ്രതികള്‍ ബലാത്സംഗം ചെയ്തത്.

പെണ്‍കുട്ടികള്‍ മോട്ടോര്‍ സൈക്കിളില്‍ യാത്ര ചെയ്യുകയും ഊ സമയം റെയില്‍വെ ബ്രിഡ്ജിന് സമീപം ഇവരുടെ മോട്ടോര്‍ സൈക്കിള്‍ പെട്ടുപോവുകയായിരുന്നു. തുടര്‍ന്ന് പെണ്‍കുട്ടികളില്‍ ഒരാള്‍ പ്രദേശത്തുള്ള സുഹൃത്തിനെ വിളിച്ച് സഹായമഭ്യര്‍ത്ഥിച്ചു. സുഹൃത്ത് 11 പേരെ സഹായത്തിനയച്ചു. ഇവര്‍ പെണ്‍കുട്ടികളെ പിടിച്ചുകൊണ്ട് പോയി ബലാത്സംഗം ചെയ്യുകയായിരുന്നു.

പെണ്‍കുട്ടികളുടെ മൊബൈല്‍ ഫോണുകളും ഇവര്‍ തട്ടിയെടുത്തു. പെണ്‍കുട്ടികളുടെ പരാതിയിലാണ് പോലീ്‌സ് കേസ് റജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്.
http://www.mangalam.com/news/detail/242097-latest-news-11-men-arrested.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242097/arrest.jpg http://www.mangalam.com/news/detail/242097-latest-news-11-men-arrested.html Mon, 20 Aug 2018 13:54:44 +0530 Mon, 20 Aug 2018 13:54:44 +0530 രണ്ടര കിലോമീറ്ററിനകത്ത് പ്രദേശങ്ങള്‍ വിണ്ടുകീറുന്നു ; പുതിയതായി പണിത വീട്ടില്‍ രണ്ടു മാസം പോലും താമസിക്കാനായില്ല ; ഒന്നാം നില ഭൂമിക്കടിയിലേക്ക് ഇടിഞ്ഞു താണു
നെടുങ്കണ്ടം: പുതിയതായി പണി കഴിപ്പിച്ച രണ്ടുനില വീടിന്റെ ആദ്യനില രണ്ടു മാസം പിന്നിടും മുമ്പ് ഭൂമി വിണ്ടുകീറിയതിനെ തുടര്‍ന്നു മണ്ണിനടിയിലായി. രണ്ടാം നില പൂര്‍ണ്ണമായും തകരുന്ന നിലയിലേക്കാണ് നീങ്ങിക്കൊണ്ടിരിക്കുന്നത്. നെടുങ്കണ്ടം മാവടി തേനമാക്കല്‍ അപ്പച്ചന്റെ വീട് ഭൂമി വീണ്ടുകീറിയതിനെ തുടര്‍ന്ന് ചെരിഞ്ഞു കൊണ്ടിരിക്കുകയാണ്. അപകടം മുന്നില്‍കണ്ട് വീട്ടുകാര്‍ ഇവിടെ നിന്നും മാറി.

ഒരു മാസം മുമ്പാണ് വീട് പൂര്‍ത്തിയായി വീട്ടുകാര്‍ ഇവിടേയ്ക്ക് താമസം മാറിയത്. എന്നാല്‍ നാലു ദിവസം മുമ്പ് വീട്ടില്‍ വിള്ളല്‍ കണ്ടെത്തുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ മറ്റൊരിടത്തേക്ക് മാറുകയും ഗൃഹോപകരണങ്ങളും മറ്റും മാറ്റുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസങ്ങള്‍ ഉണ്ടായ കനത്ത മഴയെ തുടര്‍ന്ന് ഇവിടെ ഭൂമി വിണ്ടുകീറുകയും മണ്ണ് താഴേയ്ക്ക് ഇരുന്ന് ഒരു നില മുഴുവനായും മണ്ണിനടിയിലായി.

താമസിച്ചു തുടങ്ങിയപ്പോള്‍ തന്നെ വീട് ഇടിയുകയായിരുന്നു. അതേസമയം ഈ പ്രദേശത്ത് രണ്ടര കിലോമീറ്ററിനകത്ത് അനേകം ഇടത്താണ് ഭൂമി പിളര്‍ന്നു മാറിയിരിക്കുന്നത്. മാവടി കുഴികൊമ്പ് ഭാഗത്ത് രണ്ടാള്‍ താഴ്ചയിലേക്ക് ഭുമി ഇടിഞ്ഞു താണിരിക്കുകയാണ്. ഇവിടുത്തെ പല പ്രദേശങ്ങളിലെയും മണ്‍ഭിത്തികള്‍ തകര്‍ന്നു കൊണ്ടിരിക്കുകയാണ്.
http://www.mangalam.com/news/detail/242094-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242094/house.jpg http://www.mangalam.com/news/detail/242094-latest-news.html Mon, 20 Aug 2018 13:46:41 +0530 Mon, 20 Aug 2018 13:46:41 +0530 സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയേയും, രക്ഷാപ്രവര്‍ത്തനത്തേയും അധിക്ഷേപിക്കുന്ന വീഡിയോ: സൈനികനല്ലെന്ന് കരസേന, അജ്ഞാതനെതിരെ കേസെടുത്തു
തിരുവനന്തപുരം: സൈനിക വേഷത്തില്‍ മുഖ്യമന്ത്രിയേയും രക്ഷാപ്രവര്‍ത്തനത്തേയും അധിക്ഷേപിക്കുന്ന വീഡിയോ പോസ്റ്റ് ചെയ്തയാള്‍ക്കെതിരെ കേസെടുത്തു. പത്തനംതിട്ട കടമ്മനിട്ട സ്വദേശിയായ കെ.എസ് ഉണ്ണി എന്നയാളാണു വീഡിയോ പോസ്റ്റ് ചെയ്തതെന്ന് സൈബര്‍ പോലീസ് വ്യക്തമാക്കിയിട്ടുണ്ട്. ഇയാള്‍ക്കെതിരെ ആള്‍മാറാട്ടം, പൊതുജനശല്യം എന്നീ വകുപ്പുകള്‍ പ്രകാരമാണ് കേഃെസടുത്തിട്ടുള്ളത്.

സൈനികവേഷത്തിലെത്തി ഒരാള്‍ സംസാരിക്കുന്ന വീഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. തുടര്‍ന്ന് ഇയാള്‍ സൈനികനല്ലെന്ന് കരസേന അഡീഷണല്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് പബ്ലിക് ഇന്‍ഫര്‍മേഷല്‍ അറിയിച്ചു. കരസേനയുടെ പേരില്‍ തെറ്റിദ്ധാരണ നടത്തിയതു ശ്രദ്ധയില്‍പ്പെട്ടുവെന്നും, ഇത്തരം സന്ദേശങ്ങള്‍ പ്രചരിപ്പിക്കരുതെന്നും കരസേന വ്യക്തമാക്കി. അതേസമയം ഇത്തരത്തില്‍ സൈന്യവുമായി ബന്ധപ്പെട്ടുള്ള വ്യാജ പ്രചരണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ 7290028579 എന്ന വാട്‌സാപ് നമ്പറില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. ഇയാള്‍ പത്തനംതിട്ട സ്വദേശിയായ ടെറിട്ടോറിയല്‍ ആര്‍മി ഉദ്യോഗസ്ഥനാണെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കേരളതതിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ സൈന്യത്തെ ഏല്‍പ്പിക്കണമെന്നും, എന്നാല്‍ ഭരണം നഷ്ടമാകുമെന്ന് ഭയന്ന് പിണറായി സൈന്യത്തെ വിളിക്കാത്തതാണെന്നുമായിരുന്നു ഇയാള്‍ വീഡിയോയിലൂടെ പറഞ്ഞത്. ഞായറാഴ്ച രാവിലെയാണു വീഡിയോ വൈറലായത്.

http://www.mangalam.com/news/detail/242095-latest-news-fake-army-video-goes-viral.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242095/army-fake.jpg http://www.mangalam.com/news/detail/242095-latest-news-fake-army-video-goes-viral.html Mon, 20 Aug 2018 13:49:01 +0530 Mon, 20 Aug 2018 13:49:01 +0530 ഇത്രയും പേര്‍ ദുരിതം അനുഭവിക്കുമ്പോള്‍ സഹായിക്കാന്‍ കഴിഞ്ഞാല്‍ നല്ലതല്ലെ? അച്ഛന്‍ സമ്മാനിച്ച ഒരു ഏക്കര്‍ സ്ഥലം ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത് 11-ാം ക്ലാസുകാരി
പയ്യനൂര്‍: കേരളത്തെ പിടിച്ചുലച്ച പ്രളയത്തില്‍ നിന്നും കരകയറുകയാണ് സംസ്ഥാനം. ദുരിതാശ്വാസത്തിനായി കേരളമൊന്നാകെ കൈകോര്‍ത്തിരിക്കുകയാണ്. അച്ഛന്‍ തനിക്കും അനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം സംഭവാന ചെയ്തിരിക്കുകയാണ് 11-ാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സ്വാഹ. 'എന്റെ അച്ഛന്‍ എനിക്കും കുഞ്ഞനുജനുമായി നല്‍കിയ ഒരേക്കര്‍ സ്ഥലം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുന്നു' എന്നായിരുന്നു സ്വാഹ വിഎസിന്റെ വാക്കുകള്‍.

ഷേണായ് സ്മാരക ഗവ. ഹയര്‍ സെക്കന്‍ഡറിയിലെ പ്ലസ് വണ്‍ ഹ്യൂമാനിറ്റീസ് വിദ്യാര്‍ത്ഥിനിയാണ് സ്വഹ. അനിയന്‍ ബ്രഹ്മ ഇതേ സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയാണ്. പയ്യന്നൂര്‍ കണ്ടങ്കാളിയില്‍ കൃഷിക്കാരനായ ശങ്കരന്റെയും വിധുബാലയുടെയും മകളാണ് സ്വാഹ. ഇങ്ങനൊരാഗ്രഹം കുട്ടികള്‍ പറഞ്ഞപ്പോള്‍ താന്‍ സമ്മതിക്കുകയായിരുന്നെന്ന് ശങ്കരന്‍ പറയുന്നു.

പയ്യന്നൂര്‍ ചെറുപുഴ റൂട്ടില്‍ മാത്തിലിനടുത്ത് പാരമ്പര്യമായി കിട്ടിയ ഒരേക്കര്‍ സ്ഥലം ദുരിതബാധിതര്‍ക്കായി വിട്ടുകൊടുക്കും. മാര്‍ക്കറ്റില്‍ ഇപ്പോള്‍ 50 ലക്ഷം രൂപയോളം കിട്ടുന്ന ഭൂമിയാണത്. അത് പത്ത് പേര്‍ക്ക് സഹായകമാകുമെങ്കില്‍, മക്കള്‍ക്ക് അങ്ങനെയൊരു ആഗ്രഹമുണ്ടെങ്കില്‍ അത് നടക്കട്ടെയെന്ന് ശങ്കരന്‍ പറഞ്ഞു.

സ്വാഹ എഴുതിയ കുറിപ്പ് ഇങ്ങനെ:

'അണ്ണാന്‍ കുഞ്ഞും തന്നാലായത്' എന്നല്ലേ? നാടിന്റെ ഇന്നത്തെ ദയനീയസ്ഥിതിയില്‍ ഈ സ്‌കൂളിലെ വിദ്യാര്‍ത്ഥികളായ ഞാനും എന്റെ അനുജന്‍ ബ്രഹ്മ:യും കൂടി നമ്മുടെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു കൊച്ച് സംഭാവന നല്‍കാന്‍ ആഗ്രഹിക്കുന്നു.

കൃഷിക്കാരനായ ഞങ്ങളുടെ അച്ഛന്‍ ഞങ്ങളുടെ നാളേക്കുവേണ്ടി കരുതിവച്ചിരിക്കുന്ന ഭൂസ്വത്തില്‍ നിന്നും ഒരേക്കര്‍ സ്ഥലം സംഭാവനയായി നല്‍കാന്‍ നിശ്ചയിച്ചു. അച്ഛന്റെ അനുവാദം ഞങ്ങള്‍ വാങ്ങി. ഇനി ഞങ്ങള്‍ എന്താണ് വേണ്ടത്?
http://www.mangalam.com/news/detail/242092-latest-news-swaha-donate-land-for-surviving-kerala.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242092/swaha.jpg http://www.mangalam.com/news/detail/242092-latest-news-swaha-donate-land-for-surviving-kerala.html Mon, 20 Aug 2018 13:31:50 +0530 Mon, 20 Aug 2018 13:31:50 +0530 ഈ കളക്ടറെ ഞങ്ങള്‍ക്കു തന്നേക്കാമോയെന്ന് മറ്റു ജില്ലക്കാര്‍; സന്നദ്ധപ്രവര്‍ത്തകരെ ആവേശത്തിലാഴ്ത്തി വാസുകി ഐഎസിന്റെ പ്രസംഗം: വീഡിയോ വൈറല്‍
രാഷ്ട്രീയം കളിക്കുന്ന രാഷ്ട്രീയക്കാരെയല്ല മുന്നില്‍ നിന്നു നയിക്കുന്ന യഥാര്‍ത്ഥ നേതാക്കന്മാരെയാണ് വേണ്ടതെന്ന് പ്രളയ മുഖത്തുപെട്ട മലയാളികള്‍ മനസ്സിലാക്കി കഴിഞ്ഞു. രക്ഷാദൗത്യത്തിനായി ഇറങ്ങി തിരിച്ചിരിക്കുന്ന യുവാക്കളെ മുന്നില്‍ നിന്നു നയിക്കുന്ന കേരളത്തിലെ യുവ ഐഎസ് ഉദ്യോഗസ്ഥര്‍ തന്നെ ഇതിനുദാഹരണം. തിരുവനന്തപുരത്തിന് ഇപ്പോള്‍ എല്ലാം അവരുടെ സ്വന്തം കളക്ടര്‍ വാസുകിയാണ്. ദുരിത മേഖലയിലും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലും ഒരുപോലെയെത്തുന്ന കളക്ടര്‍. രാവും പകലുമില്ലാതെ തിരുവനന്തപുരം കോട്ടണ്‍ഹില്‍ കളക്ഷന്‍ സെന്ററില്‍ പ്രളയബാധിതരെ സഹായിക്കാന്‍ സാധനങ്ങള്‍ ഒരുക്കുന്ന പ്രവര്‍ത്തകര്‍ക്കും പിന്തുണ കളക്ടറാണ്. കഴിഞ്ഞ ദിവസം രാത്രി സെന്ററിലെത്തിയ കളക്ടര്‍ നടത്തിയ പ്രസംഗം പ്രവര്‍ത്തകരെ വീണ്ടും ആവേശത്തിലാക്കുന്നതായിരുന്നു.

'നിങ്ങള്‍ എന്തു ചെയ്യുന്നുവെന്ന് മനസ്സിലാക്കിയിട്ടുണ്ടോ? മനസ്സിലാക്കുന്നുണ്ടോ?. നിങ്ങള്‍ ചരിത്രം രചിക്കുകയാണ്. നമ്മള്‍ കേരളത്തിന്, മലയാളികള്‍ക്ക് എന്തു ചെയ്യാന്‍ സാധിക്കുമെന്ന് കേരളത്തിന് തന്നെ കാണിച്ചു കൊടുക്കുകയാണ്. ഇത്രയും സന്നദ്ധ സേവന പ്രവര്‍ത്തനങ്ങളും വസ്തുക്കളും കേരളത്തില്‍ നിന്നു തന്നെ പോകുന്നെന്ന് പറയുന്നത് അന്താരാഷ്ട്ര വാര്‍ത്തയാവുകയാണ്. എന്റെ അഭിപ്രായത്തില്‍ സ്വാതന്ത്ര്യത്തിനു വേണ്ടി എങ്ങനെ പോരാടിയോ അതുപോലെ പട്ടാളക്കാരെപ്പോലെയാണ് നിങ്ങളെല്ലാവരും നില്‍ക്കുന്നത്. അത്ഭുതപ്പെടുത്തുന്നതാണ് നിങ്ങളുടെ പ്രവൃത്തി.

നിങ്ങളുടെ പ്രവൃത്തിമൂലം സര്‍ക്കാരിനു ലഭിച്ച ഗുണമെന്താണെന്നു വെച്ചാല്‍ തൊഴിലാളികള്‍ക്കു നല്‍കേണ്ട പണം ലാഭിച്ചു. എയര്‍പോട്ടില്‍ വരുന്ന സാധനങ്ങള്‍ കയറ്റാനും ഇറക്കാനും 400ഓളം സന്നദ്ധസേവകാരാണുളളത്. ഇതിന് തൊഴിലാളികളെ നിയമിച്ചാല്‍ കോടാനുകോടികളായിരിക്കും ലേബര്‍ ചാര്‍ജ്. അത്രയും സേവനം നിങ്ങള്‍ സര്‍ക്കാരിന് ചെയ്തു നല്‍കുന്നുണ്ട്. ഒരുപാട് സമയം നിങ്ങളോടൊപ്പം ചിലവഴിക്കാന്‍ സാധിക്കാത്തതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. എന്റെ ഉദ്യോഗസ്ഥര്‍ നിങ്ങളെ പിന്തുണയ്ക്കാന്‍ എപ്പോഴും ഉണ്ടാകും. ഞാന്‍ കോളേജില്‍ പഠിച്ച സമയത്ത് എന്തെങ്കിലും നല്ല കാര്യങ്ങള്‍ ചെയ്താല്‍ ഞങ്ങള്‍ക്കൊരു ശീലമുണ്ട്. ഞങ്ങള്‍ ഓപ്പോടും. എന്നുവെച്ചാല്‍ ഞാന്‍ ഓപ്പോട് എന്നു പറയുമ്പോള്‍ നിങ്ങള്‍ ഓഹോയ് എന്നു പറയണം.' പിന്നാലെ കളക്ടര്‍ ഓപ്പോട് പറഞ്ഞു, ക്യാമ്പ് ഏറ്റുവിളിച്ചു.. ഓഹോയ്....

തങ്ങളുടെ ഭാഗത്തു നിന്ന് എന്തെങ്കിലും തെറ്റോ കുറവോ ഉണ്ടെങ്കില്‍ ക്ഷമിക്കണം, എന്നു പറഞ്ഞാണ് കളക്ടര്‍ പ്രസംഗം അവസാനിപ്പിച്ചത്. ക്യാമ്പിനെ ആവേശത്തിലാക്കിയ കളക്ടറുടെ പ്രസംഗം ഇപ്പോള്‍ വൈറലാണ്.
http://www.mangalam.com/news/detail/242091-latest-news-vasuki-iass-speech-viral.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242091/vasuki.jpg http://www.mangalam.com/news/detail/242091-latest-news-vasuki-iass-speech-viral.html Mon, 20 Aug 2018 13:28:38 +0530 Mon, 20 Aug 2018 13:28:38 +0530 നാട് വെള്ളത്തില്‍ മുങ്ങിത്താഴുമ്പോള്‍ വനംമന്ത്രി ജര്‍മ്മനിയില്‍ ഓണാഘോഷ പരിപാടിയില്‍ ; കെ രാജുവിനെതിരേ കാനം രാജേന്ദ്രന്‍
തിരുവനന്തപുരം :കൊടും പ്രളയത്തില്‍ സംസ്ഥാനം മുങ്ങിത്താഴുമ്പോള്‍ ജര്‍മ്മനിയില്‍ ഓണാഘോഷ പരിപാടിക്ക് പോയ വനംമന്ത്രി കെ രാജുവിനെതിരേ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വെള്ളപ്പൊക്കത്തിന് മുമ്പേ തീരുമാനിച്ച യാത്രയാണെങ്കിലും സമയത്തിന്റെ അനൗചിത്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രിയുടെ നിലപാട് പാര്‍ട്ടിക്കുള്ളില്‍ ചര്‍ച്ച ചെയ്ത് തീരുമാനം എടുക്കും.

മന്ത്രിയുടെ യാത്രയില്‍ പാര്‍ട്ടിക്കു കടുത്ത അതൃപ്തിയുണ്ടെന്നു സി.പി.ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ ''മംഗള''ത്തോടു പറഞ്ഞു. തല സ്ഥാനത്ത് എത്തിയാലുടന്‍ അദ്ദേഹത്തില്‍ നിന്നും വിശദീകരണം തേടുമെന്നും മന്ത്രിയുടെ നിലപാട് പാര്‍ട്ടിയെ അറിയിക്കട്ടേയെന്നും കാനം രാജേന്ദ്രന്‍ പറഞ്ഞു. പ്രളയം രൂക്ഷമായ 16 ാം തീയതി പുലര്‍ച്ചെയാണ് കെ.രാജു യാത്ര തിരിച്ചത്. പ്രളയക്കെടുതിയില്‍ വലയുമ്പോള്‍ കോട്ടയത്തിന്റെ ചുമതല ഏകോപിപ്പിക്കേണ്ട സമയത്ത് വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ഓണാഘോഷ പരിപാടിയില്‍ പങ്കെടുക്കാന്‍ മന്ത്രി ജര്‍മ്മനിയില്‍ ആയിരുന്നു.

യാത്ര വിവാദമായതോടെ മന്ത്രിയെ പാര്‍ട്ടി തിരിച്ചു വിളിക്കുകയായിരുന്നു. നടപടി പാര്‍ട്ടിയുടെ പ്രതിഛായയെ ബാധിച്ചെന്നാണ് വാദം. മന്ത്രിയുടെ നടപടി പാര്‍ട്ടിക്കും ഇടതുസര്‍ക്കാരിനും നാണക്കേടുണ്ടാക്കിയെന്ന നിലപാടിലാണു നേതൃത്വം. രാജുവിന്റെ മന്ത്രിസ്ഥാനം തെറിക്കുമെന്ന സൂചനയാണു പാര്‍ട്ടി നേതൃത്വം നല്‍കുന്നത്. അതേസമയം അച്ചടക്ക നടപടിയിലേക്കോ താക്കീതിലേക്കോ ഒതുക്കാനും സാധ്യതയുണ്ട്.

കോട്ടയത്തു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കേയാണു പാര്‍ട്ടിയെ അറിയിക്കാതെ രാജു ജര്‍മനിക്കു പറന്നത്. ഇതു വിവാദമായതോടെ പാര്‍ട്ടി ഇടപെട്ട്, മന്ത്രിയെ തിരിച്ചുവിളിച്ചെങ്കിലും വിമാന ടിക്കറ്റ് ലഭിക്കാത്തതിനാല്‍ അദ്ദേഹത്തിന് ഇതുവരെ മടങ്ങിയെത്താന്‍ കഴിഞ്ഞിട്ടില്ല.
http://www.mangalam.com/news/detail/242090-latest-news.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242090/k-raju.jpg http://www.mangalam.com/news/detail/242090-latest-news.html Mon, 20 Aug 2018 13:22:46 +0530 Mon, 20 Aug 2018 13:22:46 +0530 മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പാഠപുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും ഉടന്‍ നല്‍കുമെന്ന് മന്ത്രി
തിരുവനന്തപുരം: മഴക്കെടുതിയില്‍ നഷ്ടപ്പെട്ട പുസ്തകങ്ങളും സര്‍ട്ടിഫിക്കറ്റുകളും സ്‌കൂളുകള്‍ വഴി നല്‍കുമെന്ന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ്. നഷ്ടപ്പെട്ടവ എന്തൊക്കെയാണന്ന് അതാതു സ്‌കൂളില്‍ അറിയിക്കണം. പുതിയ പാഠ പുസ്തകങ്ങള്‍ അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.

ഈ മാസം 31-ാം തീയതി മുതല്‍ പാഠപുസ്തകം നഷ്ടടപ്പെട്ട കുട്ടികള്‍ അവര്‍ക്ക് നഷ്ടപ്പെട്ട പുസ്തകങ്ങളുടെ എണ്ണം സ്‌കൂളുകളില്‍ രജിസ്റ്റര്‍ ചെയ്യണം. യൂണിഫോമും ഇത്തരത്തില്‍ വിതരണം ചെയ്യും. സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടവര്‍ സെപ്റ്റംബര്‍ മൂന്നാം തീയതിക്ക് മുമ്പ് ഏതൊക്കെ സര്‍ട്ടിഫിക്കറ്റുകള്‍ നഷ്ടപ്പെട്ടെന്ന് അറിയിക്കണം. എത്രയും വേഗം അവ നല്‍കാനുള്ള നടപടിയുണ്ടാക്കണം.

സ്‌കൂളുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സ്‌കൂള്‍ വഴി നല്‍കും. അവ അതത് സ്‌കൂളുകളില്‍ അറിയിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രളയം മൂലം കേന്ദ്ര പരീക്ഷകള്‍ എഴുതാന്‍ കഴിയാത്തവര്‍ക്ക് പരീക്ഷയെഴുതാനുള്ള എല്ലാ വഴികളും സര്‍ക്കാര്‍ നോക്കുമെന്നു വിദ്യഭ്യാസ മന്ത്രി പറഞ്ഞു. ഇതിനായുള്ള നടപടികള്‍ തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.
http://www.mangalam.com/news/detail/242096-latest-news-flood-issues-in-kerala.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242096/books.jpg http://www.mangalam.com/news/detail/242096-latest-news-flood-issues-in-kerala.html Mon, 20 Aug 2018 13:52:27 +0530 Mon, 20 Aug 2018 13:52:27 +0530 ജാഗ്രതൈ...! സ്മാര്‍ട്ട്‌ഫോണുകള്‍ നിങ്ങളെ അന്ധരാക്കിയേക്കാം...
ലാപ്ടോപ്പ്, സ്മാര്‍ട്ട്ഫോണ്‍, ടാബ്ലെറ്റ് എന്നിവ നിരന്തരമായി ഉപയോഗിക്കുന്നവരെ കുഴപ്പത്തിലാക്കുന്ന ഒരു പഠനറിപ്പോര്‍ട്ടാണ് പുറത്ത് വരുന്നത്. നിങ്ങളുടെ കാഴ്ച അപകടത്തിലാക്കുന്ന കാര്യമാണ്. സ്മാര്‍ട്ട് ഫോണ്‍, ടാബ്ലെറ്റ്, ലാപ്‌ടോപ്പ് എന്നിവയുടെ സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന നീല നിറം നമ്മുടെ കണ്ണിനെ വളരെ ദോഷകരമായി ബാധിക്കുമെന്നും പതിയെ കാഴ്ച ശക്തി കുറയുമെന്നുമാണ് പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്.

സ്മാര്‍ട്ട് ഫോണിലേയും മറ്റ് മറ്റ് ഇലക്ട്രോണിക്‌സ് ഉപകരണങ്ങളിലേയും സ്‌ക്രീനില്‍ നല്‍കിയിരിക്കുന്ന നീല ലൈറ്റ് 445 നാനോമീറ്റര്‍ ഹ്രസ്വ തരംഗങ്ങളാണ് പുറപ്പെടുവിക്കുന്നത്. ഈ നീല ലൈറ്റ് കണ്ണിന്റെ പ്രവര്‍ത്തന ശേഷിയെ സാവധാനം കുറയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. അമേരിക്കയിലെ ടൊളേഡോ സര്‍വകലാശാലയിലെ വിദഗ്ധര്‍ നിരന്തരമായി സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നവരില്‍ നടത്തിയ പരീക്ഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഇത് സ്ഥിരീകരിച്ചത്.

കണ്ണിലുള്ള ഫോട്ടോറിസപ്റ്റര്‍ സെല്ലുകള്‍ നശിച്ചാല്‍ പിന്നീട് വളര്‍ന്നു വരാത്തവയാണ്. അതുകൊണ്ട് അമിതമായി ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്ക് 50 വയസിനുള്ളില്‍ കാഴ്ച പൂര്‍ണമായും നഷ്ടപ്പെടുമെന്നും ഗവേഷകര്‍ അഭിപ്രായപ്പെടുന്നു. ഫോണിന്റെ ഡിസ്‌പ്ലേയില്‍ നിന്ന് പുറത്തുവരുന്ന നീല പ്രകാശം റെറ്റിനയിലെ ഫോട്ടോറിസപ്റ്റര്‍ കോശങ്ങളെ പ്രതികൂലമായി ബാധിക്കുകയും അന്ധതയിലേക്ക് നയിക്കുകയും ചെയ്യുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
http://www.mangalam.com/news/detail/242089-latest-news-smart-phone-using.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242089/smart-phone.jpg http://www.mangalam.com/news/detail/242089-latest-news-smart-phone-using.html Mon, 20 Aug 2018 13:17:16 +0530 Mon, 20 Aug 2018 13:17:16 +0530 മില്‍ഖാ സിങിന് പകരം നടന്‍ ഫര്‍ഹാന്‍ അക്തറിന്റെ ചിത്രം; 'ക്രൂരമായ തെറ്റു'മായി പശ്ചിമ ബംഗാള്‍ പാഠപുസ്തകം
പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് നടത്തിയ കൈപ്പിഴയ്‌ക്കെതിരെ ശക്തമായി രംഗത്ത് വന്നിരിക്കുകയാണ് ബോളിവുഡ് നടന്‍ ഫര്‍ഹാന്‍ അക്തര്‍. പശ്ചിമ ബംഗാളിലെ പാഠപുസ്തകത്തില്‍ ഇന്ത്യയുടെ പറക്കും സിക്കുകാരന്‍ മില്‍ഖാ സിങിന്റെ ചിത്രത്തിന് പകരം നല്‍കിയിരിക്കുന്നത് അക്തറിന്റെ ചിത്രമായിരുന്നു. ചിത്രം പ്രചരിച്ചതോടെ വ്യാപക പ്രതിഷേധമാണ് ബംഗാള്‍ സര്‍ക്കാരിനെതിരെ ഉയര്‍ന്നിരിക്കുന്നത്.

മില്‍ഖാ സിങിന്റെ ജീവിതകഥ പറയുന്ന ഭാഗ് മില്‍ഖാ ഭാഗ് ല്‍ മില്‍ഖാ സിങ് ആയി വേഷമിട്ടത് അക്തറായിരുന്നു. ക്രൂരമായ തെറ്റ് എന്നാണ് അക്തര്‍ ട്വിറ്ററിലൂടെ പ്രതികരിച്ചത്. പശ്ചിമ ബംഗാള്‍ വിദ്യാഭ്യാസ വകുപ്പ് എത്രയും വേഗം പാഠപുസ്തകം പിന്‍വലിക്കണമെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. പാഠപുസ്തകത്തില്‍ വന്ന അക്തറിന്റെ ചിത്രം ലൈഫ് ഘോഷ് എന്നയാളാണ് ട്വിറ്ററില്‍ പങ്ക് വെച്ചത്.
http://www.mangalam.com/news/detail/242086-latest-news-west-bengal-school-book-uses-farhan-akhtars-pic-for-milkha-singh.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242086/book.jpg http://www.mangalam.com/news/detail/242086-latest-news-west-bengal-school-book-uses-farhan-akhtars-pic-for-milkha-singh.html Mon, 20 Aug 2018 13:08:54 +0530 Mon, 20 Aug 2018 13:08:54 +0530 പ്രളയത്തില്‍ നീന്തല്‍ താരം സജന്‍ പ്രകാശിന്‍െ്‌റ വീടു ഒലിച്ചു പോയി: ബന്ധുക്കളെ കാണാതായി
ചെറുതോണി: നീന്തല്‍ താരം സജന്‍ പ്രകാശിന്‍െ്‌റ ബന്ധുക്കളെ വെള്ളപ്പൊക്കത്തില്‍ കാണാതായതായി റിപ്പോര്‍ട്ട്. ചെറുതോണി ഡാമിന് സമീപത്തുള്ള ഇവരുടെ വീട് ഒലിച്ചുപോയെന്ന വാര്‍ത്തകള്‍ക്കു പിന്നാലെയാണ് കുടുംബാംഗങ്ങളെ കാണാനില്ലെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്.

ഏഷ്യന്‍ ഗെയിംസില്‍ നീന്തലില്‍ 32 വര്‍ഷങ്ങള്‍ക്കു ശേഷം ഫൈനലിലെത്തിയ ഇന്ത്യന്‍ താരമെന്ന ചരിത്രം കുറിച്ച സജന്‍ പ്രകാശ് മികച്ച പ്രകടനം കാഴ്ചവെച്ചുകൊണ്ട് അഞ്ചാം സ്ഥാനത്ത് എത്തിയിരുന്നു. സജന്‍െ്‌റ അമ്മയുടെ അച്ഛനും സഹോദരങ്ങളെയുമാണ് വെള്ളപ്പൊക്കത്തില്‍ കാണാതായിരിക്കുന്നത്. അമ്മയ്‌ക്കൊപ്പം നെയ്‌വേലിയിലെ വീട്ടിലാണ് സജന്‍ താമസിക്കുന്നത്. ദുരന്ത വിവരം സജനെ അറിയിച്ചിരുന്നില്ലെന്നാണ് റിപ്പോര്‍ട്ട്.
http://www.mangalam.com/news/detail/242087-latest-news-kerala-flood-sajan-prekashs-relatives-missing.html http://www.mangalam.com/uploads/thumbs/imagecache/400x241/uploads/news/2018/08/242087/sajan.jpg http://www.mangalam.com/news/detail/242087-latest-news-kerala-flood-sajan-prekashs-relatives-missing.html Mon, 20 Aug 2018 13:12:45 +0530 Mon, 20 Aug 2018 13:12:45 +0530