Monday, May 21, 2018 Last Updated 54 Min 22 Sec ago English Edition
Todays E paper
Ads by Google
Monday 17 Apr 2017 01.29 AM

അധികൃതര്‍ കനിയുന്നില്ല: ദേശീയപാതയില്‍ അപകടങ്ങള്‍ തുടരുന്നു

uploads/news/2017/04/99889/2.jpg

വരാപ്പുഴ: ദേശീയപാത 17 ലെ അശാസ്‌ത്രീയമായ നടപടികള്‍ അപകടങ്ങള്‍ക്ക്‌ കാരണമാകുന്നു. കൂനമ്മാവില്‍ അപകടങ്ങള്‍ കുറയ്‌ക്കാന്‍ സ്‌ഥാപിച്ചിരിക്കുന്ന ഹമ്പിന്‌ സമീപമാണ്‌ അപകടങ്ങള്‍ തുടര്‍ക്കഥയാകുന്നത്‌.
ഹമ്പ്‌ തിരിച്ചറിയാന്‍ കഴിയാത്തതു മൂലം രാത്രി കാലങ്ങളിലാണ്‌ അപകടങ്ങള്‍ ഏറെയും ഉണ്ടാകുന്നത്‌. തെക്കന്‍ മേഖലയില്‍നിന്നും അമിത വേഗതയില്‍ വരുമ്പോള്‍ പെട്ടെന്ന്‌ ഹമ്പ്‌ കണ്ടു ബ്രേക്ക്‌ പിടിക്കുന്നതിനിടെ നിയന്ത്രണം വിടുകയാണ്‌. രണ്ടുമാസങ്ങള്‍ക്ക്‌ മുന്‍പ്‌ കമ്പി കയറ്റിവന്ന പിക്ക്‌ അപ്പ്‌ വാന്‍ ഹമ്പ്‌ കണ്ടു പെട്ടെന്ന്‌ ബ്രേക്ക്‌ പിടിക്കുന്നതിനിടെ കമ്പിക്കെട്ടുകള്‍ മുഴുവന്‍ കാബിന്‌ മുകളിലേക്ക്‌ വീണു. ഡ്രൈവര്‍ തലനാരിഴയ്‌ക്കാണ്‌ അന്നു രക്ഷപ്പെട്ടത്‌. നാട്ടുകാര്‍ ചേര്‍ന്ന്‌ കമ്പികള്‍ ഓരോന്നായി മാറ്റി ഡ്രൈവറെ രക്ഷപ്പെടുത്തുകയായിരുന്നു. ഒരാഴ്‌ച മുന്‍പ്‌ ആലപ്പുഴയില്‍നിന്നും ഗുരുവായൂര്‍ക്ക്‌ പോയ സംഘം ഇവിടെ അപകടത്തില്‍പ്പെട്ടിരുന്നു. ഹമ്പ്‌ രാത്രിയില്‍ തിരിച്ചറിയാനുള്ള സംവിധാനം ഒരുക്കണമെന്ന ആവശ്യത്തിന്‌ ഏറെ പഴക്കം ഉണ്ട്‌.
എന്നാല്‍ നടപടികള്‍ ഇഴയുകയാണ്‌. കൂനമ്മാവ്‌ സെന്റ്‌ ജോസഫ്‌ ആശ്രമത്തിനു മുന്നിലെ ഹമ്പും തിരിച്ചറിയാന്‍ കഴിയാത്തതിനാല്‍ ഇവിടെയും അപകടം പതിവാണ്‌.

Ads by Google
Advertisement
Monday 17 Apr 2017 01.29 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW