Tuesday, December 12, 2017 Last Updated 2 Min 50 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 11.44 PM

ഹര്‍ത്താല്‍ പൂര്‍ണം, വയനാട്ടില്‍ ജനജീവിതം സ്‌തംഭിച്ചു

uploads/news/2017/04/97125/3wn.jpg

കല്‍പ്പറ്റ: യു.ഡി.എഫ്‌, ബി.ജെ.പി. എന്നിവ ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ വയനാട്ടില്‍ പൂര്‍ണം. ജനജീവിതം സ്‌തംഭിച്ചു. ഹര്‍ത്താലുമായി ബന്ധപ്പെട്ട്‌ കേസുകള്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടില്ലെന്ന്‌ പോലീസ്‌ അറിയിച്ചു. സ്വകാര്യ വാഹനങ്ങള്‍ നാമമാത്രമായിട്ടാണ്‌ നിരത്തിലിറങ്ങിയത്‌. സ്വകാര്യ, കെ.എസ്‌.ആര്‍.ടി.സി. ബസുകളും ടാക്‌സികളും ഓടിയില്ല. പല സ്‌ഥലങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞുവെച്ചുവെങ്കിലും അധികം വൈകാതെ വിട്ടയച്ചു. ചുരത്തില്‍ കുടുങ്ങിയ കെ.എസ്‌.ആര്‍.ടി.സി. ബസ്‌ ഇന്നലെ രാവിലെ കല്‍പ്പറ്റയില്‍ എത്തിയപ്പോള്‍ സമരക്കാര്‍ തടഞ്ഞു. പിന്നീട്‌ വിട്ടയച്ചു. സമയം വൈകി കല്‍പ്പറ്റയില്‍ എത്തിയ സ്വകാര്യ ട്രാവല്‍സ്‌ കമ്പനികളുടെ ബസുകളും തടഞ്ഞു. കല്‍പ്പറ്റ കലക്‌ടറേറ്റിനു മുമ്പില്‍ എ.ബി.വി.പി. പ്രവര്‍ത്തകര്‍ മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിച്ചു. ഉച്ചകഴിഞ്ഞ്‌ മൂന്നു മണിയോടെ സ്വകാര്യ വാഹനങ്ങള്‍ ഓടിത്തുടങ്ങി. വൈകീട്ട്‌ നാലുമണിയോടെ ദീര്‍ഘദൂര കെ.എസ്‌.ആര്‍.ടി.സി. ബസുകളും സര്‍വീസ്‌ ആരംഭിച്ചു. പെട്ടന്ന്‌ പ്രഖ്യാപിച്ച ഹര്‍ത്താലില്‍ അന്യസംസ്‌ഥാനങ്ങളില്‍ നിന്നുള്ള ചരക്കു വാഹനങ്ങള്‍ മുത്തങ്ങയില്‍ കുരുങ്ങി.

Ads by Google
Advertisement
Thursday 06 Apr 2017 11.44 PM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW