Monday, August 21, 2017 Last Updated 6 Min 16 Sec ago English Edition
Todays E paper
Thursday 06 Apr 2017 11.42 PM

ജില്ലയില്‍ ഹര്‍ത്താല്‍ പൂര്‍ണ്ണം

uploads/news/2017/04/97105/2kl.jpg

കണ്ണൂര്‍: പാമ്പാടി നഹ്‌റു കോളജ്‌ വിദ്യാര്‍ഥിയായിരുന്ന ജിഷ്‌ണു പ്രണോയിയുടെ അമ്മയ്‌ക്കും കുടുംബത്തിനും നേരെയുണ്ടായ പോലീസ്‌ അതിക്രമത്തില്‍ പ്രതിഷേധിച്ച്‌ യു.ഡി.എഫും, ബി.ജെ.പിയും ആഹ്വാനം ചെയ്‌ത ഹര്‍ത്താല്‍ ജില്ലയില്‍ പൂര്‍ണം. രാവിലെ ആറുമുതല്‍ വൈകിട്ട്‌ ആറുവരെയായിരുന്നു ഹര്‍ത്താല്‍. ചില അനിഷ്‌ട സംഭവങ്ങള്‍ ഒഴിച്ചാല്‍ ഹര്‍ത്താല്‍ സമാധാനപരമായിരുന്നു. നഗരത്തില്‍ സര്‍വ്വീസ്‌ നടത്തിയ ഓട്ടോറിക്ഷകളെ ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. രാവിലെ സ്‌റ്റാന്‍ഡില്‍ നിന്നും പുറപ്പെടാനിരുന്ന കെ.എസ്‌.ആര്‍.ടി.സി ബസും സമരാനുകൂലികള്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകിടന്നു. സ്വകാര്യ ബസുകള്‍ സര്‍വീസ്‌ നടത്തിയില്ല. ചുരുക്കം കെ.എസ്‌.ആര്‍.ടി.സി ബസുകള്‍ സര്‍വീസ്‌ നടത്തി. അപൂര്‍വ്വം സ്വകാര്യ വാഹനങ്ങള്‍ മാത്രമാണ്‌ നിരത്തിലിറങ്ങിയത്‌. ഓട്ടോ-ടാക്‌സികളും നിരത്തിലിറങ്ങിയില്ല. സര്‍ക്കാര്‍ ഓഫീസുകളിലും മറ്റ്‌ വിദ്യാഭ്യാസ സ്‌ഥാപനങ്ങളിലും ഹാജര്‍ നില നന്നേകുറവായിരുന്നു. സഹകരണ ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ധനകാര്യ സ്‌ഥാപനങ്ങള്‍ പ്രവര്‍ത്തിച്ചില്ല. മെഡിക്കല്‍ ഷോപ്പുകളും ആശുപത്രികളും തുറന്ന്‌ പ്രവര്‍ത്തിച്ചു. ഹോട്ടലുകള്‍ അടഞ്ഞു കിടന്നതിനാല്‍ ജനം പൊതു കാന്റീനുകളെയും റെയില്‍വെ സ്‌റ്റേഷനിലെ ചായക്കടകളെയുമാണ്‌ ആശ്രയിച്ചത്‌. പരീക്ഷ, പാല്‍ , പത്രം, ആശുപത്രി, മരണം, വിവാഹം, ശബരിമല , ഉംറ തീര്‍ഥാടകര്‍ , ഉത്സവം , പള്ളിപ്പെരുന്നാള്‍ തുടങ്ങിയവയെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിരുന്നു. ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ യു.ഡി.എഫ്‌ കമ്മിറ്റിയുടെയും മുസ്ലിം ലീഗ്‌, കോണ്‍്‌ഗ്രസ്‌ പ്രാദേശിക കമ്മിറ്റികളുടെയും നേതൃത്വത്തില്‍ പ്രകടനം നടന്നു. കണ്ണൂര്‍ നഗരത്തില്‍ ജില്ലാ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രകടനം നടത്തി. ഡി.സി.സി പ്രസിഡന്റ്‌ സതീശന്‍ പാച്ചേനി, നേതാക്കളായ കെ. സുരേന്ദ്രന്‍, സുരേഷ്‌ബാബു എളയാവൂര്‍, ബി.മുരളി, പി. ജയകൃഷ്‌ണന്‍, വി.വി ശശീന്ദ്രന്‍, റിജില്‍ മാക്കുറ്റി, റഷീദ്‌ കവ്വായി എന്നിവര്‍ നേതൃത്വം നല്‍കി. ബി.ജെ.പി പ്രവര്‍ത്തകരും പ്രകടനം നടന്നു.

Ads by Google
Ads by Google
Thursday 06 Apr 2017 11.42 PM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW