Friday, October 20, 2017 Last Updated 4 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 03.09 AM

യുവമോര്‍ച്ചാ പ്രവര്‍ത്തകനെ തല്ലിച്ചതച്ചു;നോക്കുകുത്തിയായി പോലീസ്‌ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ മര്‍ദ്ദിക്കുന്നത്‌ കണ്ടിട്ടും ഇടപെടാതെ പോലീസ്‌

uploads/news/2017/04/96974/3tvm.jpg

നെടുമങ്ങാട്‌: നീതിതേടി ഡി.ജി.പി. ഓഫീസിനു മുന്നില്‍ സമരത്തിനെത്തിയ ജിഷ്‌ണു പ്രണോയിയുടെ മാതാവ്‌ മഹിജയെ പോലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചതില്‍ പ്രതിഷേധിച്ച്‌ മുഖ്യമന്ത്രിക്കുനേരെ കരിങ്കൊടി കാട്ടിയ യുവമോര്‍ച്ച പ്രവര്‍ത്തകന്‌ ഡി.വൈ.എഫ്‌.ഐക്കാരുടെ മര്‍ദ്ദനം.
കരകുളം ഗ്രാമപഞ്ചായത്ത്‌ കരയാളത്തുകോണം വാര്‍ഡിലെ പ്രത്യേക ഗ്രാമസഭയോഗ ഉദ്‌ഘാടനത്തിനെത്തിയ മുഖ്യമന്ത്രി പിണറായി വിജയനുനേരെ കരിങ്കൊടി കാണിച്ച യുവമോര്‍ച്ച നിയോജക മണ്ഡലം പ്രസിഡന്റ്‌ വെമ്പായം സ്വദേശി ആര്‍.പി. അഭിലാഷി (24) നെയാണ്‌ ഡി.വൈ.എഫ്‌.ഐക്കാര്‍ വളഞ്ഞിട്ട്‌ മര്‍ദ്ദിച്ചത്‌. ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം. ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ ആര്‍.പി. അഭിലാഷിനെ മര്‍ദ്ദിക്കുന്നത്‌ കണ്ടിട്ടും ഇടപെടാതെ ആദ്യഘട്ടത്തില്‍ പോലീസ്‌ മാറിനിന്നതായി ആക്ഷേപമുണ്ട്‌. ഗുരുതരമായി പരുക്കേറ്റ അഭിലാഷിനെ വട്ടപ്പാറ പോലീസ്‌ കസ്‌റ്റഡിയിലെടുത്ത്‌ വൈദ്യപരിശോധനക്കു ശേഷം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കി റിമാന്റ്‌ ചെയ്‌തു.
ജനാധിപത്യ രീതിയില്‍ പ്രതിഷേധിച്ച അഭിലാഷിനെ വളഞ്ഞിട്ട്‌ ക്രൂരമായി മര്‍ദ്ദിച്ച ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുക്കണമെന്നും ഇതിന്‌ ഒത്താശ ചെയ്‌ത പോലീസുകാരനെ അന്വേഷണ വിധേയമായി സസ്‌പെന്റ്‌ ചെയ്യണമെന്നും ബി.ജെ.പി. നിയോജക മണ്ഡലം പ്രസിഡന്റ്‌ പൂവത്തൂര്‍ ജയന്‍ ആവശ്യപ്പെട്ടു.

Ads by Google
Advertisement
Thursday 06 Apr 2017 03.09 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW