Sunday, May 28, 2017 Last Updated 18 Min 41 Sec ago English Edition
Todays E paper
Thursday 06 Apr 2017 03.07 AM

രണ്ടാം ദിനവും പെന്‍ഷന്‍ വിതരണം തടസപ്പെട്ടു

uploads/news/2017/04/96952/1kg.jpg

കോട്ടയം: ആവശ്യപ്പെട്ട പണം എത്താതിരുന്നതിനെത്തുടര്‍ന്നു രണ്ടാം ദിവസവും ജില്ലയില്‍ ട്രഷറി മുഖാന്തിരമുള്ള പണമിടപാടുകള്‍ തടസപ്പെട്ടു, പെന്‍ഷന്‍ വിതരണവും താറുമാറായി. ജില്ലയില്‍ വിവിധ ട്രഷറികളിലായി 6.95 കോടി രൂപ ആവശ്യപ്പെട്ടെങ്കിലും ലഭിച്ചതു 1.49 കോടി രൂപ മാത്രമാണ്‌. ആവശ്യപ്പെട്ടിട്ട്‌ ഒരു രൂപ പോലും ലഭിക്കാത്ത ട്രഷറികളും ജില്ലയിലുണ്ട്‌.
തുടര്‍ച്ചയായ രണ്ടാം ദിവസവും പെന്‍ഷന്‍ വിതരണത്തില്‍ തടസം നേരിട്ടതോടെ നിരവധി വയോധികര്‍ വലഞ്ഞു. രണ്ടു ദിവസവും ഉച്ചവരെ ട്രഷറികളില്‍ എത്തിയവര്‍ കാത്തു നിന്ന ശേഷമാണു ഏറെപ്പേരും മടങ്ങിയത്‌. ജില്ലാ ഓഫീസ്‌ ഉള്‍പ്പെടെ 12 ട്രഷറികളിലേക്കായി ഇന്നലെ 6.95 ആവശ്യപ്പെടുകയായിരുന്നു.
കറുകച്ചാല്‍ ട്രഷറിയ്‌ക്കാണ്‌ ഇന്നലെ ഏറ്റവും കൂടുതല്‍ പണം ലഭിച്ചത്‌, ഇവിടെ 75 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ 25 ലക്ഷം രൂപ ലഭിച്ചു. ഏറ്റുമാനൂരില്‍ 40 ലക്ഷം ആവശ്യപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപ ലഭിച്ചു. കോട്ടയം സബ്‌ട്രഷറിയിലേക്ക്‌ ഒരു കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 20 ലക്ഷം രൂപയാണ്‌ ലഭിച്ചത്‌. അതേസമയം, പള്ളിക്കത്തോട്ടില്‍ ഒരു രൂപ ലഭിച്ചില്ല. ചൊവ്വാഴ്‌ച പള്ളിക്കത്തോട്ടില്‍ 30 ലക്ഷം രൂപ ആവശ്യപ്പെട്ടപ്പോള്‍ അഞ്ചു ലക്ഷം രൂപയാണു ലഭിച്ചത്‌.
പത്തു ലക്ഷത്തില്‍ താഴെ മാത്രം ഭൂരിഭാഗം ട്രഷറികളിലേക്കു നല്‍കിയാല്‍ മതിയെന്ന്‌ ആര്‍.ബി.ഐ. നിര്‍ദേശമുണ്ടെന്നാണു ബാങ്ക്‌ അധികൃതര്‍ ട്രഷറികളിലേക്കു നല്‍കിയ വിശദീകരണം. ചൊവ്വാഴ്‌ച 6.5കോടി രൂപ ആവശ്യപ്പെട്ടപ്പോള്‍ 1.93കോടി രൂപ മാത്രമായിരുന്നു ലഭിച്ചത്‌.
ലോട്ടറി ഉള്‍പ്പെടെ മറ്റിനത്തില്‍ നിന്നു ലഭിച്ച പണമുപയോഗിച്ചാണു പല ട്രഷറികളിലും പണമിടപാടുകള്‍ നടന്നത്‌. ഇന്നും സമാനമായ സ്‌ഥിതി തന്നെയായിരിക്കുമെന്നാണു സൂചന. നോട്ട്‌ ക്ഷാമമാണു ഇപ്പോള്‍ അനുഭവപ്പെടുന്ന പ്രതിസന്ധിക്കുള്ള പ്രധാന കാരണം..

Ads by Google
Ads by Google
Thursday 06 Apr 2017 03.07 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW