Tuesday, October 24, 2017 Last Updated 0 Min 30 Sec ago English Edition
Todays E paper
Ads by Google
Thursday 06 Apr 2017 03.02 AM

കെ.എസ്‌.യു. പ്രവര്‍ത്തകര്‍ക്കു നേരേ പോലീസിന്റെ നരനായാട്ട്‌; ഇരുപതു പേര്‍ക്കു പരുക്ക്‌

uploads/news/2017/04/96926/2alp.jpg

ആലപ്പുഴ: തലസ്‌ഥാനത്ത്‌ ജിഷ്‌ണു പ്രണോയിയുടെ മാതാവിനും ബന്ധുക്കള്‍ക്കും നേരേ പോലീസ്‌ നടത്തിയ ആക്രമണത്തില്‍ പ്രതിഷേധിച്ച്‌ ആലപ്പുഴയില്‍ കെ.എസ്‌.യു. ജില്ലാ കമ്മിറ്റി നടത്തിയ എസ്‌.പി. ഓഫീസ്‌ മാര്‍ച്ചിന്‌ നേര്‍ക്ക്‌ പോലീസ്‌ നരനായാട്ട്‌.
പോലീസ്‌ ആക്രമണത്തില്‍ പരുക്കേറ്റ ഇരുപതോളം പേരെ ആലപ്പുഴ ജനറല്‍ ആശുപത്രിയില്‍ പ്രവേശിച്ചു. ഡി.സി.സി. ജനറല്‍ സെക്രട്ടറി ആര്‍.ബി. നിജോ, യൂത്ത്‌ കോണ്‍ഗ്രസ്‌ ജില്ലാ പ്രസിഡന്റ്‌ എസ്‌. ദീപു, എന്‍.എസ്‌.യു. ദേശീയ സെക്രട്ടറി ടിജിന്‍ ജോസഫ്‌, കെ.എസ്‌.യു. ജില്ലാപ്രസിഡന്റ്‌ നിതിന്‍ എ. പുതിയിടം, ഷാജി ഉടുമ്പാക്കല്‍, നൂര്‍ദ്ദീന്‍, അനൂപ്‌, ഷെമിം, രാകേഷ്‌ പുത്തന്‍ വീട്‌, വികാശ്‌ വി, അനന്തനാരായണന്‍,ഗംഗാശങ്കര്‍ എന്നിവര്‍ക്കാണു പരുക്കേറ്റത്‌.
ആര്‍.ബി. നിജോയുടെ മൂക്കിനാണ്‌ ഗുരുതരമായ പരുക്കേറ്റത്‌. ഇന്നലെ വൈകിട്ട്‌ ഡി.സി.സി ഓഫീസില്‍ നിന്നും ആരംഭിച്ച പ്രകടനം എസ്‌.പി. ഓഫീസിന്‌ സമീപംവച്ച്‌ പോലീസ്‌ തടയുകയും പ്രകോപനം കൂടാതെ പ്രവര്‍ത്തകരെ ആക്രമിക്കുകയുമായിരുന്നു.
ഇവരെ ആക്രമിക്കുന്നതു കണ്ട്‌ പിന്തിരിപ്പിക്കാനെത്തിയ നേതാക്കളേയും പോലീസ്‌ വളഞ്ഞിട്ട്‌ ആക്രമിക്കുകയായിരുന്നു. ആശുപത്രിയിലേയ്‌ക്കു കൊണ്ടുപോകുമ്പോഴും പോലീസ്‌ പിന്തുടര്‍ന്ന്‌ ആക്രമിച്ചു.സംഭവത്തില്‍ പ്രതിഷേധിച്ച്‌ കെ.എസ്‌.യു-യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ കണ്ണന്‍വര്‍ക്കി പാലത്തിന്‌ സമീപം റോഡ്‌ ഉപരോധിച്ചു. ഇതേസമയം ആശുപത്രിയിലും പോലീസ്‌ സംഘര്‍ഷത്തിനു ശ്രമിച്ചു.
നേതാക്കളെ മര്‍ദിച്ച പോലീസുകാര്‍ ഇവിടെയെത്തിയതില്‍ കോണ്‍ഗ്രസ്‌ നേതാക്കള്‍ പ്രതിഷേധിച്ചു. സി.ഐ സ്‌ഥലത്തെത്തി പ്രവര്‍ത്തകര്‍ക്ക്‌ നേരെ ക്ഷോഭിച്ചത്‌ സംഘര്‍ഷാവസ്‌ഥയ്‌ക്കിടയാക്കിയെങ്കിലും പിന്നീട്‌ ഡി.സി.സി പ്രസിഡന്റ്‌ എം. ലിജു, എ.എ. ഷുക്കൂര്‍ തുടങ്ങിയവര്‍ പ്രവര്‍ത്തകരെ ശാന്തരാക്കി.

Ads by Google
Advertisement
Thursday 06 Apr 2017 03.02 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW