Thursday, June 22, 2017 Last Updated 6 Min 44 Sec ago English Edition
Todays E paper
Wednesday 05 Apr 2017 01.15 AM

പറമ്പിക്കുളം ആളിയാര്‍ ജലം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കണമെന്ന്‌

uploads/news/2017/04/96579/1p.jpg

പാലക്കാട്‌: കൊടും വരള്‍ച്ചയും കടുത്ത കുടിവെള്ളക്ഷാമവും നേരിടുന്ന പാലക്കാട്‌ ജില്ലയില്‍ വെള്ളത്തെ സങ്കുചിത രാഷ്ര്‌ടീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നവര്‍ ജനവഞ്ചനയാണ്‌ നടത്തികൊണ്ടിരിക്കുന്നതെന്ന്‌ ജലാവകാശ സമരസമിതി ചെയര്‍മാന്‍ എസ്‌. കൊച്ചുകൃഷ്‌ണനും വര്‍ക്കിംഗ്‌ ചെയര്‍മാന്‍ വിളയോടി വേണുഗോപാലും വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
ചിറ്റൂര്‍, ആലത്തൂര്‍, പാലക്കാട്‌ താലൂക്കുകളിലെ കൃഷിയിടങ്ങള്‍ വരണ്ടു കിടക്കുന്നു. ഭാരതപ്പുഴയിലെ 128 കുടിവെള്ളപദ്ധതികള്‍ വെള്ളമില്ലാത്തതിനാല്‍ അവതാളത്തിലാണ്‌. ഈ സാഹചര്യത്തിലാണ്‌ തമിഴ്‌നാട്‌ കൂടുതല്‍ വെള്ളം നല്‍കിയെന്ന്‌ പ്രചരിപ്പിച്ചു വരുന്നത്‌. പറമ്പിക്കുളം ആളിയാര്‍ കരാര്‍ പ്രകാരം ഈ വര്‍ഷത്തില്‍ 3.714 ടി.എം.സി ജലമേ മണക്കടവിലൂടെ തമിഴ്‌നാട്‌ നല്‍കിയിട്ടുള്ളൂ. ഇനി രണ്ടര ടി.എം.സി വെള്ളം ചിറ്റൂര്‍ പുഴയിലേക്ക്‌ കിട്ടാനുണ്ട്‌. 7.25 ടി.എം.സി.യാണ്‌ നല്‍കേണ്ടത്‌. പറമ്പികുളത്തും, ആളിയാറിലുമായി 1.57 ടി.എം.സി വെള്ളമുണ്ട്‌. അത്‌ വാങ്ങിച്ചെടുത്താല്‍ തന്നെ ഭാരതപ്പുഴയിലെ മുഴുവന്‍ കുടിവെള്ള പദ്ധതികള്‍ക്കുള്ള വെള്ളം ലഭിക്കും. അപ്പര്‍ ആളിയാറും, കാടന്‍പാറയും അറ്റകുറ്റപ്പണികള്‍ക്കായി ജലം തുറന്നു വിടാന്‍ ഒരുങ്ങുകയാണ്‌. കരാറിന്‌ വിരുദ്ധമായി നിര്‍മ്മിച്ച കടംപറയില്‍ ഒരു ടി.എം.സിയോളം വെള്ളമുണ്ടെന്ന്‌ കണക്കുകള്‍ വ്യക്‌തമാക്കുന്നു. ഈ വെള്ളം ആളിയാര്‍ വഴി തുറന്നു വിടാന്‍ സര്‍ക്കാര്‍ ആവശ്യപ്പെടണം. കീഴ്‌ നദീതട അവകാശപ്രകാരം കരാറില്‍ പറഞ്ഞ മുഴുവന്‍ ജലവും കേരളത്തിലേക്ക്‌ തുറന്നു വിടണം. മഴയില്ലെങ്കിലും, ഡാമുകളില്‍ വെള്ളമുണ്ടെങ്കില്‍ അത്‌ നല്‍കണം. ഇപ്പോള്‍ രണ്ട്‌ ടി.എം.സി വെള്ളമുണ്ടായിട്ടും അത്‌ വാങ്ങിച്ചെടുക്കാന്‍ ചിറ്റൂരിലെ ജനപ്രതിനിധിക്ക്‌ കഴിയാത്തത്‌ എന്തെന്ന്‌ അദ്ദേഹം ജനങ്ങളോട്‌ വ്യക്‌തമാക്കണം.
1994 ലെ അഡ്‌ഹോക്‌ കമ്മിറ്റി റിപ്പോര്‍ട്ടില്‍ തമിഴ്‌നാട്‌ ആറ്‌ കരാര്‍ ലംഘനങ്ങള്‍ നടത്തിയതായി പറയുന്നുണ്ട്‌. അന്ന്‌ ആ കമ്മിറ്റി അംഗമായിരുന്ന ചിറ്റൂരിലെ ജനപ്രതിനിധി അതിനെക്കുറിച്ച്‌ അഭിപ്രായം തുറന്നു പറയാന്‍ തയ്യാറാവണമെന്നും അവര്‍ ആവശ്യപ്പെട്ടു. വാര്‍ത്ത സമ്മേളനത്തില്‍ വി.പി. നിജമുദീന്‍, സജീഷ്‌ കുത്തനൂര്‍ എന്നിവരും പങ്കെടുത്തു.

Ads by Google
Ads by Google
Wednesday 05 Apr 2017 01.15 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW