Monday, June 26, 2017 Last Updated 21 Min 45 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.55 AM

ആര്‍.എസ്‌.എസ്‌. ലക്ഷ്യം എല്‍.ഡി.എഫ്‌. സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്തല്‍: കോടിയേരി

uploads/news/2017/04/96262/4pta.jpg

പത്തനംതിട്ട: ആര്‍.എസ്‌.എസ്‌ലക്ഷ്യമിടുന്നത്‌എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താനാണെന്നും അമേരിക്കന്‍ പ്രസിഡന്‍ഷ്യല്‍ രീതിയിലുള്ള ഭരണമാണ്‌ ആര്‍.എസ്‌.എസ്‌ ആഗ്രഹിക്കുന്നതെന്നും സി.പി.എം സംസ്‌ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍. അടുത്ത തെരഞ്ഞെടുപ്പില്‍ മൂന്നില്‍ രണ്ട്‌ ഭൂരിപക്ഷത്തിനാണ്‌ ആര്‍.എസ്‌.എസ്‌ ശ്രമിക്കുന്നത്‌. ഇതോടെ അവര്‍ ഭരണഘടന ഭേദഗതി ചെയ്യും.
ഒക്‌ടോബര്‍ വിപ്ലവത്തിന്റെ നൂറാം വാര്‍ഷിക ആഘോഷത്തിന്റെ ഭാഗമായി പത്തനംതിട്ടയില്‍ നടന്ന ചുവപ്പ്‌ സേനാമാര്‍ച്ചും പൊതുയോഗവുംഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ആര്‍.എസ്‌.എസിന്റെനിയന്ത്രണത്തിലുള്ള ഭരണമാണ്‌ നടക്കുന്നത്‌.
ഫാസിസ്‌റ്റ്‌രീതിയിലുള്ള ഭരണമാണ്‌ മോദി നടത്തുന്നത്‌. ആര്‍.എസ്‌.എസിനെ ഉപയോഗിച്ച്‌ ഏകാധിപത്യഭരണം നടത്തുകയാണ്‌.
മോദി പാര്‍ലമെന്റിനെ വിശ്വാസത്തിലെടുക്കുകയോ സംസ്‌ഥാനങ്ങളോട്‌ യാതൊരു പരിഗണനയും കാണിക്കുകയോ ചെയ്യുന്നില്ല. ജി.എസ്‌.ടി നടപ്പാക്കാനുള്ള തീരുമാനം ഫെഡറല്‍ തത്വങ്ങള്‍ക്ക്‌ നിരക്കാത്തതാണ്‌.
സബ്‌സിഡികളെല്ലാം നിര്‍ത്തലാക്കി സംസ്‌ഥാനങ്ങള്‍ക്ക്‌ നല്‍കപ്പെട്ട ബാങ്കുകളെല്ലാം ലയിപ്പിക്കുകയാണ്‌. ആയിരക്കണക്കിന്‌ ആളുകള്‍ ഇതോടെ തൊഴില്‍ രഹിതരായി. ആര്‍.എസ്‌.എസ്‌ അജണ്ടയാണ്‌ രാജ്യത്ത്‌ മോദി നടപ്പാക്കുന്നത്‌. ഇന്ത്യന്‍ ഭരണഘടന ആര്‍.എസ്‌.എസ്‌ അംഗീകരിക്കുന്നില്ല. സി.പി.എം ഇല്ലാത്ത ഒരു ഇന്ത്യ എന്നാണ്‌ ആര്‍.എസ്‌.എസ്‌ തീരുമാനം. ഉദാരവല്‍ക്കരണ സാമ്പത്തിക നയത്തിലൂടെയാണ്‌ ഇന്ത്യയില്‍ വര്‍ഗീയത വളര്‍ന്ന്‌ വന്നത്‌.
കേരളത്തില്‍ എല്‍.ഡി.എഫ്‌ സര്‍ക്കാരിനെ അസ്‌ഥിരപ്പെടുത്താനാണ്‌ ആര്‍.എസ്‌.എസ്‌ ലക്ഷ്യമിടുന്നതെന്നും ലീഗും ബി.ജെ.പിയും ഒരു നാണയത്തിന്റെ രണ്ടു വശങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
സി.പി.എം ജില്ലാ ആക്‌ടിങ്‌ സെക്രട്ടറി എ. പത്‌മകുമാര്‍ അധ്യക്ഷത വഹിച്ചു. സംസ്‌ഥാന സെക്രട്ടറിയേറ്റ്‌ അംഗം കെ.ജെ. തോമസ്‌, കെ. അനന്തഗോപന്‍, ആര്‍. ഉണ്ണികൃഷ്‌ണപിള്ള, ടി.കെ.ജി. നായര്‍, ആര്‍. സനല്‍കുമാര്‍, ജില്ലാ സെക്രട്ടറിയേറ്റ്‌ അംഗം ടി.ഡി. ബൈജു എന്നിവര്‍ പ്രസംഗിച്ചു.

Ads by Google
Ads by Google
Tuesday 04 Apr 2017 12.55 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW