Friday, October 20, 2017 Last Updated 6 Min 24 Sec ago English Edition
Todays E paper
Ads by Google
Tuesday 04 Apr 2017 12.20 AM

ബീവറേജ്‌ ഔട്ട്‌ലൈറ്റിനെതിരേ പ്രതിഷേധം

uploads/news/2017/04/96242/1pl.jpg

ആനക്കര: നീണ്ട ഇടവേളക്ക്‌ ശേഷം തൃത്താലയില്‍ ബീവറേജ്‌ പ്രവര്‍ത്തനം തുടങ്ങി. ഒപ്പം പ്രതിഷേധവും. തൃത്താല ഞാങ്ങാട്ടിരി കരിമ്പന കടവില്‍ പുതിയതായി ആരംഭിച്ച ബീവറേജ്‌ ഔട്ട്‌ലെറ്റിനെതിരേ തൃത്താല പഞ്ചായത്ത്‌ കോണ്‍ഗ്രസ്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം നടത്തി. മദ്യശാലയുടെ പ്രവര്‍ത്തനം പ്രവര്‍ത്തകര്‍ തടഞ്ഞു. സമരം നടത്തിയ പ്രവര്‍ത്തകരെ പട്ടാമ്പി സി.ഐയുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘം അറസ്‌റ്റ് ചെയ്‌ത് നീക്കി.
കഴിഞ്ഞ ദിവസം കാലത്ത്‌ മുതലാണ്‌ ഇവിടെ മദ്യവില്‍പനശാല പ്രവര്‍ത്തം ആരംഭിച്ചത്‌. കൊപ്പത്ത്‌ പ്രവര്‍ത്തിച്ചിരുന്ന ബിവറേജ്‌ ഔട്ട്‌ലെറ്റാണ്‌ അവിടെ നിന്നും മാറ്റി തൃത്താലയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്‌. പ്രാദേശിക അനുമതിയായ പഞ്ചായത്ത്‌ ലൈസന്‍സ്‌ എടുക്കാതെ, അനധികൃതമായി കൃഷി ഭൂമി നികത്തി, കെട്ടിട നമ്പര്‍ പോലും ഇടാതെയാണ്‌ മദ്യശാലയുടെ പ്രവര്‍ത്തനം എന്ന്‌ യു.ഡി.എഫ്‌ പ്രവര്‍ത്തകര്‍ ആരോപിച്ചു. മുപ്പതോളം പ്രവര്‍ത്തകരെയാണ്‌ പോലീസ്‌ അറസ്‌റ്റ് ചെയ്‌ത് നീക്കിയത്‌. അറസ്‌റ്റ് ചെയ്‌ത പ്രവര്‍ത്തകരെ പോലീസ്‌ ജാമ്യത്തില്‍ വിട്ടു. വരും ദിവസങ്ങളിലും ഔട്ട്‌ലെറ്റിനെതിരെ ശക്‌തമായ സമരപരിപാടികള്‍ ആരംഭിക്കുമെന്നും തൃത്താല പഞ്ചായത്ത്‌ കോണ്‍ഗ്രസ്‌ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. ബ്ലോക്ക്‌ പഞ്ചായത്തംഗം കെ.വി. ഹിളര്‍, ഗ്രാമ പഞ്ചായത്തംഗങ്ങളായ രാമചന്ദ്രന്‍, സലിം, ഡി.സി.സി സെക്രട്ടറി പി.വി. മുഹമ്മദലി, മുസ്ലിം ലീഗ്‌ തൃത്താല പഞ്ചായത്ത്‌ പ്രസിഡന്റ്‌ പത്തില്‍ അലി, ഹബീബ്‌ കോട്ടയില്‍, ഇ. റാണി, എം.എന്‍. നവാഫ്‌ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 04 Apr 2017 12.20 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW