Tuesday, May 23, 2017 Last Updated 13 Min 13 Sec ago English Edition
Todays E paper
Tuesday 04 Apr 2017 12.18 AM

പറവൂരിലേക്കു മാറ്റി സ്‌ഥാപിച്ച മദ്യശാലയ്‌ക്കെതിരേ പ്രതിഷേധം

uploads/news/2017/04/96222/1alp.jpg

അമ്പലപ്പുഴ: മാറ്റി സ്‌ഥാപിച്ച വിദേശമദ്യവില്‍പ്പന ശാലയ്‌ക്കെതിരേ വന്‍ പ്രതിഷേധം. പറവൂര്‍ ജങ്‌ഷനു സമീപം ഇന്നലെ രാവിലെ 10 നാണു വിദേശമദ്യശാല പ്രവര്‍ത്തനം ആരംഭിച്ചത്‌.
കണ്‍സ്യൂമര്‍ ഫെഡിന്റെ ഉടമസ്‌ഥതയില്‍ ആലപ്പുഴ ബോട്ട്‌ ജെട്ടിക്ക്‌ സമീപം പ്രവര്‍ത്തിച്ചിരുന്ന വിദേശ മദ്യവില്‍പനശാലയാണ്‌ പറവൂരില്‍ ആരംഭിച്ചത്‌. രാവിലെ സ്‌ത്രീകളും മദ്യവിരുദ്ധ സമിതി പ്രവര്‍ത്തകരും പ്രതിഷേധവുമായി എത്തിയെങ്കിലും ഇത്‌ കണക്കിലെടുക്കാതെ മദ്യവില്‍പന ശാല തുറക്കുകയായിരുന്നു. നിരവധി പേര്‍ മദ്യം വാങ്ങാനായി എത്തിയിരുന്നു. സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ പുന്നപ്ര പോലീസും സ്‌ഥലത്തെത്തിയിരുന്നു. വൈകിട്ട്‌ നാലോടെയാണ്‌ പ്രതിഷേധം ശക്‌തമായത്‌. വിയാനി പള്ളി വികാരി ഫാ. ഡേവിഡ്‌ പുത്തന്‍പുരക്കല്‍, ഫാ. പോള്‍ അറക്കല്‍, ബി.ജെ.പി, മദ്യ വിരുദ്ധ സമിതി എന്നിവരുടെ നേതൃത്വത്തില്‍ മദ്യവില്‍പനശാല ഉപരോധിക്കുകയായിരുന്നു. ഈ സമയം മദ്യം വാങ്ങാനെത്തിയവരെ പോലീസ്‌ തടഞ്ഞു.
സംഘര്‍ഷസാധ്യത കണക്കിലെടുത്ത്‌ ഡിവൈ.എസ്‌.പി:എം.ഇ. ഷാജഹാന്റെ നേതൃത്വത്തില്‍ വന്‍ പോലീസ്‌ സന്നാഹമാണ്‌ സ്‌ഥലത്തെത്തിയത്‌. വിദേശമദ്യവില്‍പനശാലയ്‌ക്ക്‌ ഏകദേശം 500 മീറ്ററിനരികിലാണ്‌ അംബേദ്‌കര്‍ മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവര്‍ത്തിക്കുന്നത്‌. ഈ സ്‌കൂളിലേക്കും സഹകരണ ആശുപത്രി, എം.ബി.എ കോളജ്‌ തുടങ്ങിയ സ്‌ഥാപനങ്ങളിലേക്കും നിരവധി ആളുകളാണ്‌ ഇതുവഴി പോകുന്നത്‌. പ്രതിഷേധം ശക്‌തമായാല്‍ വിദേശമദ്യവില്‍പ്പനശാല അടച്ചിടേണ്ട സ്‌ഥിതിയാകും.

Ads by Google
Ads by Google
Tuesday 04 Apr 2017 12.18 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW