Monday, May 28, 2018 Last Updated 1 Min 2 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 11.19 PM

ബി.എം.എസ്‌. പരാതി നല്‍കി; സി.പി.എം. ഓഫീസ്‌ നിര്‍മാണത്തിനു സ്‌റ്റോപ്പ്‌ മെമ്മോ

uploads/news/2017/04/96213/2id.jpg

ഉപ്പുതറ: സി.പി.എം. ലോക്കല്‍ കമ്മിറ്റി ഓഫീസ്‌ നിര്‍മാണത്തിനു തഹസില്‍ദാര്‍ സ്‌റ്റോപ്പ്‌ മെമ്മോ നല്‍കി. ടൗണിനു സമീപം പെരിയാര്‍ തീരത്തു നിര്‍മിച്ചുവന്നിരുന്ന ഓഫീസ്‌ മന്ദിരത്തില്‍ ഇന്നലെ വൈകിട്ട്‌ പീരുമേട്‌ തഹസില്‍ദാര്‍ പരിശോധന നടത്തിയ ശേഷം സ്‌റ്റോപ്പ്‌ മെമ്മോ നല്‍കുകയായിരുന്നു.
പെരിയാര്‍ തീരം കൈയേറി അനധികൃതമായി കെട്ടിടം നിര്‍മിക്കുന്നെന്നു കാട്ടി ബി.എം.എസ്‌. പീരുമേട്‌ താലൂക്ക്‌ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജില്ലാ കലക്‌ടര്‍ക്കും റവന്യു ഉദ്യോഗസ്‌ഥര്‍ക്കും പരാതി നല്‍കിയിരുന്നു. തുടര്‍ന്ന്‌ കലക്‌ടര്‍ നടപടിയെടുക്കാന്‍ തഹസില്‍ദാര്‍ക്കു നിര്‍ദേശം നല്‍കുകയായിരുന്നു.
പഞ്ചായത്ത്‌, താലൂക്ക്‌ അധികൃതരുടെ അനുമതിയില്ലാതെയാണു നിര്‍മാണം നടത്തിയതെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ 1980 മുതല്‍ കൈവശത്തിലുള്ളതും പട്ടയ നടപടികള്‍ പൂര്‍ത്തീകരിച്ചതുമായ സ്‌ഥലത്താണു ലോക്കല്‍ കമ്മിറ്റി ഓഫിസ്‌ നിര്‍മിക്കുന്നതെന്നു ലോക്കല്‍ സെക്രട്ടറി വി.പി. ജോണ്‍ അറിയിച്ചു.
ടൗണിനോടു ചേര്‍ന്നു കിടക്കുന്ന സ്‌ഥലത്ത്‌ മൂന്നു വര്‍ഷം മുമ്പാണു കെട്ടിടത്തിന്റെ നിര്‍മാണം ആരംഭിച്ചത്‌. അന്നു പരാതി ഉന്നയിക്കാതിരുന്നവര്‍ ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നതു രാഷ്ര്‌ടീയ പ്രേരിതമാണ്‌.
ഈ ഭൂമിയോടു ചേര്‍ന്ന്‌ ക്ഷേത്രത്തിന്റെ കെട്ടിടവും കോണ്‍ഗ്രസ്‌, സി.പി.ഐ. പാര്‍ട്ടികളുടെ ഓഫീസുകളും നിര്‍മിച്ചിട്ടുണ്ട്‌. ടൗണില്‍ താമസിക്കുന്ന ചില വ്യക്‌തികളും പെരിയാര്‍ തീരത്ത്‌ നിരവധി കെട്ടിടങ്ങള്‍ നിര്‍മിച്ചിട്ടുണ്ട്‌. ഈ സാഹചര്യത്തില്‍ ബോധപൂര്‍വം കൈയേറ്റക്കാരെന്നു ചിത്രീകരിക്കാന്‍ ചിലര്‍ ശ്രമിക്കുകയാണെന്നും സി.പി.എം. ആരോപിച്ചു.

Ads by Google
Advertisement
Monday 03 Apr 2017 11.19 PM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW