Sunday, October 22, 2017 Last Updated 5 Min 59 Sec ago English Edition
Todays E paper
Ads by Google
Monday 03 Apr 2017 02.28 AM

പള്‍സ്‌ പോളിയോ രണ്ടാംഘട്ടം: ആദ്യദിനത്തില്‍ 77% നേട്ടം

uploads/news/2017/04/96076/1tvm.jpg

തിരുവനന്തപുരം: സംസ്‌ഥാനത്ത്‌ രണ്ടാംഘട്ട പള്‍സ്‌ പോളിയോ ഇമ്യൂണൈസേഷന്‍ പരിപാടിയുടെ ആദ്യദിനത്തില്‍ അഞ്ചുവയസിനു താഴെയുള്ള 20 ലക്ഷത്തോളം കുട്ടികള്‍ക്കു പോളിയോ തുള്ളിമരുന്ന്‌ നല്‍കി 77 ശതമാനം നേട്ടം കൈവരിച്ചതായി ആരോഗ്യവകുപ്പ്‌ ഡയറക്‌ടര്‍ ഡോ. വി.ആര്‍. രാജു അറിയിച്ചു.
26,16,163 കുട്ടികള്‍ക്ക്‌ തുള്ളിമരുന്ന്‌ നല്‍കാനാണു ലക്ഷ്യമിട്ടത്‌. 22,000 ഇമ്യൂണൈസേഷന്‍ ബൂത്തുകളിലായി നാല്‍പ്പത്തിരണ്ടായിരത്തോളം ആരോഗ്യ-സന്നദ്ധ പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണു തുള്ളിമരുന്ന്‌ നല്‍കിയത്‌. റെയില്‍വേ സ്‌റ്റേഷന്‍, ബസ്‌ സ്‌റ്റാന്‍ഡ്‌, പൊതുകവലകള്‍ തുടങ്ങിയ സ്‌ഥലങ്ങളില്‍ ട്രാന്‍സിറ്റ്‌, മൊബൈല്‍ ബൂത്തുകളും പ്രവര്‍ത്തിച്ചു.
തുള്ളിമരുന്ന്‌ നല്‍കാന്‍ വിട്ടുപോയ കുട്ടികള്‍ക്ക്‌ ഇന്നും നാളെയും ആരോഗ്യപ്രവര്‍ത്തകര്‍ വീടുകളിലെത്തി പോളിയോ തുള്ളിമരുന്ന്‌ നല്‍കും.
അഞ്ചുവയസിനു താഴെയുള്ള കുട്ടികള്‍ക്കു പോളിയോ തുള്ളിമരുന്ന്‌ നല്‍കാന്‍ രക്ഷിതാക്കളും ശ്രദ്ധിക്കണമെന്ന്‌ ഡയറക്‌ടര്‍ അറിയിച്ചു.

Ads by Google
Advertisement
Monday 03 Apr 2017 02.28 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW