Wednesday, August 23, 2017 Last Updated 12 Min 21 Sec ago English Edition
Todays E paper
Sunday 02 Apr 2017 01.33 AM

ജില്ലയില്‍ ചൂട്‌ കനക്കുന്നു ഇന്നലെ അനുഭവപ്പെട്ടത്‌ 37.2 ഡിഗ്രി സെന്റീഗ്രേഡ്‌

uploads/news/2017/04/95691/2cl.jpg

കോഴിക്കോട്‌: ജില്ലയില്‍ ചൂട്‌ കനക്കുന്നു.കുടിവെള്ളത്തിനു ക്ഷാമം രൂക്ഷമായി. വരും ദിവസങ്ങളില്‍ ചൂട്‌ ഇനിയും വര്‍ധിക്കുമെന്നാണ്‌ കാലാവസ്‌ഥാ കേന്ദ്രം നല്‍കുന്ന സൂചന.ജില്ലയില്‍ ഇന്നലെ അനുഭവപ്പെട്ട ചൂട്‌ 37.2 ഡിഗ്രി സെന്റീഗ്രേഡ്‌ ആണ്‌.
സംസ്‌ഥാനത്ത്‌ തൃശൂരും പാലക്കാടും കഴിഞ്ഞാല്‍ കോഴിക്കോട്ടാണ്‌ ഏറ്റവും കൂടുതല്‍ ചൂട്‌ ഇന്നലെ ഉണ്ടായത്‌. തൃശൂര്‍ വെള്ളാനിക്കരയില്‍ ഇന്നലെ 39.7 ഡിഗ്രി സെന്റീഗ്രേഡ്‌ ചൂടാണ്‌ അനുഭവപ്പെട്ടത്‌. പാലക്കാട്ട്‌ 38.7 ഡിഗ്രി സെന്റീഗ്രേഡും.സംസ്‌ഥാനത്ത്‌ ഏറ്റവും കുറഞ്ഞ ചൂട്‌ ഇന്നലെ രേഖപ്പെടുത്തിയത്‌ തിരുവനന്തപുരത്താണ്‌.34.2 ഡിഗ്രി സെന്റീഗ്രേഡ്‌.ഉച്ചസമയത്ത്‌ പുറത്തിറങ്ങി നടക്കാന്‍ പറ്റാത്ത വിധം ചൂട്‌ ശക്‌തമാണ്‌. വെയിലത്ത്‌ തൊഴിലെടുക്കുന്നവരുടെ ജോലി സമയത്തില്‍ ജില്ലാ ഭരണകൂടം ക്രമീകരണം വരുത്തിയിട്ടുണ്ട്‌. കോഴിക്കോട്‌ ജില്ലയിലെ മലയോര പ്രദേശങ്ങളെല്ലാം കുടിവെള്ളക്ഷാമത്തിന്റെ പിടിയിലാണ്‌. കിണറുകളും കുളങ്ങളുമെല്ലാം വറ്റിക്കൊണ്ടിരിക്കുന്നു.
പുഴകളും വറ്റി. പഞ്ചായത്തുകള്‍ കുടിവെള്ള ടാങ്കറുകളില്‍ വെള്ളം വിതരണം ആരംഭിച്ചിട്ടുണ്ട്‌.ജപ്പാന്‍ കുടിവെള്ള പദ്ധതി പ്രകാരം ചില പഞ്ചായത്തുകളില്‍ വെള്ളം നല്‍കുന്നുണ്ട്‌. കോഴിക്കോട്‌ കോര്‍പറേഷന്‍ പ്രദേശത്ത്‌ കുടിവെള്ള വിതരണം നടക്കുന്നുണ്ട്‌.

Ads by Google
Ads by Google
Sunday 02 Apr 2017 01.33 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW