Friday, May 26, 2017 Last Updated 14 Min 8 Sec ago English Edition
Todays E paper
Sunday 02 Apr 2017 12.54 AM

ദേശീയപാതയിലെ മദ്യശാലകള്‍ ഒഴിവാക്കാനുള്ള സുപ്രീം കോടതി വിധി സ്വാഗതാര്‍ഹം: സാമൂഹിക നീതിഫോറം

uploads/news/2017/04/95663/1kl.jpg

കൊല്ലം: മദ്യപിച്ചുള്ള ഡ്രൈവിങ്‌ മൂലമുണ്ടാകുന്ന റോഡപകടങ്ങള്‍ തടയുവാനായി ദേശീയപാതയോരങ്ങളിലുള്ള മദ്യശാലകള്‍ മാറ്റുവാനുള്ള സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണെന്നു മനുഷ്യാവകാശ സാമൂഹിക നീതിഫോറം സംസ്‌ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. അപകടങ്ങള്‍മൂലം ജീവനും ജീവിതവും നഷ്‌ടപ്പെടുന്ന മനുഷ്യന്റെമേല്‍ രാജ്യത്തിന്റെ പരമോന്നത നീതിപീഠം കരുണകാട്ടിയത്‌ ചരിത്രനിയോഗമാണ്‌. ഫോറം സംസ്‌ഥാന ചെയര്‍മാന്‍ കെ.പി. മുഹമ്മദ്‌ 2015-ല്‍ ദേശീയപാതയിലെ മദ്യശാലകള്‍ ഒഴിവാക്കണമെന്ന്‌ ആവശ്യപ്പെട്ടു കേരള ഹൈക്കോടതിയില്‍ സമര്‍പ്പിച്ച പൊതുതാല്‍പര്യ ഹര്‍ജി പരിഗണിച്ചു ബിവറേജസ്‌ മദ്യശാലകള്‍ ദേശീയപാതയില്‍ നിന്ന്‌ ഒഴിവാക്കണമെന്ന്‌ ഹൈക്കോടതി വിധിച്ചിരുന്നു. ഈ വിധിയുടെ പശ്‌ചാത്തലത്തിലാണ്‌ സുപ്രീംകോടതി എല്ലാ സംസ്‌ഥാനങ്ങളിലും ദേശീയ പാതയോരങ്ങളിലെ മദ്യശാലകള്‍ മാറ്റുവാനുള്ള വിധി പ്രഖ്യാപിച്ചത്‌. ജനങ്ങളുടെ ജീവനും ആരോഗ്യത്തിനും സംരക്ഷണം നല്‍കേണ്ട ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ മദ്യലോബികള്‍ക്ക്‌ ഒത്താശ നല്‍കുന്നതില്‍ യോഗം പ്രതിഷേധിച്ചു.
സംസ്‌ഥാന ചെയര്‍മാന്‍ കെ.പി. മുഹമ്മദ്‌ അധ്യക്ഷത വഹിച്ചു. മുന്‍ ജില്ലാ കലക്‌ടര്‍ ബി. മോഹനന്‍, എം. മൈതീന്‍കുഞ്ഞ്‌, കെ. കൃഷ്‌ണന്‍കുട്ടി, എസ്‌. സുവര്‍ണകുമാര്‍, മുനമ്പത്ത്‌ ഷിഹാബ്‌, ശശിധരന്‍ അനിയന്‍സ്‌, ഹനീഫകുഞ്ഞ്‌, രമണന്‍, എ. മുഹമ്മദ്‌കുഞ്ഞ്‌, രാജി ഉണ്ണികൃഷ്‌ണന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Ads by Google
Ads by Google
Sunday 02 Apr 2017 12.54 AM
YOU MAY BE INTERESTED
LATEST NEWS
TRENDING NOW