Wednesday, May 23, 2018 Last Updated 8 Min 54 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 03.02 AM

ചികിത്സ നിഷേധിച്ചതായി പരാതി:യൂത്ത്‌ കോണ്‍ഗ്രസ്‌ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു

uploads/news/2017/03/91832/2wn.jpg

ബത്തേരി: സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സ നിഷേധിച്ചതായുള്ള പരാതിയുടെ അടിസ്‌ഥാനത്തില്‍ യൂത്ത്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകര്‍ ബത്തേരി താലൂക്ക്‌ ആശുപത്രി സൂപ്രണ്ടിനെ ഉപരോധിച്ചു. മുറിവ്‌ പറ്റിയ കുട്ടിക്ക്‌ ആവശ്യമായ ചികിത്സ നല്‍കിയില്ലെന്നാണ്‌ പരാതി ഉയര്‍ന്നത്‌. മുറിവ്‌ തുന്നിക്കെട്ടാന്‍ സുചിയും നൂലും ഇല്ലെന്നായിരുന്നുവത്രെ ഡ്യൂട്ടി ഡോക്‌ടറുടെ അറിയിപ്പ്‌. വീഴ്‌ച പറ്റിയ ഡോക്‌ടര്‍ക്കെതിരെ നടപടിയെടുക്കുക, ഡോക്‌ടര്‍മാരുടേയും മറ്റു ജീവനക്കാരുടേയും കുറവ്‌ നികത്തുക തുടങ്ങിയ ആവശ്യങ്ങളും സമരക്കാര്‍ ഉന്നയിച്ചു. രാവിലെ 11ന്‌ തുടങ്ങിയ സമരം ആശുപത്രി സൂപ്രണ്ടുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്‌ അവസാനിപ്പിക്കുകയായിരുന്നു. ഡോക്‌ടറുടെ ഭാഗത്തുനിന്ന്‌ വീഴ്‌ച പറ്റിയിട്ടുണ്ടെങ്കില്‍ അന്വേഷിച്ച്‌ നപടിയുണ്ടാകുമെന്ന്‌ സൂപ്രണ്ട്‌ ഉറപ്പ്‌ നല്‍കിയതായി പ്രവര്‍ത്തകര്‍ പറഞ്ഞു. യൂത്ത്‌
കോണ്‍ഗ്രസ്‌ പ്രസിഡന്റ്‌ വൈ.രഞ്‌ജിത്ത്‌, എം.കെ ഇന്ദ്രജിത്ത്‌, കൗണ്‍സിലര്‍ രാജേഷ്‌കുമാര്‍, റിനു ജോണ്‍, ഷംസാദ്‌ മരക്കാര്‍, ഷഫീക്ക്‌, അനുമോദ്‌, നൗഫല്‍, ഷഫീര്‍ പഴേരി, ബിജു ഈശ്വരന്‍കുടി, ഫൈസല്‍ എന്നിവരും നേതൃത്വം നല്‍കി.

Ads by Google
Advertisement
Tuesday 21 Mar 2017 03.02 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
Ads by Google
TRENDING NOW