Friday, October 20, 2017 Last Updated 4 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 21 Mar 2017 03.01 AM

പാര്‍ട്ടി വിപ്പും ഫലിച്ചില്ല; അവിശ്വാസം പാസായി

റാന്നി: യു.ഡി.എഫ്‌. ഭരിക്കുന്ന പെരുനാട്‌ ഗ്രാമപഞ്ചായത്തില്‍ കോണ്‍ഗ്രസു കാരനായ വൈസ്‌ പസിഡന്റിനെതിരേ യു.ഡി.എഫ്‌ അംഗങ്ങള്‍ കൊണ്ടു വന്ന അവിശ്വാസ പ്രമേയം പ്രതിപക്ഷ പിന്തുണയോടെ വിജയിച്ചു. ഐ.എന്‍.ടി.യു.സി. ജില്ലാ നേതാവുകൂടിയായ വൈസ്‌ പ്രസിഡന്റ്‌ വി.കെ. വാസുദേവനെതിരേയുള്ള പ്രമേയമാണ്‌ ഏഴിനെതിരേ എട്ടു വോട്ടുകള്‍ക്ക്‌ വിജയിച്ചത്‌.
കോണ്‍ഗ്രസുകാരായ സി.ആര്‍. മോഹനന്‍, രാജന്‍ വെട്ടിക്കല്‍, എന്‍.വി. മാത്യു, ഉഷാകുമാരി രാധാകൃഷ്‌ണന്‍ എന്നിവരും കേരളാ കോണ്‍ഗ്രസിലെ ജിജു ശ്രീധറും ചേര്‍ന്നാണ്‌ അവിശ്വാസത്തിനു നോട്ടീസ്‌ നല്‍കിയത്‌. പ്രമേയം ഇന്നലെ വോട്ടിനിട്ടപ്പോള്‍ ഭരണ കക്ഷിയില്‍പെട്ടതും പ്രമേയത്തില്‍ ഒപ്പിട്ടതുമായ അഞ്ചംഗങ്ങളും പ്രതിപക്ഷത്തുള്ള സി.പി.എമ്മിന്റെ മൂന്ന്‌ അംഗങ്ങളും അതിനെ അനുകൂലിക്കുകയായിരുന്നു. വൈസ്‌പ്രസിഡന്റും പ്രസിഡന്റും അടക്കമുള്ള ഏഴ്‌ ഭരണ കക്ഷിയംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്തു വോട്ടു ചെയ്‌തു.
കുറച്ചുകാലമായി പെരുനാട്‌ പഞ്ചായത്തില്‍ ഭരണ കക്ഷിയില്‍ പുകഞ്ഞു നിന്ന പ്രതിഷേധവും അസ്വാരസ്യവുമാണ്‌ വൈസ്‌ പ്രസിഡന്റിനെതിരേയുള്ള അവിശ്വാസമായി എത്തിയത്‌. ഇതില്‍നിന്നും കോണ്‍ഗ്രസ്‌ അംഗങ്ങളെ പിന്തിരിപ്പിക്കാന്‍ ഡി.സി.സി. നടത്തിയ ശ്രമങ്ങള്‍ പരാജയപ്പെട്ടിരുന്നു.
പഞ്ചായത്തു വൈസ്‌ പ്രസിഡന്റിനെതിരെയുള്ള അവിശ്വാസ പ്രമേയം വിജയിച്ചതോടെ പെരുനാട്ടില്‍ സി.പി.എം നേതൃത്വത്തില്‍ പ്രകടനം നടന്നു. അവിശ്വാസ നോട്ടീസ്‌ ചര്‍ച്ചയ്‌ക്കു വരുന്നതു മുന്‍കൂട്ടി കണ്ട്‌ കോണ്‍ഗ്രസ്‌ അവരുടെ എല്ലാ അംഗങ്ങള്‍ക്കും പ്രമേയത്തിനെതിരേ വോട്ടു ചെയ്യാന്‍ വിപ്പ്‌ നല്‍കിയിരുന്നു. പാര്‍ട്ടി വിപ്പ്‌ ലംഘിച്ചാണ്‌ നാലു കോണ്‍ഗ്രസ്‌ അംഗങ്ങള്‍ വോട്ടു ചെയ്‌തത്‌.
ഇവര്‍ക്കെതിരേ പാര്‍ട്ടി നടപടി സ്വീകരിച്ചേക്കും. എന്നാല്‍ തങ്ങള്‍ കോണ്‍ഗ്രസിന്‌ എതിരല്ലെന്നും വൈസ്‌പ്രസിഡന്റിന്റെ നിലപാടുകള്‍ യു.ഡി.എഫ്‌. ഭരണത്തിനും കോണ്‍ഗ്രസിനും ദോഷകരമാകുന്നതു കണ്ട്‌ അദ്ദേഹത്തെ മാറ്റി നിര്‍ത്തുന്നതിനു വേണ്ടി മാത്രമായിരുന്നു അവിശ്വാസമെന്നും ഇതിനെ അനുകൂലിച്ച അംഗങ്ങള്‍ പറഞ്ഞു. പാര്‍ട്ടി നിര്‍ദ്ദേശിക്കുന്ന പുതിയ വൈസ്‌പ്രസിഡന്റിനെ തങ്ങള്‍ പിന്തുണയ്‌ക്കുമെന്നും അവര്‍ പറഞ്ഞു.

Ads by Google
Advertisement
Tuesday 21 Mar 2017 03.01 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
Ads by Google
TRENDING NOW